സന്നിധാനത്ത് നാമജപ പ്രതിഷേധം നടത്തിയത് ഭക്തിയുടെ ഭാഗമല്ലെന്നും പൊലീസ് നടപടി സ്വാഭാവികമാണെന്നും വിശദീകരിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍

42 20/11/2018 admin
img

തിരുവനന്തപുരം: സന്നിധാനത്ത് നാമജപ പ്രതിഷേധം നടത്തിയത് ഭക്തിയുടെ ഭാഗമല്ലെന്നും പൊലീസ് നടപടി സ്വാഭാവികമാണെന്നും വിശദീകരിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. തങ്ങളുടെ നേട്ടങ്ങള്‍ക്ക് വേണ്ടി ശബരിമലയില്‍ ചില അജണ്ടകള്‍ നടപ്പിലാക്കാനാണ് സംഘപരിവാര്‍ സംഘടനകള്‍ ശ്രമിക്കുന്നത്. ആചാര സംരക്ഷകരെന്ന് അവകാശപ്പെടുന്നവര്‍ തന്നെ ആചാരങ്ങള്‍ ലംഘിക്കുകയാണ്. ശബരിമല തങ്ങളുടെ കൈപ്പിടിയില്‍ ഒതുക്കാനാണ് ഹരിവരാസനം പാടി നടയടച്ചതിന് ശേഷം ആസൂത്രിതതമായി പ്രതിഷേധം സംഘടിപ്പിച്ചത്. തങ്ങള്‍ ഭക്തരാണെന്ന് സ്വയം അവകാശപ്പെട്ട് രംഗത്തെത്തിയവരെല്ലാം ആര്‍.എസ്.എസിന്റെ പ്രമുഖ നേതാക്കളാണെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സമരത്തില്‍ പങ്കെടുത്ത ആര്‍.എസ്.എസ്, സംഘപരിവാര്‍ നേതാക്കളുടെ പേരെടുത്ത് പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. സ്ത്രീ പ്രവേശനത്തിനെതിരെ കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ആര്‍.എസ്.എസ് , ബി.ജെ.പി പ്രവര്‍ത്തകര്‍ സമരം നടത്തുന്നത് എന്തിനാണെന്ന് വ്യക്തമാണ്. കോണ്‍ഗ്രസുകാരും ആര്‍.എസ്.എസ് നിലപാടിനൊപ്പം നില്‍ക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. ജനാധിപത്യ രാജ്യത്ത് പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. ശബരിമലയില്‍ പ്രതിഷേധമുണ്ടായപ്പോള്‍ പൊലീസ് പരമാവധി സംയമനം പാലിച്ചു. ജനാധിപത്യ മൂല്യങ്ങളെ തകര്‍ക്കുന്ന നിലയിലെത്തിയപ്പോഴാണ് പൊലീസ് ഇടപെട്ടത്. ശബരിമലയില്‍ സംഘര്‍ഷമുണ്ടാക്കണമെന്ന ലക്ഷ്യത്തോടെയാണ് ബി.ജെ.പി തങ്ങളുടെ പ്രവര്‍ത്തകരെ എത്തിക്കുന്നത്. ഓരോ മണ്ഡലത്തില്‍ നിന്നും പരമാവധി പ്രവര്‍ത്തകരെ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ഒപ്പിട്ട ഒരു സര്‍ക്കുലര്‍ കഴിഞ്ഞ ദിവസം എല്ലാവരും കണ്ടതാണല്ലോ. പ്രശ്‌നമുണ്ടാക്കാന്‍ ലക്ഷ്യമിട്ടാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍. ഇക്കൂട്ടര്‍ ഭക്തരല്ലെന്ന് നാട്ടുകാര്‍ക്ക് മനസിലാകും. ശബരിമലയെ പിടിച്ചടക്കാനുള്ള കര്‍സേവകരായിട്ടാണ് ഇവരെത്തുന്നത്. സര്‍ക്കുലര്‍ പുറത്തായതോടെ സംഘപരിവാറിന്റെ ഗൂഢപദ്ധതി പുറത്തായെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമല പ്രശ്‌നം സുവര്‍ണാവസരമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള പറഞ്ഞത് നേരത്തെ എല്ലാവരും കണ്ടതാണ്. ഇക്കാര്യം പരസ്യമായി നടപ്പിലാക്കുന്നതാണ് സര്‍ക്കുലറിലൂടെ വ്യക്തമാകുന്നത്. ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനെതിരെയല്ല മറിച്ച്‌ കമ്യൂണിസ്‌റ്റുകാര്‍ക്കെതിരെയാണ് തങ്ങളുടെ സമരമെന്ന് കഴിഞ്ഞ ദിവസം ശ്രീധരന്‍പിള്ള കഴിഞ്ഞ ദിവസം പറഞ്ഞിരിക്കുന്നു. ബി.ജെ.പിയുടെ രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടി പാവം അയ്യപ്പഭക്തന്മാരെ ബലിയാടാക്കാരുതെന്നും സര്‍ക്കാരിനെതിരെ സമരം ചെയ്യാന്‍ വേറെ വേദികളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.


Top News

പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ വടക്കേനട കുഴിച്ചപ്പോള്‍ കിട്ടിയത് ഒരുഡസനോളം ഉരലും ആട്ടുകല്ലും.... മത്സ്യം കഴുകിയ വീട്ടമ്മയുടെ കൈയില്‍ കിടന്ന സ്വര്‍ണവള വെളുത്തു പൊടിഞ്ഞു.... ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെടുന്നതിനാല്‍ കടലില്‍ പോയ മല്‍സ്യത്തൊഴിലാളികള്‍ ഇന്ന്‌ രാത്രിയോടെ തിരിച്ചെത്തണമെന്ന്‌ കാലാവസ്‌ഥാ നിരീക്ഷണകേന്ദ്രം.... രാജ്യാന്തര ചലച്ചിത്രമേളയിലെ മത്സര ചിത്രങ്ങള്‍ തെരഞ്ഞെടുക്കാന്‍ വോട്ടിംഗ് ഇന്ന്.... ഒടിയന്‍ റിലീസ് ചെയ്താല്‍ ഉടന്‍ തന്നെ സൈറ്റില്‍ ഇടുമെന്നു തമിഴ് റോക്കേഴ്സ് ; ഈ ഭീഷണികളൊന്നും ഞങ്ങളുടെ അടുത്ത് ചെലവാകില്ല എന്നാണ് അണിയറ പ്രവര്‍ത്തകര്‍.... പ്രളയത്തിന്റെ എല്ലാ വെല്ലുവിളികളെയും അതിജീവിച്ച്‌ സിനിമ ആസ്വാദകരുടെ മനസ് നിറയ്ക്കുന്ന 23-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ സമാപനം.... മൂന്ന് സംസ്ഥാനങ്ങളിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചു കൊണ്ട് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹല്‍ ഗാന്ധി രംഗത്ത്.... അശ്ലീല സന്ദേശമയച്ച ഞരമ്ബു രോഗിക്ക് ചുട്ട മറുപടിയുമായി സീരിയല്‍താരം ഗായത്രി അരുണ്‍.... ബോംബ് ഭീഷണിയെ തുടര്‍ന്ന് ഫേസ്ബുക്ക് ആസ്ഥാനം ഒഴിപ്പിച്ചു.... പ്രതിപക്ഷ ബഹളത്തെ തുടര്‍ന്നു ഇന്നും നിയമസഭ പിരിഞ്ഞു.... ഗൂഗിളില്‍ 52 മില്ല്യണ്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതായി സൂചന.... സി.കെ.പത്മനാഭന്‍ നിരാഹാരം തുടരുന്നു, ബി. ജെ.പി സമരം പത്താം ദിവസത്തില്‍ !.... ബാങ്ക് മാനേജരുടെ വേഷം കെട്ടി ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ പ്രതി പിടിയില്‍.... തമ്ബാനൂരില്‍ കെഎസ്‌ആര്‍ടിസി ബസിന്‌ തീപിടിച്ചു.... അധ്യാപകന്‍ ക്ലാസ് മുറിയില്‍ കുഴഞ്ഞു വീണു മരിച്ചു.... ഓണ്‍ലൈന്‍ ഫുഡ് ഓ‌ര്‍ഡര്‍ ചെയ്ത് രുചികരമായ ഭക്ഷണം കഴിക്കാന്‍ കാത്തിരിക്കുന്നവര്‍ ജാഗ്രതൈ!.... മലയാള ഭാഷയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ മത്സരപരീക്ഷകള്‍ നടത്തിവരുന്നതെന്ന് സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എയുടെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍.... മോഹന്‍ലാലിന് നന്ദി പറഞ്ഞു കൊണ്ടുള്ള പൃഥ്വിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ !.... ഡിസ്‌പ്ലെയില്‍ ക്യാമറയുമായി സാംസങ്ങ്.... ഇറ്റലിയിലെ മിലാനില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ഫെസ്റ്റിവല്‍ ഓഫ്‌ വേള്‍ഡ്‌ സിനിമയില്‍ മലയാള ചിത്രമായ ' നവല്‍ എന്ന ജുവല്‍' എന്ന ചിത്രത്തിന്‌ 3 പുരസ്കാരങ്ങള്‍....
FLASH NEWS