News


Posted 10/12/2018

ഐഎഫ്‌എഫ്‌കെ മേളയില്‍ മത്സരിക്കാന്‍ അര്‍ജന്‍റീനയില്‍ നിന്നും രണ്ട് യുവതികള്‍

മേളയുടെ മത്സരിക്കാന്‍ അര്‍ജന്‍റീനയില്‍ നിന്നും രണ്ട് സ്ത്രികളാണെത്തിയത്. മോണിക്കയും മോറൈനോയും. ദി ബെഡിന്‍റെ സംവിധായികയും എല്‍ ഏയ്ഞ്ചലിന്‍റെ നിര്‍മ്മാതാവുമാണിവര്‍. ഇന്നത്തെ സമൂഹത്തില്‍ സ്ത്രീകള്‍ കൂടുതല്‍ കരുത്തുറ്റവരാകണമെന്ന് ഇവര്‍ പറയുന്നു. കാരണം അര്‍ജന്‍റീനയില്‍ അവര്‍ അതിനായി പോരാടുകയാണ്. കേരളവും ഇവിടുത്ത ജനങ്ങളും ഏറെ പ്രിയപ്പെട്ടവരാണ് ഇവര്‍ക്ക്. ദി ബെഡിന്‍റെ സംവിധായികയാണ് മോണിക്ക ലൈറാന. എല്‍ ഏയേഞ്ചലിന്‍റെ നിര്‍മ്മാതാവ് മോറൈന. ഇരുവരും അവരുടെ ചിത്രവുമായി രാജ്യാന്തര ചലച്ചിത്ര മേളയില്‍ മത്സരിക്കാന്‍ എത്തിയതാണെങ്കിലും ഒരു നാട്ടുക്കാരും സുഹൃത്തുക്കളുമാണ്. ഇന്നത്തെ സമൂഹത്തില്‍ സ്ത്രീകള്‍ കൂടുതല്‍ മുന്‍പന്തിയിലെയ്ക്ക് എത്തേണ്ടതിന്‍റെ ആവശ്യകത അവര്‍ ചൂണ്ടിക്കാട്ടി. അവര്‍ അതിനായി അര്‍ജന്‍റീനയില്‍ പോരാടുകയാണ്. ദി ബെഡ് സ്വന്തം ജീവിതവുമായി ബന്ധമുള്ളതാണെന്ന് മോണിക്ക പറഞ്ഞു. അര്‍ജന്‍റീനയിലെ ഒരു യഥാര്‍ത്ഥ കേസിന്‍റെ പശ്ചാത്തലമാണ് എല്‍ ഏയേഞ്ചലിന് കാരണമായത്. കേരളത്തില്‍ ലഭിച്ച സ്വീകരണം മികച്ചതാണ്. അതുകൊണ്ട് തന്നെ കേരളവും ഇവിടുത്ത ജനങ്ങളും ഏറെ പ്രിയപ്പെട്ടവരാണ് ഇവര്‍ക്ക്. അടുത്ത മേളയുടെയും ഭാഗമാകണം എന്നതാണ് ഇവരുടെ ആഗ്രഹം.
Views: 471
Create Date: 10/12/2018
SHARE THIS PAGE!

News

ഞായറാഴ്ച നിയന്ത്രണം പിൻവലിക്കുന്നുread more


പ്രകടന പത്രിക പുറത്തിറക്കി സമാജ് വാദി പാര്‍ട്ടിread more


സാധാരണ നിലയിലേക്ക് കേരളം read more


പ്ലസ് ടു വിദ്യാർത്ഥികളെ MLA അഡ്വ വി.കെ പ്രശാന്ത് അഭിനന്ദിക്കാൻ എത്തിയപ്പോൾread more


മിൽമ"യും പിടിച്ച് CPM...❤️read more


നിയമസഭയിലെ കയ്യാങ്കളി read more


നവമാധ്യമങ്ങളിലൂടെ കെണിയൊരുക്കി കുട്ടികളെ ചൂഷണം ചെയ്യുന്ന സംഘം പിടിയിൽ read more


ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ പുഷ്പാഞ്ജലി സ്വാമിയാരുടെ സ്ഥാനരോഹണം ഇന്ന് പുലർച്ചെ നടക്കുംread more


കരുതൽ അമ്മയ്ക്കും കുഞ്ഞിനും read more


വിക്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നു....read more


കേരള ലളിതകലാ അക്കാദമിയുടെ 2020-21 വര്‍ഷത്തെ ഫോട്ടോഗ്രാഫി & കാര്‍ട്ടൂണ്‍ ഏകാംഗപ്രദര്‍ശനത്തിനുള്ള read more


തിരുവനന്തപുരം ജില്ലയിൽ ജൂലൈ 25ന് പ്രവർത്തിക്കുന്ന കോവിഡ് 19 വാക്സിനേഷൻ സെൻ്ററുകൾ.read more


കേരളത്തില്‍ ഇന്ന് 18,531 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.read more