സ്ത്രീപ്രവേശനം അനുവദിച്ച സുപ്രിം കോടതി വിധിയുടെ പശ്ചാത്തലത്തില്‍, നാളെ മാസപൂജയ്ക്കായി തുറക്കുന്ന ശബരിമലയില്‍ അതീവ സുരക്ഷ

123 16/10/2018 admin
img

പത്തനംതിട്ട: സ്ത്രീപ്രവേശനം അനുവദിച്ച സുപ്രിം കോടതി വിധിയുടെ പശ്ചാത്തലത്തില്‍, നാളെ മാസപൂജയ്ക്കായി തുറക്കുന്ന ശബരിമലയില്‍ അതീവ സുരക്ഷ. സ്ത്രീ പ്രവേശനം അനുവദിക്കില്ലെന്ന നിലപാടില്‍ ഏതാനും ഹിന്ദു സംഘടനകള്‍ ഉറച്ചുനില്‍ക്കുന്ന പശ്ചാത്തലത്തില്‍ അതീവ ജാഗ്രതയിലാണ് പൊലീസ്. അതേസമയം മാസപൂജ സമയത്ത് യുവതികള്‍ ദര്‍ശനത്തിന് എത്താനിടയുണ്ടെന്നാണ് ഇന്റലിജന്‍സ് വിലയിരുത്തല്‍. മാസപൂജയ്ക്കായി ബുധനാഴ്ച വൈകിട്ടാണ് നട തുറക്കുന്നത്. ദര്‍ശനത്തിനായി ഇതിനകം തന്നെ ഭക്തര്‍ പമ്ബയില്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. സ്ത്രീപ്രവേശനത്തിനെതിരെ സമര രംഗത്തുള്ള സംഘടനകള്‍ നിലയ്ക്കലില്‍ തമ്ബടിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. സ്ത്രീകളെ കടത്തിവിടില്ലെന്ന് ചില സംഘടനാ നേതാക്കള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതെല്ലാം കണക്കിലെടുത്ത് സുരക്ഷാ സംവിധാനം ശക്തിപ്പെടുത്താന്‍ നേരത്തെ പൊലീസ് തീരുമാനിച്ചിരുന്നു. സുപ്രിം കോടതി വിധി അനുസരിച്ച്‌ സ്ത്രീകള്‍ എത്തിയാല്‍ സുരക്ഷ കൊടുത്തേ മതിയാവൂ എന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്. പൊലീസ് മേധാവി ലോക്‌നാഥ് ബെഹറ തന്നെ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. വനിതാ ഉദ്യോഗസ്ഥരെ മുന്‍ വര്‍ഷങ്ങളിലേതു പോലെ നിയോഗിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. പമ്ബയ്ക്ക് അപ്പുറത്തേക്ക് വനിതാ ഉദ്യോഗസ്ഥരെ നിയോഗിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.


അഗസ്ത്യാര്‍കൂടത്തില്‍ ആരാധനാസ്വാതന്ത്ര ലംഘനം.... ശ്രീനിഷിന്റേയും പേളിയുടേയും വിവാഹ നിശ്ചയം കഴിഞ്ഞു.... റാം റഹീം സിങ്ങിനും കൂട്ടുപ്രതികള്‍ക്കും ജീവപര്യന്തം തടവ്.... വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ചോരുന്നത് തടയാന്‍ സംശയാസ്പദമായ ആപ്പുകള്‍ ഒഴിവാക്കാനനൊരുങ്ങി ഗൂഗിള്‍ പ്ലേ സ്റ്റോര്‍.... ​ജനു​വ​രി 14 മു​ത​ല്‍ വി​ന്‍​ഡോ​സ് 7 പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​കു​മെ​ന്ന് മൈ​ക്രോ​സോ​ഫ്റ്റ് !.... കൊടുവള്ളി എംഎല്‍എ കാരാട്ട് അബ്ദുല്‍ റസാഖിന്റെ തെരഞ്ഞെടുപ്പ് ജയം കേരള ഹൈക്കോടതി.... മുഴുവന്‍ സമയസുരക്ഷ ആവശ്യപ്പെട്ട് ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗ്ഗയും ബിന്ദുവും സുപ്രീംകോടതിയെ സമീപിച്ചു.... ശബരിമലയില്‍ ഭക്തരുടെ തിരക്കേറുന്നു.... ഡാന്‍സ് ബാറുകള്‍ നിയന്ത്രണങ്ങളോടെ നടത്താന്‍ സുപ്രീംകോടതിയുടെ അനുമതി.... കെഎസ്‌ആര്‍ടിസിയുടെ ഇലക്‌ട്രിക് ബസ് സര്‍വ്വീസുകളെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍.... അഞ്ച് വര്‍ഷത്തിന് ശേഷം സ്വര്‍ണവില വീണ്ടും ഇരുപതിനാലായിരത്തിനു മുകളില്‍.... പതിനാലുകാരിയെ പീഡനത്തിനിരയാക്കിയ കേസില്‍ കാമുകനെയും അച്ഛനെയും പൊലീസ് അറസ്റ്റ് ചെയ്തു.... ഫ്‌ളിപ്കാര്‍ട്ട് റിപബ്ലിക് ഡേ സെയില്‍ ജനുവരി 20 മുതല്‍ 22 വരെ.... സിറ്റി ട്രാഫിക് പോലീസ് ഏര്‍പ്പെടുത്തുന്ന ഗതാഗത നിയന്ത്രണങ്ങളും മുന്നറിയിപ്പുകളും നിങ്ങള്‍ക്ക് ഇനി മൊബൈല്‍ ഫോണിലൂടെ അറിയാം.... പൊങ്കലിനോട് അനുബന്ധിച്ചു തമിഴ്‌നാട്ടിലെ മധുരയില്‍ നടന്ന ജെല്ലിക്കെട്ടില്‍ പരിക്കേറ്റവരുടെ എണ്ണം നൂറു കടന്നു.... കേന്ദ്ര ടൂറിസം മന്ത്രാലയം സ്വദേശ് ദര്‍ശന്‍ പദ്ധതിയുടെ കീഴില്‍ കേരളത്തിലെ 14 ജില്ലകളിലായി 133 ആരാധനാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന് 85.23 കോടി രൂപ അനുവദിച്ചതായി കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം.... ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്‌ക്ക് പന്നിപ്പനി.... വിവാദങ്ങള്‍ കത്തിനില്‍ക്കുന്ന ശബരിമല സ്ത്രീപ്രവേശനവിഷയത്തില്‍ പ്രതികരണവുമായി ഇംഗ്ലീഷ് സാഹിത്യകാരി അനിതാ നായര്‍.... മുന്നാക്ക സാമ്ബത്തിക സംവരണത്തിനൊപ്പം ന്യൂനപക്ഷങ്ങളുടേത് ഒഴികെയുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പട്ടികവിഭാഗങ്ങള്‍, ഇതര പിന്നാക്ക വിഭാഗങ്ങള്‍ (ഒബിസി) എന്നിവര്‍ക്കും സീറ്റ് സംവരണം ഉറപ്പാക്കാന്‍ നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍.... എല്ലാ ആചാരങ്ങളും എല്ലാ കാലവും തുടരണമെന്ന് നിര്‍ബന്ധം പിടിക്കാനാവില്ലെന്ന് ബിജെപി എംഎല്‍എ ഒ രാജഗോപാല്‍....
FLASH NEWS