മീ ടുവില്‍ ഞെട്ടിച്ച്‌ അവതാരിക റോസിന്‍ ജോളി, പേരുകള്‍ ഉടന്‍ വെളിപെടുത്തും!!

97 12/10/2018 admin
img

ബോളിവുഡിനെ പിടിച്ചുകുലുക്കിയ മീ ടു തുറന്നുപറച്ചില്‍ ഇപ്പോള്‍ മലയാള ചലച്ചിത്രരംഗത്തു സജീവമായികൊണ്ടിരിക്കുകയാണ്. മീ ടു ക്യാംപയിന്റെ ഭാഗമായി ഇതിനോടകം ചലച്ചിത്രരംഗത്തെ പല പ്രമുഖരുടെയും പേരുകള്‍ സ്ത്രീകള്‍ വെളിപെടുത്തി കഴിഞ്ഞു. മലയാള സിനിമയില്‍ നടനും എംഎല്‍എ യുമായ മുകേഷിന്റെ പേര് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇനി ഏതൊക്കെ പ്രമുഖരുടെ പേരുകള്‍ ക്യാംപയിന്റെ ഭാഗമായി പുറത്തുവരും എന്ന ആകാംഷയിലാണ് സാധാരണക്കാര്‍. അതിനിടയിലാണ് നടിയും അവതാരികയുമായ റോസിന്‍ ജോളിയും മീ ടുവുമായി എത്തിയിരിക്കുന്നത്. എന്നാല്‍ മറ്റുള്ള മീ ടുതുറന്നുപറച്ചിലുകളില്‍ നിന്നും വ്യത്യസ്തമാണ് എന്നുമാത്രം. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പുതിയ മീ ടു ക്യാംപയിനിന്‌ റോസിന്‍ തുടക്കമിട്ടത്‌. കെട്ടിപ്പിടിക്കാനും ഉമ്മ വയ്ക്കാനും ശ്രമിച്ചു!! സംഗീത സംവിധായകന്‍ കുമ്ബസരിക്കുന്നു, മീ ടുനു ഫലം കണ്ടു പണം കടം വാങ്ങിയിട്ട് തിരിച്ച്‌ തരാതെ നില്‍ക്കുന്നവരെക്കുറിച്ചാണ് റോസിന്‍ പറഞ്ഞിരിക്കുന്നത്. തിരിച്ചു തരാം എന്ന് ഉറപ്പു പറഞ്ഞു നമ്മളില്‍ നിന്നും പണം കടം വാങ്ങി എല്ലാം ശരിയായതിന് ശേഷവും ആ വാക്ക് പാലിക്കാന്‍ പറ്റാത്തവര്‍ക്ക് എതിരേ ഒരു മീ ടു ക്യാംപയിന്‍ തുടങ്ങിയാലെന്തെന്ന് ആലോചിക്കുകയാണ് താനെന്നാണ് റോസിന്‍ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചത്. പണം തിരികെ തരാത്തവര്‍ക്ക് ഒരു മുന്നറിയിപ്പും താരം നല്‍കുന്നുണ്ട്. പണം കൊടുത്തവരെല്ലാം സെറ്റില്‍ഡ് ആയി കഴിഞ്ഞു. ഞാന്‍ സമയം തരാം അതിനുള്ളില്‍ പണം തിരികെ തരാനുള്ളവര്‍ക്ക് പണം എന്റെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയോ കൂടുതല്‍ വിവരങ്ങള്‍ക്ക് എന്റെ ഫോണില്‍ വിളിക്കുകയോ ചെയ്യാം. അല്ലാത്ത പക്ഷം ഇനി വരുന്ന ദിവസങ്ങളില്‍ കടം വാങ്ങിയ ഓരോരുത്തരുടെയും പേരുകള്‍ പുറത്തുവിടുമെന്ന മുന്നറിയിപ്പും റോസിന്‍ നല്‍കുന്നുണ്ട്.


ഇത്ര നേരത്തെ യാത്രയാവേണ്ടിയിരുന്ന പ്രതിഭ ആയിരുന്നില്ല റഹ്മാന്‍, ആദരാഞ്ജലികളുമായി നടി മഞ്ജു വാര്യര്‍!.... ആക്രമിക്കപ്പെട്ട നടി അവരുടെ ഇര!! നടിയ്ക്ക് വേണ്ടി എന്ത് ചെയ്തു, ‍ഡബ്ലിയുസിസിക്കെതിരെ ബാബുരാജ്.... അമൃത്‌സര്‍ ട്രെയിനപകടം: സംഘാടകര്‍ ഒളിവില്‍.... കിസ് ഓഫ് ലവുകാരും ക്രിമിനല്‍കേസിലെ പ്രതികളുമാണ് ശബരിമലയില്‍ എത്തുന്നത്..! സ്ത്രീകളെ അധിക്ഷേപിച്ച്‌ ബിജെപി നേതാവ് കെ സുരേന്ദ്രന്‍.... സ്വര്‍ണവില 32,270 രൂപയായി വര്‍ദ്ധിച്ചു.... ശബരിമല: ചെന്നൈ പെണ്‍കുട്ടിയുടെ പ്രതിഷേധം വൈറലാകുന്നു.... കവനന്റ് നിയമപ്രകാരം ക്ഷേത്രം അടച്ചിടുവാന്‍ അധികാരമുണ്ടെന്ന് പന്തളം കൊട്ടാരം.... ഹിന്ദു ധര്‍മ്മത്തിനെതിരെ കേരളസര്‍ക്കാര്‍ വിരോധം വെച്ചു പുലര്‍ത്തുന്നു: ഒ.രാജഗോപാല്‍.... കുടുക്കിയതാ, തന്നെ കള്ളക്കേസില്‍ കുടുക്കിയതാ'; കൊണ്ടുപോയത് മൂടിക്കെട്ടി, പോലീസിനെതിരെ രാഹുല്‍ ഈശ്വര്‍.... ശബരിമലയിലേക്ക് പോവുന്നുണ്ടോയെന്ന് സംസ്ഥാന ഇന്റലിജന്‍സില്‍ നിന്നും വിളിച്ച്‌ ചോദിച്ചുവെന്ന് രശ്മി നായര്‍.... സൈനികനായി ലാലേട്ടന്റെ മാസ് എന്‍ട്രി! ആവേശത്തിരയായി ആരാധകര്‍, സൈനികര്‍ക്ക് ബ്ലാസ്‌റ്റേഴ്‌സിന്റെ ആദരം!.... ക്ഷേത്രത്തിലെ ഭണ്ഡാരം പ്രതിഷേധക്കാര്‍ അടച്ചു, കാണിക്കയര്‍പ്പിക്കരുതെന്ന് ബോര്‍ഡും; പൊലീസെത്തി തുറന്നു.... നടന്‍ അര്‍ജുനെതിരെ മീ ടു വെളിപ്പെടുത്തലുമായി യുവ മലയാളി നായിക.... ശബരിമല വിഷയം; മു​ഖ്യ​മ​ന്ത്രി മ​ട​ങ്ങി​യെ​ത്തി​യാ​ലു​ട​ന്‍ നി​യ​മ​സ​ഭാ സ​മ്മേ​ള​നം വി​ള​ക്ക​ണ​മെന്ന്‍ ​ശ്രീ​ധ​ര​ന്‍​പി​ള്ള.... സ​രി​ത​യു​ടെ പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്ത​ത് ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ലെ ശ്ര​ദ്ധ തി​രി​ക്കാ​നെ​ന്ന് ഉ​മ്മ​ന്‍ ചാ​ണ്ടി.... തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ സൈനികനു പരിക്ക്.... മലകയറ്റം കഠിനം; പ്രതിഷേധത്തെ തുടര്‍ന്ന് രണ്ട് സ്ത്രീകളെ തിരിച്ചിറക്കി.... തൊട്ടടുത്തെ അമ്ബലത്തില്‍ പോകാത്തവരാണ് മലകയറന്‍ ശ്രമിക്കുന്നതെന്ന് മാളികപ്പുറം മേല്‍ശാന്തി.... തൃപ്തി ദേശായി ഉടന്‍ ശബരിമലയിലേക്കില്ല.... കേ​ര​ളം ന​ന്നാ​വേ​ണ്ട എ​ന്ന​താ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ നി​ല​പാ​ടെ​ന്ന് മു​ഖ്യ​മ​ന്ത്രി....
FLASH NEWS