കണ്ണന്താനത്തിന്റെ സന്ദര്‍ശനത്തില്‍ ദര്‍ശനത്തിനെത്തിയ തമിഴ് സംഘത്തിനോട് അദ്ദേഹം സംവദിക്കുന്ന വീഡിയോ പുറത്ത് വിട്ട് തോമസ് ഐസക്

175 20/11/2018 admin
img

ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങളെ കുറിച്ചുള്ള പരാതികള്‍ കേട്ടറിഞ്ഞ് സത്യാവസ്ഥയറിയാന്‍ നേരിട്ടെത്തിയതാണ് കേന്ദ്രമന്ത്രിയും മലയാളിയുമായ അല്‍ഫോണ്‍സ് കണ്ണന്താനം. പമ്ബയിലും, സന്നിധാനത്തും ഏറെ നേരം ചെലവിട്ട അദ്ദേഹം ഭക്തരോട് നേരിട്ട് സംവദിക്കുകയും, അവരുടെ പ്രശ്നങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു. വൃത്തിഹീനമായ ശുചിമുറിയും, മാലിന്യം കുന്ന്കൂടിയ സ്ഥലങ്ങളും കണ്ട അദ്ദേഹം അതെല്ലാം എത്രയും പെട്ടെന്ന് മാറ്റണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശവും നല്‍കി. എന്നാല്‍ കണ്ണന്താനത്തിന്റെ സന്ദര്‍ശനത്തില്‍ ദര്‍ശനത്തിനെത്തിയ തമിഴ് സംഘത്തിനോട് അദ്ദേഹം സംവദിക്കുന്ന വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് ധനമന്ത്രിയായ തോമസ് ഐസക്. പമ്ബയില്‍ തമിഴ് സംഘത്തിനോട് കുശലാന്വേഷണം നടത്തുന്ന കേന്ദ്ര മന്ത്രിയുടെ ചോദ്യങ്ങള്‍ക്ക് തങ്ങള്‍ സന്തോഷത്തോടെയാണ് ഇവിടെ നില്‍ക്കുന്നതെന്നും, ശബരിമലയിലെ സൗകര്യങ്ങളുടെ കാര്യത്തില്‍ തൃപ്തരാണെന്നുമുള്ള മറുപടിയാണ് കിട്ടിയത്. ഇത് കേട്ടു കഴിഞ്ഞതും അവിടെ നിന്നും കണ്ണന്താനം പെട്ടെന്ന് നടന്ന് നീങ്ങുന്ന കാഴ്ചയാണ് വീഡിയോയിലുള്ളത്. പ്രതീക്ഷിച്ച പ്രതികരണം തമിഴ് തീര്‍ത്ഥാടകരില്‍ നിന്ന് അല്‍ഫോണ്‍സ് കണ്ണന്താനത്തിന് ലഭിച്ചില്ലെന്നും എന്നാല്‍ ഇത് സര്‍ക്കാരിന് ലഭിച്ച ഏറ്റവും വലിയ സര്‍ട്ടിഫിക്കറ്റാണെന്നും തോമസ് ഐസക് ഫേസ്ബുക്ക് പോസ്റ്റില്‍ വീഡിയോയ്‌ക്കൊപ്പം കുറിക്കുന്നു.


Top News

പുതിയ അധ്യനവര്‍ഷത്തില്‍ വിദ്യാര്‍ഥികളുടെ യാത്രകള്‍ സുഗമവും കുറ്റമറ്റതും ആക്കാന്‍ ഓപ്പറേഷന്‍ റെയിന്‍ബോ എന്ന് പേരിട്ട പുതിയ പദ്ധതിയുമായി കോട്ടയം ജില്ലാ പോലീസ്.... പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തില്‍ ഒരു എക്സിസ്റ്റ് പോളിനും കാണാന്‍ പറ്റാത്ത തരത്തിലുള്ള അടിയൊഴുക്കുകള്‍ ഉണ്ടായിട്ടുണ്ടെന്ന് എന്‍ ഡി എ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍.... ലാലേട്ടന് വ്യത്യസ്തമായ പിറന്നാള്‍ ആശംസയുമായി കെഎസ് ആര്‍ടിസി കൊട്ടാരക്കര ഡിപ്പോ.... ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടുണ്ടെന്നും ഇത് യുഡിഎഫിന് ഗുണം ചെയ്തുവെന്നും കെ.മുരളീധരന്‍ എം.എല്‍.എ.... ലൈവ് സ്ട്രീമിംഗിന് മേലുള്ള നിരീക്ഷണം ഫേസ്ബുക്ക് ശക്തമാക്കി.... ഉത്തരക്കടലാസ് ചിതലരിച്ചതിനെ തുടര്‍ന്ന് രണ്ട് പരീക്ഷകള്‍ വീണ്ടും നടത്താന്‍ പിഎസ്‌സി തീരുമാനം.... മദ്യപിച്ച്‌ ബഹളം വച്ചതിന് പൊലീസ് കസ്റ്റഡയിലെടുത്തയാല്‍ സ്റ്റേഷന്‍ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ : ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടിക്ക് നിര്‍ദ്ദേശം.... പ്രളയത്തിന് കാരണം ഡാമുകള്‍ തുറന്നതാണെന്ന അമിക്കസ്ക്യൂറിയുടെ നിരീക്ഷണം വിചിത്രമെന്ന് ഡാം സേഫ്റ്റി ചെയര്‍മാന്‍ ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍.... ലോക്സഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം അക്രമ സംഭവങ്ങള്‍ ഉണ്ടാകുമെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സംസ്ഥാനത്ത് കനത്ത സുരക്ഷയൊരുക്കും.... ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തോടനുബന്ധിച്ച്‌ സംസ്ഥാനത്ത് രണ്ടു ദിവസം മദ്യവില്‍പ്പന നിരോധിച്ചു.... തലസ്ഥാനത്തെ വ്യാപാര സ്ഥാപനത്തിലുണ്ടായ തീപിടുത്തം നിയന്ത്രണ വിധേയമാക്കിയെന്ന് ഫയര്‍ഫോഴ്‌സ് ഡയറക്ടര്‍ !.... ന‌ട‌നും നിര്‍മ്മാതാവും സംവിധായ‌ക‌നുമായ‌ പൃഥ്വിരാജിനെ ട്രോളി ഒരു അഡാര്‍ ല‌വ് സിനിമ‌യുടെ സംവിധായ‌ക‌ന്‍ ഒമ‌ര്‍ ലുലു.... റീപോളിംഗ് വിഷയത്തില്‍ മറുപടിയുമായി മുഖ്യ തിരഞ്ഞെടുപ്പ് ഒാഫീസര്‍ ടീക്കാറാം മീണ ; കേരളത്തില്‍ കള്ളവോട്ട് നടക്കുന്നത് പതിവ്.... മോഹൻ‌ലാലിന് ഇന്ന് 59-ാം പിറന്നാള്‍ .... നിപ്പ വൈറസ് ബാധിച്ചവരെ ശുശ്രൂഷിക്കുന്നതിനിടയില്‍ വൈറസ് ബാധിച്ച്‌ മരിച്ച നഴ്‌സ് ലിനിയുടെ ഓര്‍മകള്‍ക്ക് ഇന്ന് ഒരു വയസ്സ്.... കാറുകളുടെയും ഇരുചക്രവാഹനങ്ങളുടെയും തേര്‍ഡ‌് പാര്‍ടി ഇന്‍ഷുറന്‍സ‌് പ്രീമിയത്തില്‍ ഗണ്യമായ വര്‍ധനവ‌ിന‌് ശുപാര്‍ശ.... തിരുവനന്തപുരം നഗരത്തില്‍ വന്‍ തീപിടുത്തം.... 12 ദിവസം നീണ്ടു നിന്ന യൂറോപ്യന്‍ സന്ദശനത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തില്‍ തിരിച്ചെത്തി.... തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ജൂണ്‍ ആദ്യ ആഴ്ചയോടെ കേരളത്തിലെത്തും.... നി​യ​ന്ത്ര​ണം വിട്ട ബു​ള്ള​റ്റ് മ​തി​ലി​ലി​ടി​ച്ച്‌ ഒരു മരണം....
FLASH NEWS