ദേവസ്വം ബോര്‍ഡ് അയ്യപ്പഭക്തര്‍ക്ക് സന്നിധാനത്ത് വിശ്രമിക്കാനായി വാടകയ്ക്ക് നല്‍കിയിരുന്ന മുറികള്‍ പൊലീസ് പൂട്ട് തകര്‍ത്ത് കൈക്കലാക്കിയതായി ആരോപണം

113 20/11/2018 admin
img

ശബരിമല:ദേവസ്വം ബോര്‍ഡ് അയ്യപ്പഭക്തര്‍ക്ക് സന്നിധാനത്ത് വിശ്രമിക്കാനായി വാടകയ്ക്ക് നല്‍കിയിരുന്ന മുറികള്‍ പൊലീസ് പൂട്ട് തകര്‍ത്ത് കൈക്കലാക്കിയതായി ആരോപണം. ശബരിമലയില്‍ കനത്ത സുരക്ഷയൊരുക്കി പോലീസ് അയ്യപ്പഭക്തരെ ദുരിതത്തില്‍ ആകുന്നുവെന്നു തുടങ്ങി നിരവധി വിമര്‍ശനങ്ങള്‍ പൊലീസിന് നേരെ ഉയരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ആരോപണവും പുറത്തു വരുന്നത്. വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സൗകര്യമൊരുക്കാന്‍ നാല് മുറികളാണ് ബലാത്കാരമായി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ അറിവോടെ പിടിച്ചെടുത്തതെന്നും . ദേവസ്വം അക്കോമഡേഷന്‍ ഓഫീസറോ എക്സി. ഓഫീസറോ അറിയാതെയാണ് മുറികള്‍ പൊലീസ് കൈക്കലാക്കിയതെന്നുമാണ് ആരോപണം.പില്‍ഗ്രിം സെന്റര്‍ ഒന്നിലെ (പി.സി-1) രണ്ടാം നിലയിലുള്ള 410, 411, 412, 414 എന്നീ മുറികളുടെ താഴ് തകര്‍ത്തശേഷം പുതിയ പൂട്ട് ഇട്ട് കൈവശപ്പെടുത്തിയെന്നും . ഇത് സംബന്ധിച്ച്‌ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ എക്സി. ഓഫീസറെ വിവരം അറിയിച്ചെങ്കിലും തുടര്‍നടപടി സ്വീകരിക്കരുതെന്ന താക്കീത് എക്സി. ഓഫീസര്‍ക്ക് സന്നിധാനത്തിന്റെ സുരക്ഷാ ചുമതല വഹിക്കുന്ന ഉന്നത ഉദ്യോഗസ്ഥന്‍ നല്‍കിയെന്നും. ഈ മുറികളില്‍ എത്രപേരാണ് താമസിക്കുന്നതെന്ന് വെളിപ്പെടുത്താന്‍ തയ്യാറാകാത്ത പൊലീസ് ഇവിടേക്ക് ഭക്തന്മാരോ ദേവസ്വം ഉദ്യോഗസ്ഥരോ ചെല്ലുന്നത് തടഞ്ഞുവെന്നുമാണ് പൊലീസിന് നേരെ ഉയരുന്ന ആരോപണം .മാളികപ്പുറം ക്ഷേത്രത്തിന് പിന്‍ഭാഗത്തായി പൊലീസിന് പ്രത്യേക ബാരക്കുകള്‍ ഉള്ളപ്പോള്‍ സന്നിധാനം നടപ്പന്തലിന് സമീപമുള്ള കെട്ടിടത്തിലെ ഒരു നില പൊലീസ് മനപ്പൂര്‍വം കൈക്കലാക്കി വച്ചിരിക്കുകയാണെന്നാണ് ആക്ഷേപം.


കാര്യവട്ടം എന്‍ജിനീയറിങ് കോളേജില്‍ ഹോസ്റ്റലില്‍ പെണ്‍കുട്ടികളുടെ സമരം തുടരും.... പുല്‍വാമ ഭീകരാക്രമണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്.... താല്‍കാലിക കണ്ടക്ടര്‍മാരുടെ സമരം ഒത്തുതീര്‍പ്പിലേക്ക്.... ശബരിമല വിഷയത്തില്‍ ഇനി സര്‍ക്കാരുമായി ചര്‍ച്ചയ്ക്കില്ല; നിലപാട് കടുപ്പിച്ച്‌ എന്‍എസ്‌എസ്.... പ്രതിഫലം 500ല്‍ നിന്ന് രണ്ടുലക്ഷമാക്കി: ആരാച്ചാരാകാന്‍ 12 പേര്‍.... വീരമൃത്യു വരിച്ച സൈനികരുടെ നാമങ്ങള്‍ ശരീരത്തില്‍ പച്ച കുത്തി ഒരു യുവാവ്.... കൊച്ചി മെട്രോയുടെ ബ്രാന്‍ഡ് അംബാസിഡറായി സുരേഷ് ഗോപി.... സൈനികര്‍ക്ക് സ്മാര്‍ട്ട്‌ഫോണ്‍ വിലക്കുന്നു.... സി.പി.എമ്മിനെ വിറപ്പിച്ച ചെ​ങ്കോ​ട്ട​ ​മോഹിച്ച്‌ കോണ്‍ഗ്രസ്.... പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരമര്‍പ്പിച്ച്‌ മമ്മൂട്ടി.... ഐസിസി ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങ്ങില്‍ കൊഹ്‌ലി ഒന്നാം സ്ഥാനം നിലനിര്‍ത്തി.... ശരതിനെ വെട്ടിയത് 15 തവണ! ഉപയോഗിച്ചത് കൊടുവാള്‍ പോലുള്ള ആയുധം!.... മിന്നല്‍ ഹര്‍ത്താലുകളില്‍ മാധ്യമങ്ങള്‍ക്കും കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കി ഹൈക്കോടതി.... ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ത്തി​നു പി​ന്നി​ല്‍ സി​പി​എ​മ്മെ​ന്ന് ഉ​മ്മ​ന്‍ ചാ​ണ്ടി.... സി.പി രാജശേഖരന്‍ നിര്യാതനായി.... ആറ്റുകാല്‍ പൊങ്കാല: തിരുവനന്തപുരം നഗരത്തിലെ കടകമ്ബോളങ്ങളെയും സ്വകാര്യ വാഹനങ്ങളെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി.... കച്ചവട സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി.... ഹര്‍ത്താല്‍ ആഹ്വാനം ചെയ്തതിനെ തുടര്‍ന്ന് ഡീന്‍ കുര്യാക്കോസിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി.... മകളെ ശല്യം ചെയ്യുന്നുവെന്നാരോപിച്ച്‌ പിതാവ് യുവാവിനെ കുത്തിക്കൊന്നു.... മോഹന്‍ലാലിന്‍റെ വക്കീല്‍ നോട്ടീസില്‍ മറുപടി നല്‍കേണ്ടെന്ന് ഖാദി ബോര്‍ഡ്....
FLASH NEWS