യുവതികളുമായി മടങ്ങാന്‍ പൊലീസിന് സര്‍ക്കാര്‍ നിര്‍ദേശം

188 19/10/2018 admin
img

ശബരിമലയിലേക്ക് പൊലീസ് അകമ്ബടിയോടെ മല കയറാന്‍ എത്തിയ യുവതികള്‍ നടപ്പന്തലില്‍ യാത്ര നിര്‍ത്തി. ശരണം വിളികളുമായി ഭകതര്‍ നടത്തിയ വന്‍തോതിലുള്ള പ്രതിഷേധത്തെ തുടര്‍ന്നാണ് യാത്ര നിര്‍ത്തിയത്. യുവതികളുമായി മടങ്ങാന്‍ പൊലീസിന് ദേവസ്വം മന്ത്രി നിര്‍ദേശം നല്‍കി. സന്നിധാനത്ത് അക്രമം ഒഴിവാക്കാനാണ് സര്‍ക്കാരിന്റെ ഇടപെടല്‍. അതേസമയം, യുവതികളുടെ നിലപാട് അറിഞ്ഞിട്ടില്ല. ഇവരുമായി സംസാരിക്കുകയാണ് പോലീസ് ഐ ജി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ഭക്തരെ അനുനയിപ്പിക്കാന്‍ പോലീസ് ശ്രമം നടത്തിയിരുന്നു. തടിച്ചുകൂടിയ പ്രതിഷേധക്കാരോട് ഐജി ശ്രീജിത്ത് സംസാരിച്ചു. സുപ്രീംകോടതിയുടെ വിധി നടപ്പിലാക്കാനുള്ള ബാധ്യത പൊലീസിനുണ്ട്. ആരെയും ഉപദ്രവിക്കാനല്ല എത്തിയത്. വിധി നടപ്പാക്കാനാണ് എത്തിയത്. എന്നാല്‍ എതിര്‍പ്പുമായി പൊലീസിനുമുന്നില്‍ നിന്നതോടെയാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ച്‌ മടങ്ങാന്‍ ഉള്ള തീരുമാനം എടുത്തത്. ഹൈദരാബാദില്‍ നിന്നെത്തിയ മാധ്യമപ്രവര്‍ത്തക കവിതയും മലയാളിയായ മറ്റൊരു യുവതിയുമാണ് ഇന്ന് മലകയറാന്‍ യാത്ര പുറപ്പെട്ടത്. നടപ്പന്തല്‍ വരെ പോലീസ് അകമ്ബടിയില്‍ ഇവര്‍ എത്തിയിരുന്നു. തുടര്‍ന്നാണ് ഭക്തരുടെ പ്രതിഷേധം രൂക്ഷമായത്.


അഗസ്ത്യാര്‍കൂടത്തില്‍ ആരാധനാസ്വാതന്ത്ര ലംഘനം.... ശ്രീനിഷിന്റേയും പേളിയുടേയും വിവാഹ നിശ്ചയം കഴിഞ്ഞു.... റാം റഹീം സിങ്ങിനും കൂട്ടുപ്രതികള്‍ക്കും ജീവപര്യന്തം തടവ്.... വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ചോരുന്നത് തടയാന്‍ സംശയാസ്പദമായ ആപ്പുകള്‍ ഒഴിവാക്കാനനൊരുങ്ങി ഗൂഗിള്‍ പ്ലേ സ്റ്റോര്‍.... ​ജനു​വ​രി 14 മു​ത​ല്‍ വി​ന്‍​ഡോ​സ് 7 പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​കു​മെ​ന്ന് മൈ​ക്രോ​സോ​ഫ്റ്റ് !.... കൊടുവള്ളി എംഎല്‍എ കാരാട്ട് അബ്ദുല്‍ റസാഖിന്റെ തെരഞ്ഞെടുപ്പ് ജയം കേരള ഹൈക്കോടതി.... മുഴുവന്‍ സമയസുരക്ഷ ആവശ്യപ്പെട്ട് ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗ്ഗയും ബിന്ദുവും സുപ്രീംകോടതിയെ സമീപിച്ചു.... ശബരിമലയില്‍ ഭക്തരുടെ തിരക്കേറുന്നു.... ഡാന്‍സ് ബാറുകള്‍ നിയന്ത്രണങ്ങളോടെ നടത്താന്‍ സുപ്രീംകോടതിയുടെ അനുമതി.... കെഎസ്‌ആര്‍ടിസിയുടെ ഇലക്‌ട്രിക് ബസ് സര്‍വ്വീസുകളെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍.... അഞ്ച് വര്‍ഷത്തിന് ശേഷം സ്വര്‍ണവില വീണ്ടും ഇരുപതിനാലായിരത്തിനു മുകളില്‍.... പതിനാലുകാരിയെ പീഡനത്തിനിരയാക്കിയ കേസില്‍ കാമുകനെയും അച്ഛനെയും പൊലീസ് അറസ്റ്റ് ചെയ്തു.... ഫ്‌ളിപ്കാര്‍ട്ട് റിപബ്ലിക് ഡേ സെയില്‍ ജനുവരി 20 മുതല്‍ 22 വരെ.... സിറ്റി ട്രാഫിക് പോലീസ് ഏര്‍പ്പെടുത്തുന്ന ഗതാഗത നിയന്ത്രണങ്ങളും മുന്നറിയിപ്പുകളും നിങ്ങള്‍ക്ക് ഇനി മൊബൈല്‍ ഫോണിലൂടെ അറിയാം.... പൊങ്കലിനോട് അനുബന്ധിച്ചു തമിഴ്‌നാട്ടിലെ മധുരയില്‍ നടന്ന ജെല്ലിക്കെട്ടില്‍ പരിക്കേറ്റവരുടെ എണ്ണം നൂറു കടന്നു.... കേന്ദ്ര ടൂറിസം മന്ത്രാലയം സ്വദേശ് ദര്‍ശന്‍ പദ്ധതിയുടെ കീഴില്‍ കേരളത്തിലെ 14 ജില്ലകളിലായി 133 ആരാധനാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന് 85.23 കോടി രൂപ അനുവദിച്ചതായി കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം.... ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്‌ക്ക് പന്നിപ്പനി.... വിവാദങ്ങള്‍ കത്തിനില്‍ക്കുന്ന ശബരിമല സ്ത്രീപ്രവേശനവിഷയത്തില്‍ പ്രതികരണവുമായി ഇംഗ്ലീഷ് സാഹിത്യകാരി അനിതാ നായര്‍.... മുന്നാക്ക സാമ്ബത്തിക സംവരണത്തിനൊപ്പം ന്യൂനപക്ഷങ്ങളുടേത് ഒഴികെയുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പട്ടികവിഭാഗങ്ങള്‍, ഇതര പിന്നാക്ക വിഭാഗങ്ങള്‍ (ഒബിസി) എന്നിവര്‍ക്കും സീറ്റ് സംവരണം ഉറപ്പാക്കാന്‍ നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍.... എല്ലാ ആചാരങ്ങളും എല്ലാ കാലവും തുടരണമെന്ന് നിര്‍ബന്ധം പിടിക്കാനാവില്ലെന്ന് ബിജെപി എംഎല്‍എ ഒ രാജഗോപാല്‍....
FLASH NEWS