കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക് പിന്‍വലിച്ചു

83 16/10/2018 admin
img

കോഴിക്കോട്: കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക് പിന്‍വലിച്ചു. റിസര്‍വേഷന്‍ കൗണ്ടര്‍ കുടുംബശ്രിയെ ഏല്പിക്കാനുള്ള തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങിയതോടെയാണ് സമരം ഒത്തുതീര്‍ന്നത്. രാവിലെ ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ജീവനക്കാര്‍ നടത്തിയ ഉപരോധത്തിനിടെ പൊലീസ് കൈയ്യേറ്റം നടത്തി എന്നാരോപിച്ചായിരുന്നു മിന്നല്‍ പണിമുടക്ക്. റിസര്‍വേഷന്‍ കൗണ്ടറുകള്‍ കുടുംബശ്രീയെ ഏല്പിക്കാനുള്ള തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറിയതോടെയാണ് സമരം പിന്‍വലിക്കാന്‍ ജീവനക്കാര്‍ തയ്യാറായത്. തുലാംമാസം പൂജക്കായി നാളെ ശബരിമലയില്‍ നടതുറക്കാനിരിക്കെ കെഎസ്‌ആര്‍ടിസിയില്‍ ബുക്ക് ചെയ്ത് യാത്രചെയ്യാന്‍ കാത്തിരിക്കുന്നവരെപോലും സമരം ബാധിക്കുമെന്ന കണ്ടതോടെയാണ് സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറായത്. കൗണ്ടര്‍ കുടുംബശ്രീയെ ഏല്പിക്കാനുള്ള തീരുമാനത്തിനെതിരെ ഇന്ന് രാവിലെയാണ് കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ തിരുവനന്തപുരം ടെര്‍മിനലില്‍ കൗണ്ടറുകള്‍ ഉപരോധിച്ചത്. തുടര്‍ന്ന പ്രതിഷേധക്കാരെ നീക്കം ചെയ്യാന്‍ പൊലീസ് ബലം പ്രയോഗിച്ചതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. ഇതോടെ ജീവനക്കാര്‍ സംസ്ഥാനവ്യാപകമായി മിന്നല്‍ സമരം നടത്തുകയായിരുന്നു. സംസ്ഥാനത്തെ വിവിധ ഡിപ്പോകളില്‍ നിന്നുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. നിലവില്‍ റിസര്‍വേഷന്‍ കൗണ്ടറുകളിലുള്ള അവശതയനുഭവിക്കുന്ന ആളുകളെ ഒഴിവാക്കിയ തീരുമാനം അംഗീകാരിക്കാനാവില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്. എന്നാല്‍ പണിമുടക്ക് തെക്കന്‍ കേരളത്തിനൊപ്പം മലബാറിലെ യാത്രക്കാരേയും ബുദ്ധിമുട്ടിച്ചു. സമരം പിന്‍വലിച്ചതോടെ ഡിപ്പോകളില്‍ നിന്നുള്ള സര്‍വീസുകളും പുനരാരംഭിച്ചു. കഴിഞ്ഞ കുറച്ചുകാലമായി കെഎസ്‌ആര്‍ടിസിയില്‍ മാനേജ്‌മെന്റും ജീവനക്കാരും തമ്മില്‍ നിലനിന്നിരുന്ന അസ്വാരസ്യങ്ങളാണ് സമരത്തിലേക്ക് നയിക്കാന്‍ കാരണമായതെന്നാണ് വിവരം.


അഗസ്ത്യാര്‍കൂടത്തില്‍ ആരാധനാസ്വാതന്ത്ര ലംഘനം.... ശ്രീനിഷിന്റേയും പേളിയുടേയും വിവാഹ നിശ്ചയം കഴിഞ്ഞു.... റാം റഹീം സിങ്ങിനും കൂട്ടുപ്രതികള്‍ക്കും ജീവപര്യന്തം തടവ്.... വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ചോരുന്നത് തടയാന്‍ സംശയാസ്പദമായ ആപ്പുകള്‍ ഒഴിവാക്കാനനൊരുങ്ങി ഗൂഗിള്‍ പ്ലേ സ്റ്റോര്‍.... ​ജനു​വ​രി 14 മു​ത​ല്‍ വി​ന്‍​ഡോ​സ് 7 പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​കു​മെ​ന്ന് മൈ​ക്രോ​സോ​ഫ്റ്റ് !.... കൊടുവള്ളി എംഎല്‍എ കാരാട്ട് അബ്ദുല്‍ റസാഖിന്റെ തെരഞ്ഞെടുപ്പ് ജയം കേരള ഹൈക്കോടതി.... മുഴുവന്‍ സമയസുരക്ഷ ആവശ്യപ്പെട്ട് ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗ്ഗയും ബിന്ദുവും സുപ്രീംകോടതിയെ സമീപിച്ചു.... ശബരിമലയില്‍ ഭക്തരുടെ തിരക്കേറുന്നു.... ഡാന്‍സ് ബാറുകള്‍ നിയന്ത്രണങ്ങളോടെ നടത്താന്‍ സുപ്രീംകോടതിയുടെ അനുമതി.... കെഎസ്‌ആര്‍ടിസിയുടെ ഇലക്‌ട്രിക് ബസ് സര്‍വ്വീസുകളെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍.... അഞ്ച് വര്‍ഷത്തിന് ശേഷം സ്വര്‍ണവില വീണ്ടും ഇരുപതിനാലായിരത്തിനു മുകളില്‍.... പതിനാലുകാരിയെ പീഡനത്തിനിരയാക്കിയ കേസില്‍ കാമുകനെയും അച്ഛനെയും പൊലീസ് അറസ്റ്റ് ചെയ്തു.... ഫ്‌ളിപ്കാര്‍ട്ട് റിപബ്ലിക് ഡേ സെയില്‍ ജനുവരി 20 മുതല്‍ 22 വരെ.... സിറ്റി ട്രാഫിക് പോലീസ് ഏര്‍പ്പെടുത്തുന്ന ഗതാഗത നിയന്ത്രണങ്ങളും മുന്നറിയിപ്പുകളും നിങ്ങള്‍ക്ക് ഇനി മൊബൈല്‍ ഫോണിലൂടെ അറിയാം.... പൊങ്കലിനോട് അനുബന്ധിച്ചു തമിഴ്‌നാട്ടിലെ മധുരയില്‍ നടന്ന ജെല്ലിക്കെട്ടില്‍ പരിക്കേറ്റവരുടെ എണ്ണം നൂറു കടന്നു.... കേന്ദ്ര ടൂറിസം മന്ത്രാലയം സ്വദേശ് ദര്‍ശന്‍ പദ്ധതിയുടെ കീഴില്‍ കേരളത്തിലെ 14 ജില്ലകളിലായി 133 ആരാധനാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന് 85.23 കോടി രൂപ അനുവദിച്ചതായി കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം.... ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്‌ക്ക് പന്നിപ്പനി.... വിവാദങ്ങള്‍ കത്തിനില്‍ക്കുന്ന ശബരിമല സ്ത്രീപ്രവേശനവിഷയത്തില്‍ പ്രതികരണവുമായി ഇംഗ്ലീഷ് സാഹിത്യകാരി അനിതാ നായര്‍.... മുന്നാക്ക സാമ്ബത്തിക സംവരണത്തിനൊപ്പം ന്യൂനപക്ഷങ്ങളുടേത് ഒഴികെയുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പട്ടികവിഭാഗങ്ങള്‍, ഇതര പിന്നാക്ക വിഭാഗങ്ങള്‍ (ഒബിസി) എന്നിവര്‍ക്കും സീറ്റ് സംവരണം ഉറപ്പാക്കാന്‍ നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍.... എല്ലാ ആചാരങ്ങളും എല്ലാ കാലവും തുടരണമെന്ന് നിര്‍ബന്ധം പിടിക്കാനാവില്ലെന്ന് ബിജെപി എംഎല്‍എ ഒ രാജഗോപാല്‍....
FLASH NEWS