ശബരിമലയില്‍ സംഘം ചേരാന്‍ ആഹ്വാനം ചെയ്‌ത് കൊണ്ടുള്ള സര്‍ക്കുലര്‍ തള്ളാതെ ബി.ജെ.പി നേതാവ് എ.എന്‍.രാധാകൃഷ്‌ണന്‍

102 20/11/2018 admin
img

തിരുവനന്തപുരം: ശബരിമലയില്‍ സംഘം ചേരാന്‍ ആഹ്വാനം ചെയ്‌ത് കൊണ്ടുള്ള സര്‍ക്കുലര്‍ തള്ളാതെ ബി.ജെ.പി നേതാവ് എ.എന്‍.രാധാകൃഷ്‌ണന്‍. തങ്ങള്‍ ഇത്തരത്തിലുള്ള പല സര്‍ക്കുലറും ഇറക്കുമെന്ന് അദ്ദേഹം കൊച്ചിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ സര്‍ക്കുലര്‍ രഹസ്യമാക്കി വയ്‌ക്കാന്‍ നേതൃത്വം നിര്‍ദ്ദേശിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, പാര്‍ട്ടി തലത്തില്‍ മാത്രം വിതരണം ചെയ്യാന്‍ തയ്യാറാക്കിയ സര്‍ക്കുലര്‍ എങ്ങനെ പുറത്തായെന്ന് കണ്ടെത്താന്‍ ബി.ജെ.പി അന്വേഷണം ആരംഭിച്ചു. ഡിസംബര്‍‌ 22 വരെ ശബരിമലയില്‍ നടത്താനുള്ള പദ്ധതികള്‍ അടങ്ങിയ സര്‍ക്കുലര്‍ സി.പി.എം രാഷ്ട്രീയ ആയുധമാക്കിയെന്ന ആരോപണവും ബി.ജെ.പിക്കുള്ളിലുണ്ട്. അതിനിടെ സര്‍ക്കുലര്‍ ഇറക്കി ശബരിമലയില്‍ ആളെക്കൂട്ടാനുള്ള ബി.ജെ.പി നീക്കത്തെ തടയാന്‍ മറുനീക്കവുമായി പൊലീസും രംഗത്തെത്തിയിട്ടുണ്ട്. ശബരിമലയില്‍ പ്രതിഷേധക്കാരിലേറെയും എത്തുന്നത് പ്രധാനമായും പുല്‍മേട് വഴിയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിനെത്തുടര്‍ന്ന് തിരുവനന്തപുരം, കൊല്ലം ജില്ലയിലുള്ളവര്‍ക്ക് പുല്‍മേട് വഴിയുള്ള പ്രവേശനം താത്കാലിമായി തടയുമെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. മറ്റ് ജില്ലക്കാരെ ഫോട്ടോ എടുത്ത ശേഷമായിരിക്കും കടത്തിവിടുക. ബി.ജെ.പിയുടെ സര്‍ക്കുലര്‍ പ്രകാരം തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നിന്നുള്ളവരാണ് ഇന്ന് സന്നിധാനത്ത് എത്തേണ്ടത്. ഇതിനെ തുടര്‍ന്നാണ് പൊലീസിന്റെ മുന്നൊരുക്കം. ഇത് കൂടാതെ സമരക്കാരെ നേരിടാന്‍ കൂടുതല്‍ നിയന്ത്രണങ്ങളു പൊലീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശബരിമല ദര്‍ശനത്തിനെത്തുന്ന ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍‌ക്ക് ആറ് മണിക്കൂറിനകം മലയിറങ്ങണമെന്ന് കാട്ടി നോട്ടീസ് നല്‍കാനാണ് പൊലീസ് തീരുമാനം. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും കര്‍ശന നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ നോട്ടീസ് നല്‍കുക. സന്നിധാനത്ത് നിയമവിരുദ്ധമായി കൂട്ടംകൂടരുത്, സമരങ്ങളില്‍ പങ്കെടുക്കരുത് തുടങ്ങിയവയാണ് നിര്‍ദ്ദേശങ്ങള്‍. ഇക്കാര്യങ്ങള്‍ ലംഘിച്ചാല്‍ കേസെടുക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു.


കാര്യവട്ടം എന്‍ജിനീയറിങ് കോളേജില്‍ ഹോസ്റ്റലില്‍ പെണ്‍കുട്ടികളുടെ സമരം തുടരും.... പുല്‍വാമ ഭീകരാക്രമണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്.... താല്‍കാലിക കണ്ടക്ടര്‍മാരുടെ സമരം ഒത്തുതീര്‍പ്പിലേക്ക്.... ശബരിമല വിഷയത്തില്‍ ഇനി സര്‍ക്കാരുമായി ചര്‍ച്ചയ്ക്കില്ല; നിലപാട് കടുപ്പിച്ച്‌ എന്‍എസ്‌എസ്.... പ്രതിഫലം 500ല്‍ നിന്ന് രണ്ടുലക്ഷമാക്കി: ആരാച്ചാരാകാന്‍ 12 പേര്‍.... വീരമൃത്യു വരിച്ച സൈനികരുടെ നാമങ്ങള്‍ ശരീരത്തില്‍ പച്ച കുത്തി ഒരു യുവാവ്.... കൊച്ചി മെട്രോയുടെ ബ്രാന്‍ഡ് അംബാസിഡറായി സുരേഷ് ഗോപി.... സൈനികര്‍ക്ക് സ്മാര്‍ട്ട്‌ഫോണ്‍ വിലക്കുന്നു.... സി.പി.എമ്മിനെ വിറപ്പിച്ച ചെ​ങ്കോ​ട്ട​ ​മോഹിച്ച്‌ കോണ്‍ഗ്രസ്.... പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരമര്‍പ്പിച്ച്‌ മമ്മൂട്ടി.... ഐസിസി ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങ്ങില്‍ കൊഹ്‌ലി ഒന്നാം സ്ഥാനം നിലനിര്‍ത്തി.... ശരതിനെ വെട്ടിയത് 15 തവണ! ഉപയോഗിച്ചത് കൊടുവാള്‍ പോലുള്ള ആയുധം!.... മിന്നല്‍ ഹര്‍ത്താലുകളില്‍ മാധ്യമങ്ങള്‍ക്കും കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കി ഹൈക്കോടതി.... ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ത്തി​നു പി​ന്നി​ല്‍ സി​പി​എ​മ്മെ​ന്ന് ഉ​മ്മ​ന്‍ ചാ​ണ്ടി.... സി.പി രാജശേഖരന്‍ നിര്യാതനായി.... ആറ്റുകാല്‍ പൊങ്കാല: തിരുവനന്തപുരം നഗരത്തിലെ കടകമ്ബോളങ്ങളെയും സ്വകാര്യ വാഹനങ്ങളെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി.... കച്ചവട സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി.... ഹര്‍ത്താല്‍ ആഹ്വാനം ചെയ്തതിനെ തുടര്‍ന്ന് ഡീന്‍ കുര്യാക്കോസിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി.... മകളെ ശല്യം ചെയ്യുന്നുവെന്നാരോപിച്ച്‌ പിതാവ് യുവാവിനെ കുത്തിക്കൊന്നു.... മോഹന്‍ലാലിന്‍റെ വക്കീല്‍ നോട്ടീസില്‍ മറുപടി നല്‍കേണ്ടെന്ന് ഖാദി ബോര്‍ഡ്....
FLASH NEWS