ശബരിമല കയറാനെത്തിയവരുടെ യഥാര്‍ത്ഥ ഐഡന്റിറ്റി പരിശോധിക്കാതെ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സംരക്ഷണം നല്‍കിയ പൊലീസ് നടപടിക്കെതിരെ ഭരണ നേതൃത്വത്തില്‍ത്തന്നെ വിമര്‍ശനം

117 19/10/2018 admin
img

തിരുവനന്തപുരം: ശബരിമല കയറാനെത്തിയവരുടെ യഥാര്‍ത്ഥ ഐഡന്റിറ്റി പരിശോധിക്കാതെ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സംരക്ഷണം നല്‍കിയ പൊലീസ് നടപടിക്കെതിരെ ഭരണ നേതൃത്വത്തില്‍ത്തന്നെ വിമര്‍ശനം. കൊച്ചി സ്വദേശിയായ സാമൂഹിക പ്രവര്‍ത്തക രഹന ഫാത്വിമയെ ഇരുമുടിക്കെട്ടേന്തിയ വിശ്വാസി യുവതിയായി അവതരിപ്പിച്ചത് പൊലീസിനു പറ്റിയ പിഴവമാണെന്ന് വിദേശ പര്യടനത്തിലുള്ള മുഖ്യമന്ത്രി പിണറായി വിജയനെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും അറിയിച്ചതായാണു സൂചന. അതേസമയം സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പൊലീസ് നടത്തിയ ശ്രമത്തെ മുഖ്യമന്ത്രിയും ഭരണ നേതൃത്വവും അഭിനന്ദിക്കുകയും ചെയ്തു. വിശ്വാസികളുടെ വികാരങ്ങളെ മുറിവേല്‍പ്പിച്ച്‌ സംഘപരിവാറിന് കലാപത്തിന് ഇന്ധനം നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത് എന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം രാഷ്ട്രീയ മുതലെടുപ്പാണെന്ന നിലപാടാണ് ഭരണ നേതൃത്വത്തിന്റേത്. ആന്ധ്രയില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകയും കൊച്ചിയില്‍ നിന്നുള്ള സാമൂഹിക പ്രവര്‍ത്തകയും വിശ്വാസത്തിന്റെ പേരിലല്ല നിയമപരമായ അവകാശത്തിന്റെ പേരിലാണ് ശബരിമലയില്‍ എത്തിയത്. ഇത് ശരിയായി മനസ്സിലാക്കുകയും സ്ഥിതിഗതികളുടെ വൈകാരികാവസ്ഥ ബോധിപ്പിച്ച്‌ അവരെ തിരിച്ചയയ്ക്കുകയും ചെയ്യണമായിരുന്നു പൊലീസിന് ചെയ്യേണ്ടിയിരുന്നു എന്നാണ് ഭരണ നേതൃത്വത്തിന്റെ മനോഭാവം. വൈകാരികാവസ്ഥ മനസ്സിലാക്കി വിവേകത്തോടെ പ്രതികരിക്കുന്നത് കീഴടങ്ങലോ അവകാശം നഷ്ടപ്പെടുത്തലോ അല്ലെന്ന് തുടക്കത്തിലേ പറഞ്ഞ് മനസ്സിലാക്കിയിരുന്നെങ്കില്‍ രഹന ഫാത്തിമയുടെ വീട് ആക്രമിച്ച്‌ ക്രമസമാധാന പ്രശ്നം സൃഷ്ടിക്കുന്നത് ഒഴിവാക്കാമായിരുന്നുവത്രേ. ശബരിമല സന്നിധാനത്തിനു മുന്നില്‍ക്കൂടി പ്രതിഷേധക്കാരെ ഐജി ശ്രീജിത്ത് കൈകാര്യം ചെയ്ത രീതിയിലെ വിവേകം പരക്കെ പ്രശംസിക്കപ്പെടുമ്ബോള്‍ത്തന്നെയാണ് മല കയറാനെത്തിയ യുവതികളെ ശരിയായി മനസ്സിലാക്കി ഇടപെടുന്നതില്‍ പറ്റിയ പിഴവും വിമര്‍ശിക്കപ്പെടുന്നത്.


അഗസ്ത്യാര്‍കൂടത്തില്‍ ആരാധനാസ്വാതന്ത്ര ലംഘനം.... ശ്രീനിഷിന്റേയും പേളിയുടേയും വിവാഹ നിശ്ചയം കഴിഞ്ഞു.... റാം റഹീം സിങ്ങിനും കൂട്ടുപ്രതികള്‍ക്കും ജീവപര്യന്തം തടവ്.... വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ചോരുന്നത് തടയാന്‍ സംശയാസ്പദമായ ആപ്പുകള്‍ ഒഴിവാക്കാനനൊരുങ്ങി ഗൂഗിള്‍ പ്ലേ സ്റ്റോര്‍.... ​ജനു​വ​രി 14 മു​ത​ല്‍ വി​ന്‍​ഡോ​സ് 7 പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​കു​മെ​ന്ന് മൈ​ക്രോ​സോ​ഫ്റ്റ് !.... കൊടുവള്ളി എംഎല്‍എ കാരാട്ട് അബ്ദുല്‍ റസാഖിന്റെ തെരഞ്ഞെടുപ്പ് ജയം കേരള ഹൈക്കോടതി.... മുഴുവന്‍ സമയസുരക്ഷ ആവശ്യപ്പെട്ട് ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗ്ഗയും ബിന്ദുവും സുപ്രീംകോടതിയെ സമീപിച്ചു.... ശബരിമലയില്‍ ഭക്തരുടെ തിരക്കേറുന്നു.... ഡാന്‍സ് ബാറുകള്‍ നിയന്ത്രണങ്ങളോടെ നടത്താന്‍ സുപ്രീംകോടതിയുടെ അനുമതി.... കെഎസ്‌ആര്‍ടിസിയുടെ ഇലക്‌ട്രിക് ബസ് സര്‍വ്വീസുകളെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍.... അഞ്ച് വര്‍ഷത്തിന് ശേഷം സ്വര്‍ണവില വീണ്ടും ഇരുപതിനാലായിരത്തിനു മുകളില്‍.... പതിനാലുകാരിയെ പീഡനത്തിനിരയാക്കിയ കേസില്‍ കാമുകനെയും അച്ഛനെയും പൊലീസ് അറസ്റ്റ് ചെയ്തു.... ഫ്‌ളിപ്കാര്‍ട്ട് റിപബ്ലിക് ഡേ സെയില്‍ ജനുവരി 20 മുതല്‍ 22 വരെ.... സിറ്റി ട്രാഫിക് പോലീസ് ഏര്‍പ്പെടുത്തുന്ന ഗതാഗത നിയന്ത്രണങ്ങളും മുന്നറിയിപ്പുകളും നിങ്ങള്‍ക്ക് ഇനി മൊബൈല്‍ ഫോണിലൂടെ അറിയാം.... പൊങ്കലിനോട് അനുബന്ധിച്ചു തമിഴ്‌നാട്ടിലെ മധുരയില്‍ നടന്ന ജെല്ലിക്കെട്ടില്‍ പരിക്കേറ്റവരുടെ എണ്ണം നൂറു കടന്നു.... കേന്ദ്ര ടൂറിസം മന്ത്രാലയം സ്വദേശ് ദര്‍ശന്‍ പദ്ധതിയുടെ കീഴില്‍ കേരളത്തിലെ 14 ജില്ലകളിലായി 133 ആരാധനാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന് 85.23 കോടി രൂപ അനുവദിച്ചതായി കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം.... ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്‌ക്ക് പന്നിപ്പനി.... വിവാദങ്ങള്‍ കത്തിനില്‍ക്കുന്ന ശബരിമല സ്ത്രീപ്രവേശനവിഷയത്തില്‍ പ്രതികരണവുമായി ഇംഗ്ലീഷ് സാഹിത്യകാരി അനിതാ നായര്‍.... മുന്നാക്ക സാമ്ബത്തിക സംവരണത്തിനൊപ്പം ന്യൂനപക്ഷങ്ങളുടേത് ഒഴികെയുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പട്ടികവിഭാഗങ്ങള്‍, ഇതര പിന്നാക്ക വിഭാഗങ്ങള്‍ (ഒബിസി) എന്നിവര്‍ക്കും സീറ്റ് സംവരണം ഉറപ്പാക്കാന്‍ നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍.... എല്ലാ ആചാരങ്ങളും എല്ലാ കാലവും തുടരണമെന്ന് നിര്‍ബന്ധം പിടിക്കാനാവില്ലെന്ന് ബിജെപി എംഎല്‍എ ഒ രാജഗോപാല്‍....
FLASH NEWS