ശബരിമലയില്‍ സുരക്ഷ കടുപ്പിക്കാന്‍ കണ്ണൂരിന്റെ ബോംബ് സ്‌ക്വാഡും!

95 16/11/2018 admin
img

കണ്ണൂര്‍:ശബരിമലയില്‍ സുരക്ഷ കടുപ്പിക്കാന്‍ കണ്ണൂരിന്റെ ബോംബ് സ്‌ക്വാഡും. ജില്ലാ പൊലീസ് ചീഫ് ജി. ശിവവിക്രത്തിന്റെ നേതൃത്വത്തില്‍ യാത്രതിരിച്ച 117 അംഗ പൊലീസ് സ്‌ക്വാഡിനു പുറമെയാണ് അത്യാധുനിക സംവിധാനങ്ങളുള്ള ബോംബ് സ്‌ക്വാഡും ഇവിടെ നിന്ന് പുറപ്പെട്ടത് 12 ബോംബ് ഡിറ്റക്ടര്‍ ആന്‍ഡ് ഡിസ്‌പോസ് ടീമാണ് മലയില്‍ പ്രത്യേക സുരക്ഷാ സംവിധാനമൊരുക്കുന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ചില സംഘങ്ങളുള്‍പ്പടെ അക്രമത്തിന് നീങ്ങിയേക്കുമെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പിനെ തുടര്‍ന്നാണ് ശബരിമലയില്‍ ബോംബ് സ്‌ക്വാഡിനെ നിയോഗിക്കാന്‍ ആഭ്യന്തര വകുപ്പ് തീരുമാനിച്ചത്. മൂന്ന് സി.ഐ മാര്‍,ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ നിന്നുള്ള 20 എസ്.ഐമാര്‍, നാല് വനിതാ പൊലീസുകാര്‍, 70 സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ എന്നിവരടങ്ങുന്ന സംഘമാണ് ഇന്നലെ പുറപ്പെട്ടത്. 30 വരെയാണ് ഇവര്‍ക്ക് ഡ്യൂട്ടി നിശ്ചയിച്ചിട്ടുള്ളത്. ജില്ലാ പൊലീസ് മേധാവിക്കു പുറമെ ടൗണ്‍ സി.ഐ ടി.കെ. രത്നകുമാര്‍, തലശേരി കോസ്റ്റ് ഗാര്‍ഡ് സി.ഐ കെ. കുട്ടികൃഷ്ണന്‍, ആലക്കോട് സി.ഐ കെ. സുരേഷ് കുമാര്‍ എന്നിവരും സംഘത്തിലുണ്ട്. സുരക്ഷാ കവചം, പ്രത്യേക തരം ഹെല്‍മറ്റ് എന്നിവ ധരിച്ചാണ് സംഘം ഡ്യൂട്ടി ചെയ്യുക. സാധാരണ സംഘര്‍ഷ പ്രദേശങ്ങളില്‍ പൊലീസുകാരെ നിയമിക്കുമ്ബോള്‍ ധരിക്കാറുള്ളവ ഇവിടെയും ഉപയോഗിക്കണമെന്നാണ് കര്‍ശന നിര്‍ദേശം.ശബരിമലയാത്രയ്ക്കുള്ള എല്ലാ വാഹനങ്ങള്‍ക്കും പാസും കര്‍ശനമാക്കിയതോടെ ഇതിനുള്ള നിര്‍ദേശങ്ങള്‍ സ്റ്റേഷന്‍ എസ്.എച്ച്‌.ഒ മാര്‍ക്ക് കൈമാറിയിട്ടുണ്ട്. ശബരിമലയില്‍ ജോലിക്ക് നിയോഗിക്കപ്പെടുന്നവരും ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനില്‍ ഹാജരായി സര്‍ട്ടിഫിക്കറ്റ് വാങ്ങണമെന്നും ഡി.ജി.പി നിര്‍ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലെ പൊലീസുകാരെ മൂന്നു ഘട്ടങ്ങളായിട്ടാണ് ശബരിമലയില്‍ നിയോഗിക്കുക. ആദ്യഘട്ടമെന്ന നിലയിലാണ് കണ്ണൂര്‍ പൊലീസിനെ നിയോഗിച്ചത്. ജില്ലയിലെ 40 പൊലീസ് സ്റ്റേഷനുകളില്‍ നിന്നും പൊലീസുകാരുടെ എണ്ണത്തിനനുസരിച്ചാണ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ളത്. മണ്ഡലകാലത്തോടനുബന്ധിച്ച്‌ കണ്ണൂരിലെ പ്രധാനകേന്ദ്രങ്ങളിലും സുരക്ഷ കര്‍ശനമാക്കാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള വി.ഐ.പികള്‍ പങ്കെടുക്കുന്ന പരിപാടികളും പ്രത്യേക പൊലീസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരിക്കും. ഇതിനായി ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.


കാര്യവട്ടം എന്‍ജിനീയറിങ് കോളേജില്‍ ഹോസ്റ്റലില്‍ പെണ്‍കുട്ടികളുടെ സമരം തുടരും.... പുല്‍വാമ ഭീകരാക്രമണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്.... താല്‍കാലിക കണ്ടക്ടര്‍മാരുടെ സമരം ഒത്തുതീര്‍പ്പിലേക്ക്.... ശബരിമല വിഷയത്തില്‍ ഇനി സര്‍ക്കാരുമായി ചര്‍ച്ചയ്ക്കില്ല; നിലപാട് കടുപ്പിച്ച്‌ എന്‍എസ്‌എസ്.... പ്രതിഫലം 500ല്‍ നിന്ന് രണ്ടുലക്ഷമാക്കി: ആരാച്ചാരാകാന്‍ 12 പേര്‍.... വീരമൃത്യു വരിച്ച സൈനികരുടെ നാമങ്ങള്‍ ശരീരത്തില്‍ പച്ച കുത്തി ഒരു യുവാവ്.... കൊച്ചി മെട്രോയുടെ ബ്രാന്‍ഡ് അംബാസിഡറായി സുരേഷ് ഗോപി.... സൈനികര്‍ക്ക് സ്മാര്‍ട്ട്‌ഫോണ്‍ വിലക്കുന്നു.... സി.പി.എമ്മിനെ വിറപ്പിച്ച ചെ​ങ്കോ​ട്ട​ ​മോഹിച്ച്‌ കോണ്‍ഗ്രസ്.... പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരമര്‍പ്പിച്ച്‌ മമ്മൂട്ടി.... ഐസിസി ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങ്ങില്‍ കൊഹ്‌ലി ഒന്നാം സ്ഥാനം നിലനിര്‍ത്തി.... ശരതിനെ വെട്ടിയത് 15 തവണ! ഉപയോഗിച്ചത് കൊടുവാള്‍ പോലുള്ള ആയുധം!.... മിന്നല്‍ ഹര്‍ത്താലുകളില്‍ മാധ്യമങ്ങള്‍ക്കും കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കി ഹൈക്കോടതി.... ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ത്തി​നു പി​ന്നി​ല്‍ സി​പി​എ​മ്മെ​ന്ന് ഉ​മ്മ​ന്‍ ചാ​ണ്ടി.... സി.പി രാജശേഖരന്‍ നിര്യാതനായി.... ആറ്റുകാല്‍ പൊങ്കാല: തിരുവനന്തപുരം നഗരത്തിലെ കടകമ്ബോളങ്ങളെയും സ്വകാര്യ വാഹനങ്ങളെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി.... കച്ചവട സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി.... ഹര്‍ത്താല്‍ ആഹ്വാനം ചെയ്തതിനെ തുടര്‍ന്ന് ഡീന്‍ കുര്യാക്കോസിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി.... മകളെ ശല്യം ചെയ്യുന്നുവെന്നാരോപിച്ച്‌ പിതാവ് യുവാവിനെ കുത്തിക്കൊന്നു.... മോഹന്‍ലാലിന്‍റെ വക്കീല്‍ നോട്ടീസില്‍ മറുപടി നല്‍കേണ്ടെന്ന് ഖാദി ബോര്‍ഡ്....
FLASH NEWS