ബില്‍ ഗേറ്റ്സിനൊപ്പം മൈക്രോസോഫ്റ്റ് സ്ഥാപിച്ച പോള്‍ അലന്‍ അന്തരിച്ചു

133 16/10/2018 admin
img

സീറ്റില്‍: ബില്‍ ഗേറ്റ്സിനൊപ്പം മൈക്രോസോഫ്റ്റ് സ്ഥാപിച്ച പോള്‍ അലന്‍ അന്തരിച്ചു. 65 വയസായിരുന്നു. രക്താര്‍ബുദത്തെ തുടര്‍ന്ന് അമേരിക്കയിലെ സീറ്റിലിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 2009ലാണ്‌ അലന് അര്‍ബുദരോഗം സ്ഥിരീകരിച്ചത്. പിന്നീട് ചികിത്സയിലൂടെ അസുഖം ഭേദമായെങ്കിലും രണ്ടാഴ്ച മുന്പ് രോഗം പെട്ടെന്ന് മൂര്‍ച്ഛിക്കുകയും ആരോഗ്യനില അപകടത്തിലാകുകയും ചെയ്തു. സ്‌കൂള്‍ കാലത്താണ്‌ പോള്‍ അലനും ബില്‍ഗേറ്റ്സും സുഹൃത്തുക്കളായത്. ഈ സൗഹൃദമാണ് 1975ല്‍ മൈക്രോസോഫ്റ്റ് കമ്ബനി രൂപീകരിക്കുന്നതിലേക്ക് എത്തിയത്. മൈക്രോസോ്ഫ്റ്റിന്റെ ജനപ്രിയ സോഫ്‌റ്റ്‌വെയറുകളായ എം.എസ് ഡോസ്, വേര്‍ഡ് തുടങ്ങിയവയ്ക്ക് പിന്നിലെ ബുദ്ധികേന്ദ്രം അലനായിരുന്നു. ബില്‍ ഗേറ്റ്സുമായുണ്ടായ സ്വരച്ചേര്‍ച്ചയില്ലായ്‌മയെ തുടര്‍ന്ന് 1983ല്‍ മൈക്രോസോഫ്റ്റില്‍ നിന്ന് വിട്ടു.അലന്‍ ഇല്ലായിരുന്നെങ്കില്‍പേഴ്സണല്‍ കമ്ബ്യൂട്ടിംഗ് എന്ന ആശയം തന്നെ ഉണ്ടാകുമായിരുന്നില്ലെന്ന് ബില്‍ ഗേറ്റ്സ് അനുസ്‌മരിച്ചു. ലോകത്തെ അതിസമ്ബന്നരുടെ പട്ടികയില്‍ 46ആം സ്ഥാനത്തായിരുന്ന പോള്‍,​ മനുഷ്യസ്‌നേഹിയും സംഗീതജ്ഞനും കായിക പ്രേമിയുമായിരുന്നു. സീറ്റില്‍ സീഹോക്സ് എന്ന ഫുട്‌ബോള്‍ ടീമിന്റെയും പോര്‍ട്‌ലാന്‍ജ് ട്രെയില്‍ ബ്ലേസേഴ്സ് എന്ന വോളിബോള്‍ ടീമിന്റെയും ഉടമസ്ഥനായിരുന്നു. അലന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ബ്രെയിന്‍ സയന്‍സ്, ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഫോര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഫോര്‍ സെല്‍ സയന്‍സ്, സ്‌ട്രോറ്റോലോഞ്ച് സിസ്റ്റംസ് എന്നിവയുടെയും സ്ഥാപകനായിരുന്നു.


അഗസ്ത്യാര്‍കൂടത്തില്‍ ആരാധനാസ്വാതന്ത്ര ലംഘനം.... ശ്രീനിഷിന്റേയും പേളിയുടേയും വിവാഹ നിശ്ചയം കഴിഞ്ഞു.... റാം റഹീം സിങ്ങിനും കൂട്ടുപ്രതികള്‍ക്കും ജീവപര്യന്തം തടവ്.... വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ചോരുന്നത് തടയാന്‍ സംശയാസ്പദമായ ആപ്പുകള്‍ ഒഴിവാക്കാനനൊരുങ്ങി ഗൂഗിള്‍ പ്ലേ സ്റ്റോര്‍.... ​ജനു​വ​രി 14 മു​ത​ല്‍ വി​ന്‍​ഡോ​സ് 7 പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​കു​മെ​ന്ന് മൈ​ക്രോ​സോ​ഫ്റ്റ് !.... കൊടുവള്ളി എംഎല്‍എ കാരാട്ട് അബ്ദുല്‍ റസാഖിന്റെ തെരഞ്ഞെടുപ്പ് ജയം കേരള ഹൈക്കോടതി.... മുഴുവന്‍ സമയസുരക്ഷ ആവശ്യപ്പെട്ട് ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗ്ഗയും ബിന്ദുവും സുപ്രീംകോടതിയെ സമീപിച്ചു.... ശബരിമലയില്‍ ഭക്തരുടെ തിരക്കേറുന്നു.... ഡാന്‍സ് ബാറുകള്‍ നിയന്ത്രണങ്ങളോടെ നടത്താന്‍ സുപ്രീംകോടതിയുടെ അനുമതി.... കെഎസ്‌ആര്‍ടിസിയുടെ ഇലക്‌ട്രിക് ബസ് സര്‍വ്വീസുകളെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍.... അഞ്ച് വര്‍ഷത്തിന് ശേഷം സ്വര്‍ണവില വീണ്ടും ഇരുപതിനാലായിരത്തിനു മുകളില്‍.... പതിനാലുകാരിയെ പീഡനത്തിനിരയാക്കിയ കേസില്‍ കാമുകനെയും അച്ഛനെയും പൊലീസ് അറസ്റ്റ് ചെയ്തു.... ഫ്‌ളിപ്കാര്‍ട്ട് റിപബ്ലിക് ഡേ സെയില്‍ ജനുവരി 20 മുതല്‍ 22 വരെ.... സിറ്റി ട്രാഫിക് പോലീസ് ഏര്‍പ്പെടുത്തുന്ന ഗതാഗത നിയന്ത്രണങ്ങളും മുന്നറിയിപ്പുകളും നിങ്ങള്‍ക്ക് ഇനി മൊബൈല്‍ ഫോണിലൂടെ അറിയാം.... പൊങ്കലിനോട് അനുബന്ധിച്ചു തമിഴ്‌നാട്ടിലെ മധുരയില്‍ നടന്ന ജെല്ലിക്കെട്ടില്‍ പരിക്കേറ്റവരുടെ എണ്ണം നൂറു കടന്നു.... കേന്ദ്ര ടൂറിസം മന്ത്രാലയം സ്വദേശ് ദര്‍ശന്‍ പദ്ധതിയുടെ കീഴില്‍ കേരളത്തിലെ 14 ജില്ലകളിലായി 133 ആരാധനാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന് 85.23 കോടി രൂപ അനുവദിച്ചതായി കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം.... ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്‌ക്ക് പന്നിപ്പനി.... വിവാദങ്ങള്‍ കത്തിനില്‍ക്കുന്ന ശബരിമല സ്ത്രീപ്രവേശനവിഷയത്തില്‍ പ്രതികരണവുമായി ഇംഗ്ലീഷ് സാഹിത്യകാരി അനിതാ നായര്‍.... മുന്നാക്ക സാമ്ബത്തിക സംവരണത്തിനൊപ്പം ന്യൂനപക്ഷങ്ങളുടേത് ഒഴികെയുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പട്ടികവിഭാഗങ്ങള്‍, ഇതര പിന്നാക്ക വിഭാഗങ്ങള്‍ (ഒബിസി) എന്നിവര്‍ക്കും സീറ്റ് സംവരണം ഉറപ്പാക്കാന്‍ നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍.... എല്ലാ ആചാരങ്ങളും എല്ലാ കാലവും തുടരണമെന്ന് നിര്‍ബന്ധം പിടിക്കാനാവില്ലെന്ന് ബിജെപി എംഎല്‍എ ഒ രാജഗോപാല്‍....
FLASH NEWS