News


Posted 21/10/2018

ആക്രമിക്കപ്പെട്ട നടി അവരുടെ ഇര!! നടിയ്ക്ക് വേണ്ടി എന്ത് ചെയ്തു, ‍ഡബ്ലിയുസിസിക്കെതിരെ ബാബുരാജ്

താരസംഘടനയായ അമ്മയില്‍ തര്‍ക്കം രൂക്ഷമാകുകയാണ്. അമ്മയുടെ പ്രിയപ്പെട്ട മക്കള്‍ രണ്ടു ചേരിയില്‍ നിന്ന് പരസ്പരം കൊമ്ബ് കോര്‍ക്കുന്ന ഒരു അവസ്ഥിയിലേയ്ക്കാണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്. ഇത്രയും നാള്‍ സംഘടനയ്ക്കുളളില്‍ ശീതയുദ്ധമായിരുന്നു. എന്നാല്‍ ഇപ്പോള്‍ താരങ്ങള്‍ പരസ്പരം ആരോപണമുന്നിയിച്ച്‌ നേരിട്ടെത്തിയിട്ടുണ്ട്. നടിയെ അക്രമിച്ച കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ തിരിച്ച്‌ സംഘടനയിലേയ്ക്ക് തിരിച്ചെടുക്കാനുള്ള അമ്മയുടെ തീരുമാനത്തിനെ തുടര്‍ന്നാണ് സംഘടനയില്‍ പൊട്ടിത്തെറി ഉണ്ടായത്. ചെറിയ അഭിപ്രായ ഭിന്നതകള്‍ തങ്ങി നിന്നിരുന്നുവെങ്കിലും ഒരു പൊട്ടിത്തെറിയുടെ വക്കിലേയ്ക്ക് കാര്യങ്ങള്‍ എത്തിയത് ദിലീപിന്റെ മടങ്ങി വരവിന് കളമൊരുങ്ങിയപ്പോഴാണ്. പിന്നീട് സിനിമ തിരക്കഥകളെ വെല്ലുന്ന പല സംഭവ വികാസങ്ങള്‍ക്കാണ് മലയാള സിനിമാലോകം വേദിയായത്. ഇപ്പോഴിത നടിമാരുടെ സംഘടനയായ ഡബ്ല്യൂസിസിയ്ക്കെതിരെ ഗുരുതര ആരോപണവുമായി നടനും നിര്‍വാഹക സമിതി അംഗവുമായ ബാബു രാജ്. മനോരമയ സംപ്രേക്ഷണം ചെയ്യുന്ന നേരേ ചെവ്വേയിലാണ് ഡബ്ല്യൂസിസിയ്ക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ആക്രമിക്കപ്പെട്ട നടിയെ ഇരയാക്കുന്നു ആക്രമിക്കപ്പെട്ട നടിയെ ഡബ്ല്യൂസിസി സംഘടന വളര്‍ച്ചയ്ക്ക് വേണ്ടി ഇരയാക്കുകയാണെന്ന് ബാബു രാജ് കുറ്റപ്പെടുത്തുന്നു. ഇരയ്ക്ക് വേണ്ടി സംഘടന ഇതുവരെ ഒന്നും ചെയ്തിട്ടില്ല. ഇവരെ രക്തസാക്ഷിയാക്കി ഒപ്പം നിര്‍ത്തുകയാണ്. ഇങ്ങനെയാണ് ഡബ്ല്യൂസിസി പ്രവര്‍ത്തിക്കുന്നതെന്നും ബാബുരാജ് ആരോപിക്കുന്നു. ഡബ്ല്യൂസിസി സംഘടന മോഹന്‍ലാലിനു നേരെ ചെളിവാരി എറിഞ്ഞ് നേട്ടം കൊയ്യാന്‍ ശ്രമിക്കുകയാണ്. രാജ്യന്തരതലത്തില്‍ തന്നെ തങ്ങളുടെ സംഘടനയുടെ പേര് ഉയര്‍ത്താന്‍ ശ്രമിക്കുന്നവര്‍ക്ക് വലിയ അജണ്ട തന്നെയുണ്ട്. സിനിമയില്‍ അഭിനയിക്കുക മാത്രമല്ല ഇവരുടെ ലക്ഷ്യം. ഇതിനു പിന്നില്‍ വലിയ അ‍ണ്ടയുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. അമ്മ നിര്‍വാഹക സമിതി അംഗങ്ങളുടെ യോഗത്തിനു ശേഷം മാധ്യമങ്ങളെ കണ്ട താരങ്ങള്‍ ഡബ്ല്യൂസിസിയ്ക്കെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു ഉന്നയിച്ചിരുന്നത്. അമ്മ എന്ന സംഘടനയെ നാല് കഷ്ണമാക്കിയത് ഡബ്ല്യൂസിസിയെന്ന് ബാബു രാജ് അന്ന് ആരോപിച്ചിരുന്നു. അമ്മ എന്നുള്ള തങ്ങളുടെ സംഘടനയുടെ പേര് ഇപ്പോള്‍ പലരും വിളിക്കുന്നത് എഎംഎംഎയെന്നാണ്. ഇതിനു കാരണം ഡബ്ല്യൂസിസിയാണെന്നും ബാബുരാജ് ആരോപിച്ചു.താന്‍ അവര്‍ക്ക് അനുകൂലമായി പല തവണ സംസാരിച്ചിരുന്നു. എന്നാല്‍ അവര്‍ മനസ്സിലാക്കിയത് വേരെ രീതിയിലാണ്. അക്രമണത്തിന് ഇരയായ നടിയോട് അവര്‍ സംസാരിച്ചിട്ടുണ്ടോ എന്ന കാര്യം പോലും സംശയമാണ്. ഇവര്‍ തങ്ങള്‍ക്കുണ്ടാക്കുന്ന പ്രശ്‌നം വലുതാണ്. അമ്മയെ എ.എം.എം.എ ആക്കിയത് ഇത്തരത്തിലൊന്നാണെന്നും ബാബുരാജ് ആരോപിക്കുന്നുണ്ട്. അമ്മയുടെ ചോര ഊറ്റി കുടിച്ച്‌ വളരാന്‍ ആഗ്രഹിക്കുന്ന സംഘടനയാണ് ഡബ്യൂസിസിയെന്ന് ബാബു രാജ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സംഘടനയെ താറടിക്കാന്‍ വനിത സംഘടന അംഗങ്ങള്‍ പലതവണ ശ്രമിച്ചിരുന്നു. ഡബ്യൂസിസിയിലെ ഈ മൂന്ന് പേര്‍ക്ക് വേണ്ടി തങ്ങളുടെ പ്രസിഡന്റ് കേള്‍ക്കുന്ന ചൂത്ത വിളിയ്ക്ക് പരിധിയില്ല. ഇതിനൊക്കെ തങ്ങളുടെ അംഗങ്ങളുടെ മുന്നില്‍ മറുപടി പറയേണ്ടി വരുമെന്നും ബാബുരാജ് പറഞ്ഞിരുന്നു.
Views: 306
Create Date: 21/10/2018
SHARE THIS PAGE!

News

ഞായറാഴ്ച നിയന്ത്രണം പിൻവലിക്കുന്നുread more


പ്രകടന പത്രിക പുറത്തിറക്കി സമാജ് വാദി പാര്‍ട്ടിread more


സാധാരണ നിലയിലേക്ക് കേരളം read more


പ്ലസ് ടു വിദ്യാർത്ഥികളെ MLA അഡ്വ വി.കെ പ്രശാന്ത് അഭിനന്ദിക്കാൻ എത്തിയപ്പോൾread more


മിൽമ"യും പിടിച്ച് CPM...❤️read more


നിയമസഭയിലെ കയ്യാങ്കളി read more


നവമാധ്യമങ്ങളിലൂടെ കെണിയൊരുക്കി കുട്ടികളെ ചൂഷണം ചെയ്യുന്ന സംഘം പിടിയിൽ read more


ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ പുഷ്പാഞ്ജലി സ്വാമിയാരുടെ സ്ഥാനരോഹണം ഇന്ന് പുലർച്ചെ നടക്കുംread more


കരുതൽ അമ്മയ്ക്കും കുഞ്ഞിനും read more


വിക്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നു....read more


കേരള ലളിതകലാ അക്കാദമിയുടെ 2020-21 വര്‍ഷത്തെ ഫോട്ടോഗ്രാഫി & കാര്‍ട്ടൂണ്‍ ഏകാംഗപ്രദര്‍ശനത്തിനുള്ള read more


തിരുവനന്തപുരം ജില്ലയിൽ ജൂലൈ 25ന് പ്രവർത്തിക്കുന്ന കോവിഡ് 19 വാക്സിനേഷൻ സെൻ്ററുകൾ.read more


കേരളത്തില്‍ ഇന്ന് 18,531 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.read more