ശബരിമല സ്ത്രീ പ്രവേശനം;സുപ്രീംകോടതി വിധി ശരിയായില്ലെന്ന് അറ്റോര്‍ണി ജനറല്‍

81 12/10/2018 admin
img

ന്യൂഡല്‍ഹി: സ്ത്രീകള്‍ക്ക് ശബരിമലപ്രവേശനം നല്‍കിയ സുപ്രീംകോടതി വിധി ശരിയായില്ലെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍. സ്വകാര്യ ടെലിവിഷന്‍ പരിപാടിക്കിടെയായിരുന്നു അറ്റോര്‍ണി ജനറലിന്റെ പരാമര്‍ശം. ഭരണഘടനാ ബെഞ്ചിലുണ്ടായിരുന്ന ഇന്ദു മല്‍ഹോത്രയുടെ വിധിയാണ് ശരിയെന്നും ജനവികാരം മാനിക്കാതെയാണ് കോടതി വിധിയെന്നും അദ്ദേഹം പറഞ്ഞു.സ്ത്രീകള്‍ വലിയ പ്രതിഷേധവുമായി ഇറങ്ങുമെന്ന് കോടതിപോലും ചിന്തിച്ചിട്ടുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീപ്രവേശനമുണ്ടായാല്‍ ദൈവ കോപം ഉണ്ടാകുമെന്ന് വിശ്വാസികള്‍ ചിന്തിക്കുന്നുണ്ടെന്നും കേരളത്തില്‍ സമീപകാലത്തുണ്ടായ പ്രളയം പോലും ഇത്തരത്തിലുള്ള ദൈവകോപമാണെന്ന് വിശ്വസിക്കുന്നവരുണ്ടെന്നും അറ്റോര്‍ണി ജനറല്‍ പറഞ്ഞു. അറ്റോര്‍ണി ജനറലാകുന്നതിന് മുമ്ബ് നേരത്തെ ദേവസ്വം ബോര്‍ഡിന് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായിരുന്നത് കെ.കെ വേണുഗോപാലായിരുന്നു. അതേസമയം, ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരെ പന്തളം കൊട്ടാരത്തിന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ ഏകദിന ഉപവാസ സമരം തുടങ്ങി. രാവിലെ 9 മണി മുതല്‍ വൈകിട്ട് 6 വരെയാണ് സമരം. പന്തളം കൊട്ടാരം പ്രതിനിധികള്‍, അമ്ബലപ്പുഴ ആലങ്ങാട്ട് സംഘങ്ങള്‍, തിരുവാഭരണവാഹക സ്വാമിമാര്‍, നായാട്ടുവിള സ്വാമിമാര്‍, ക്ഷേത്ര ഉപദേശകസമിതികള്‍, ക്ഷേത്രഭരണസമിതികള്‍, അയ്യപ്പഭക്തര്‍ എന്നിവരാണ് ഏകദിന ഉപവാസത്തില്‍ പങ്കെടുക്കുന്നത്. ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ വിശദീകരിക്കാന്‍ ഇടതുമുന്നണി എല്ലാ ജില്ലകളിലും വിശദീകരണ യോഗങ്ങള്‍ സംഘടിപ്പിക്കും. തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ മുഖ്യമന്ത്രി തന്നെ കാര്യങ്ങള്‍ വിശദീകരിക്കുമെന്നാണ് അറിയുന്നത്.


ശബരിമലയിലെ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച്‌ തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കല്‍ നിരാഹാര സമരം നടത്തുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണനെ അറസ്റ്റ് ചെയ്ത് നീക്കി.... കേരള സാങ്കേതിക സര്‍വകലാശാല നാളെ നടത്താനിരുന്ന മുഴുവന്‍ പരീക്ഷകളും മാറ്റിവെച്ചു.... റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജി വച്ചു.... IFFK 2018 | SPACES OF SURVIVAL ; MEENA T PILLAI.... കേരള രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ചുള്ള ചിത്രങ്ങളുടെ പ്രദര്‍ശനത്തില്‍ മാറ്റം.... ചൊവ്വാഴ്ച തിരുവനന്തപുരം ജില്ലയില്‍ ഹര്‍ത്താല്‍.... മേളയിൽ ആദ്യമായി ഹാം റേഡിയോ .... ഐഎഫ്‌എഫ്‌കെ ; പ്രേക്ഷക ഹൃദയം കീഴടക്കി കിം കി ഡക്ക് ഇത്തവണയും മേളയില്‍ കാഴ്ചവസന്തം ഒരുക്കി.... ഐഎഫ്‌എഫ്‌കെ മേളയില്‍ മത്സരിക്കാന്‍ അര്‍ജന്‍റീനയില്‍ നിന്നും രണ്ട് യുവതികള്‍ .... ഐഎഫ്‌എഫ്‌കെ ഓപ്പണ്‍ ഫോറത്തില്‍ മനസു തുറന്ന് റസൂല്‍ പൂക്കുട്ടി.... ചില സാങ്കേതിക കാരണങ്ങളാല്‍ മുടങ്ങിപ്പോയ ടാഗോര്‍ തീയേറ്ററിലെ ചലച്ചിത്ര പ്രദര്‍ശനങ്ങള്‍ ഇന്നു പുനരാരംഭിച്ചേക്കുമെന്ന് അധികൃതര്‍ അറിയിച്ചു.... ഇന്ധനവില വീണ്ടും കുറഞ്ഞു.... ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ.​എ​ന്‍. രാ​ധാ​കൃ​ഷ്ണ​ന്‍ ആ​രം​ഭി​ച്ച അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര സ​മ​രം എ​ട്ടാം ദി​വ​സ​ത്തി​ലേ​ക്ക്.... ദുരഭിമാനക്കൊലയ്‌ക്ക് ഇരയായ ശങ്കറിന്റെ ഭാര്യ കൗസല്യ വീണ്ടും വിവാഹിതയായി.... വ്യാപാര ആഴ്ച്ചയുടെ ആദ്യ ദിനത്തില്‍ ഓഹരി വിപണിയില്‍ കനത്ത നഷ്ടത്തോടെ തുടക്കം.... അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ ഒരു ദിവസം മാത്രം ശേഷിക്കേ ബിജെപിക്കെതിരായ വിശാല സഖ്യം ശക്തമാക്കാന്‍ പ്രതിപക്ഷപാര്‍ട്ടികള്‍ തിങ്കളാഴ്ച ദില്ലിയില്‍ യോഗം ചേരും.... ശബരിമല വിഷയത്തില്‍ പ്രതിപക്ഷം ബഹളം വെച്ചതിനെ തുടര്‍ന്ന് നിയമസഭ ഇന്നും പിരിഞ്ഞു.... ആലപ്പുഴയില്‍ നടന്ന 59ാം മത്‌ സ്‌കൂള്‍ കലോല്‍സവത്തിന്റെ കലാകിരീടം പാലക്കാടിന്‌.... ശബരിമലയില്‍ നിരോധനാ‌ജ്ഞ നീട്ടുന്നത് സര്‍ക്കാര്‍ മനപൂര്‍വമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.... മണ്ഡലകാലം ആരംഭിച്ചതു മുതല്‍ ഇതുവരെ ശബരിമല ചവിട്ടിയത് പത്ത് ലക്ഷത്തില്‍ അധികം തീര്‍ത്ഥാടകര്‍ !....
FLASH NEWS