ഓണ്‍ലൈന്‍ മത്സ്യവില്‍പനയ്‌ക്കൊരുങ്ങി ഹനാന്‍

188 12/10/2018 admin
img

കൊച്ചി: കോളജ് യൂണിഫോമില്‍ മീന്‍ വില്‍ക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെ തുടര്‍ന്ന് പ്രശസ്തയായ ഹനാന്‍(21) ഓണ്‍ലൈന്‍ മത്സ്യവില്‍പനയ്‌ക്കൊരുങ്ങുന്നു. അച്ഛന്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്ന് ചെറുപ്പത്തിലെ കുടുംബഭാരം ചുമക്കേണ്ടി വന്ന ഹനാന്‍ ഡിഗ്രി വിദ്യാര്‍ത്ഥിനി കൂടിയാണ്. തനിക്ക് പഠിക്കാനും അമ്മയെയും അനുജനെയും നന്നായി നോക്കാനും വേണ്ടിയാണ് ഹനാന്‍ മീന്‍ വില്‍പനയ്ക്കിറങ്ങിയത്. എറണാകുളം തമ്മനത്ത് ഹനാന്‍ തുടങ്ങാനിരുന്ന മീന്‍കട തുറക്കുന്നതിനു മുമ്ബേ അടപ്പിച്ചതോടെയാണ് മീന്‍കച്ചവടം ഓണ്‍ലൈന്‍ വഴിയാക്കാന്‍ തീരുമാനിച്ചത്. കടമുറി വാടകയ്‌ക്കെടുത്തു പണി നടന്നു വരുന്നതിനിടെ അപ്രതീക്ഷിതമായി, കടയ്ക്ക് കൂടുതല്‍ അവകാശികളുണ്ടെന്നും കട തുറക്കാന്‍ സമ്മതിക്കില്ലെന്നും അഡ്വാന്‍സ് നല്‍കിയ തുക വാങ്ങി തിരികെ പൊയ്‌ക്കൊള്ളണമെന്നും ഉടമ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ 'ഇതുകൊണ്ട് നിരാശയാകാന്‍ താനില്ല. ഓണ്‍ലൈനില്‍ മീന്‍ വില്‍ക്കാനാണ് അടുത്ത പദ്ധതി' എന്ന് ഹനാന്‍ വെളിപ്പെടുത്തി. സാങ്കേതിക വിദഗ്ധരുമായി ഇക്കാര്യത്തെ കുറിച്ച്‌ സംസാരിച്ചെന്നും വൈകാതെ ലോഞ്ച് ചെയ്യുമെന്നും ഹനാന്‍ അറിയിച്ചു. കഴിഞ്ഞ സെപ്റ്റംബര്‍ രണ്ടാം തീയതി നേരിട്ട വാഹനാപകടത്തെ തുടര്‍ന്നു വീല്‍ചെയറില്‍ കഴിയുന്ന ഹനാന്‍ സുഹൃത്തുക്കളുടെയും ചില അഭ്യുദയകാംഷികളുടെയും സഹായത്തോടെയാണു തമ്മനത്ത് മീന്‍ കട നടത്താന്‍ തീരുമാനിച്ചത്. ഇതിനായി മുറി വാടകയ്‌ക്കെടുത്തു പണി നടക്കുന്നതിനിടെ താനുമായി കരാറുണ്ടാക്കിയ ആളുടെ സഹോദരങ്ങള്‍ എന്നു പറഞ്ഞെത്തിയ ചിലര്‍ കട ഒഴിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടു. വൃക്കരോഗിയും തുടര്‍ച്ചയായി ഡയാലിസിസ് ചികിത്സ ചെയ്തു വരുന്നതുമായ ഒരു സാധു മനുഷ്യനാണു തനിക്കു കടമുറി തന്നത്. അവരുടെ കുടുംബ പ്രശ്‌നങ്ങള്‍ എന്താണെന്നറിയില്ല. അദ്ദേഹമാകട്ടെ വീട്ടില്‍ പശുവിനെ വളര്‍ത്തി ഉപജീവനം കഴിയുന്ന ആളുമാണ്. അങ്ങനെ ഒരാള്‍ എന്നോട് ഒഴിഞ്ഞു തരാമോ, അഡ്വാന്‍സ് തുക തിരിച്ചു തരാം എന്നു പറഞ്ഞപ്പോള്‍ ഇല്ല എന്നു പറയാനായില്ല. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു ചെലവാക്കിയ തുകയുടെ ഒരു ഭാഗം നല്‍കുകയും ചെയ്തുവെന്നും ഹനാന്‍ പറയുന്നു. സംഭവത്തിനു പിന്നില്‍ പ്രദേശത്തു തന്നെയുള്ള ചിലരാണെന്നു സംശയിക്കുന്നതായും ഹനാന്‍ കൂട്ടിച്ചേര്‍ത്തു. മീന്‍കച്ചവടത്തിന് ആദ്യം മുതല്‍ ഹനാനെ സഹായിച്ചിരുന്ന ഒരു ഓട്ടോറിക്ഷക്കാരനാണ് ഇപ്പോഴും എല്ലായിടത്തും എത്തിക്കുകയും കടയ്ക്കു വേണ്ട കാര്യങ്ങള്‍ ചെയ്യുകയും ചെയ്തു തരുന്നത്. ഓണ്‍ലൈനിലൂടെ അവസ്ഥകളറിഞ്ഞ ഒരു എന്‍ആര്‍ഐക്കാരന്‍ താമസിക്കാന്‍ ഫ് ളാറ്റ് തന്നിട്ടുണ്ട്. ആദ്യമാസം വാടക കൊടുക്കേണ്ട എന്നു പറഞ്ഞിരുന്നു. എന്നാലും അടുത്ത മാസം മുതല്‍ അതു കൊടുക്കണം. ഇപ്പോള്‍ ഉമ്മ കൂടെ ഇല്ലാത്തിനാല്‍ ഭക്ഷണം ഒരാള്‍ ഉണ്ടാക്കിത്തരും. അവര്‍ക്കെന്തെങ്കിലും കൊടുക്കണം. വീല്‍ച്ചെയറില്‍നിന്ന് പൂര്‍ണമായും എഴുന്നേല്‍ക്കാനായിട്ടില്ലാത്തിനാല്‍ ചിലപ്പോള്‍ പുറത്തുനിന്നു ഭക്ഷണം വരുത്തിക്കഴിക്കും. എല്ലാത്തിനും പരസഹായം വേണ്ട അവസ്ഥയാണുള്ളത്. എന്നാലും ഒറ്റയ്ക്ക് എഴുന്നേല്‍ക്കുന്നതിനും സാധാരണ ജീവിതത്തിലേക്കു മടങ്ങി വരുന്നതിനുമുള്ള തീവ്ര പരിശ്രമത്തിലാണു ഹനാന്‍. മീന്‍ കച്ചവടം തുടങ്ങാന്‍ ഒരു വാഹനം വേണം. ഇതിനായി ലോണിന് അപേക്ഷിച്ചിട്ട് ഇതുവരെ ശരിയായിട്ടില്ല. തനിക്കു പ്രായക്കുറവായതിനാലും വിദ്യാര്‍ഥിനി ആയതിനാലും ലോണ്‍ തരുന്നതിനു തടസമുണ്ടെന്നാണ് അധികൃതരുടെ വാദം. എങ്കിലും ലോണെടുക്കാനുള്ള ശ്രമം തുടരുന്നുണ്ട്. വാഹനം വാങ്ങിയാല്‍ ഹാര്‍ബറിലും മറ്റും പോയി മീനെടുക്കാനും കൊണ്ടുവന്നു വെട്ടി വീടുകളിലെത്തിച്ചു കൊടുക്കാനും സാധിക്കും. ഇതിനു കുറച്ചു ഡെലിവറി ബോയ്‌സിനെ കൂടി കണ്ടെത്തിയാല്‍ തന്റെ കച്ചവടം പൊടിപൊടിക്കുമെന്നു ഹനാന്‍ പറയുന്നു.


ഭീഷണിപ്പെടുത്തി പീഡനം; ബാങ്ക് ഉദ്യോഗസ്ഥന്‍ പോലീസ് പിടിയില്‍.... തന്നിഷ്ട പ്രകാരം പ്രവര്‍ത്തിക്കുന്നു; ചിന്തയ്ക്കും സ്വരാജിനും കടുത്ത വിമര്‍ശനം.... മൂന്ന് വര്‍ഷം മുന്‍പ് വിവാഹബന്ധം പിരിഞ്ഞ യുവതി പ്രസവിച്ചു; ചോരക്കുഞ്ഞിനെ ക‍ഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി.... ശ്രു​തി ഹ​രി​ഹ​ര​ന്‍റെ ലൈം​ഗീ​കാ​രോ​പ​ണം നി​ഷേ​ധി​ച്ച്‌ അ​ര്‍​ജു​ന്‍.... ഇത്ര നേരത്തെ യാത്രയാവേണ്ടിയിരുന്ന പ്രതിഭ ആയിരുന്നില്ല റഹ്മാന്‍, ആദരാഞ്ജലികളുമായി നടി മഞ്ജു വാര്യര്‍!.... ആക്രമിക്കപ്പെട്ട നടി അവരുടെ ഇര!! നടിയ്ക്ക് വേണ്ടി എന്ത് ചെയ്തു, ‍ഡബ്ലിയുസിസിക്കെതിരെ ബാബുരാജ്.... അമൃത്‌സര്‍ ട്രെയിനപകടം: സംഘാടകര്‍ ഒളിവില്‍.... കിസ് ഓഫ് ലവുകാരും ക്രിമിനല്‍കേസിലെ പ്രതികളുമാണ് ശബരിമലയില്‍ എത്തുന്നത്..! സ്ത്രീകളെ അധിക്ഷേപിച്ച്‌ ബിജെപി നേതാവ് കെ സുരേന്ദ്രന്‍.... സ്വര്‍ണവില 32,270 രൂപയായി വര്‍ദ്ധിച്ചു.... ശബരിമല: ചെന്നൈ പെണ്‍കുട്ടിയുടെ പ്രതിഷേധം വൈറലാകുന്നു.... കവനന്റ് നിയമപ്രകാരം ക്ഷേത്രം അടച്ചിടുവാന്‍ അധികാരമുണ്ടെന്ന് പന്തളം കൊട്ടാരം.... ഹിന്ദു ധര്‍മ്മത്തിനെതിരെ കേരളസര്‍ക്കാര്‍ വിരോധം വെച്ചു പുലര്‍ത്തുന്നു: ഒ.രാജഗോപാല്‍.... കുടുക്കിയതാ, തന്നെ കള്ളക്കേസില്‍ കുടുക്കിയതാ'; കൊണ്ടുപോയത് മൂടിക്കെട്ടി, പോലീസിനെതിരെ രാഹുല്‍ ഈശ്വര്‍.... ശബരിമലയിലേക്ക് പോവുന്നുണ്ടോയെന്ന് സംസ്ഥാന ഇന്റലിജന്‍സില്‍ നിന്നും വിളിച്ച്‌ ചോദിച്ചുവെന്ന് രശ്മി നായര്‍.... സൈനികനായി ലാലേട്ടന്റെ മാസ് എന്‍ട്രി! ആവേശത്തിരയായി ആരാധകര്‍, സൈനികര്‍ക്ക് ബ്ലാസ്‌റ്റേഴ്‌സിന്റെ ആദരം!.... ക്ഷേത്രത്തിലെ ഭണ്ഡാരം പ്രതിഷേധക്കാര്‍ അടച്ചു, കാണിക്കയര്‍പ്പിക്കരുതെന്ന് ബോര്‍ഡും; പൊലീസെത്തി തുറന്നു.... നടന്‍ അര്‍ജുനെതിരെ മീ ടു വെളിപ്പെടുത്തലുമായി യുവ മലയാളി നായിക.... ശബരിമല വിഷയം; മു​ഖ്യ​മ​ന്ത്രി മ​ട​ങ്ങി​യെ​ത്തി​യാ​ലു​ട​ന്‍ നി​യ​മ​സ​ഭാ സ​മ്മേ​ള​നം വി​ള​ക്ക​ണ​മെന്ന്‍ ​ശ്രീ​ധ​ര​ന്‍​പി​ള്ള.... സ​രി​ത​യു​ടെ പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്ത​ത് ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ലെ ശ്ര​ദ്ധ തി​രി​ക്കാ​നെ​ന്ന് ഉ​മ്മ​ന്‍ ചാ​ണ്ടി.... തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ സൈനികനു പരിക്ക്....
FLASH NEWS