News


Posted 17/01/2019

അഗസ്ത്യാര്‍കൂടത്തില്‍ ആരാധനാസ്വാതന്ത്ര ലംഘനം

അഗസ്ത്യാര്‍കൂടത്തില്‍ കാരണിക്കാര്‍ പാരമ്ബര്യമായി നടന്നിവന്ന പൂജയും ആരാധനയും വനംവകുപ്പ് തടസ്സപ്പെടുത്തിയെന്നും ആരാധനാസ്വാതന്ത്ര ലംഘനം സര്‍ക്കാര്‍ അന്വേഷിക്കണമെന്നും ആദിവാസി മഹാസഭ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. എല്ലാവര്‍ഷവും മകരം ഒന്നു മുതല്‍ ശിവരാത്രി വരെ നടത്തിവന്നിരുന്ന പൂജ ഈ വര്‍ഷം വനം വകുപ്പ് ട്രക്കിംഗിന്റെ മറവില്‍ ഒരു ദിവസത്തെ ശിവരാത്രി പൂജ മാത്രം നടത്തിയാല്‍ മതിയെന്ന വിലക്ക് കല്‍പ്പിച്ചിരിക്കുകയാണെന്ന് അവര്‍ പറഞ്ഞു. മകരം ഒന്നിന് പൂജക്കെത്തിയ മുഖ്യപൂജാരി ഭഗവാന്‍ കാണിക്ക് വനംവകുപ്പിന്റെ എതിര്‍പ്പും വിഗ്രഹം ബാരിക്കേഡ് വെച്ച്‌ അടച്ചതുമൂലവും പൂജ ചെയ്യാന്‍ കഴിഞ്ഞില്ല. യുനസ്‌കോയുടെ പൈതൃക പട്ടികയിലുള്ള അഗസ്തയാര്‍കൂടത്തിലേക്ക് ട്രക്കിംഗിന്റെ പേരില്‍ ഓരോ സീസണിലും ആറായിരത്തോളം പേരെ ഏത് നിയമത്തിന്റെ പേരിലാണ് കടത്തിവിടുന്നതെന്ന് വകുപ്പ് വ്യക്തമാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഗോത്ര മേഖലകളില്‍ മാലിന്യപ്ലാന്റുകള്‍ സ്ഥാപിച്ച്‌ ആവാസ കേന്ദ്രങ്ങളും ആരാധനാ കേന്ദ്രങ്ങളും തകര്‍ക്കാനുള്ള സര്‍ക്കാര്‍ നിലപാട് തിരുത്തണം. ഗോത്രവര്‍ഗ്ഗക്കാര്‍ക്ക് ഭരണഘടനയിലപം വനനിയംത്തിലും പറയുന്ന എല്ലാ അവകാശങ്ങളും ഉറപ്പുവരുത്തണമെന്നും സംഘടനാ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് മോഹനന്‍ ത്രിവേണി, ഭഗവാന്‍ പൂജാരി, ഉദയകുമാര്‍ ചെറുവാളം. വില്യാന്‍ കാണി, മാത്തന്‍ കാണി തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Views: 264
Create Date: 17/01/2019
SHARE THIS PAGE!

News

ഞായറാഴ്ച നിയന്ത്രണം പിൻവലിക്കുന്നുread more


പ്രകടന പത്രിക പുറത്തിറക്കി സമാജ് വാദി പാര്‍ട്ടിread more


സാധാരണ നിലയിലേക്ക് കേരളം read more


പ്ലസ് ടു വിദ്യാർത്ഥികളെ MLA അഡ്വ വി.കെ പ്രശാന്ത് അഭിനന്ദിക്കാൻ എത്തിയപ്പോൾread more


മിൽമ"യും പിടിച്ച് CPM...❤️read more


നിയമസഭയിലെ കയ്യാങ്കളി read more


നവമാധ്യമങ്ങളിലൂടെ കെണിയൊരുക്കി കുട്ടികളെ ചൂഷണം ചെയ്യുന്ന സംഘം പിടിയിൽ read more


ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ പുഷ്പാഞ്ജലി സ്വാമിയാരുടെ സ്ഥാനരോഹണം ഇന്ന് പുലർച്ചെ നടക്കുംread more


കരുതൽ അമ്മയ്ക്കും കുഞ്ഞിനും read more


വിക്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നു....read more


കേരള ലളിതകലാ അക്കാദമിയുടെ 2020-21 വര്‍ഷത്തെ ഫോട്ടോഗ്രാഫി & കാര്‍ട്ടൂണ്‍ ഏകാംഗപ്രദര്‍ശനത്തിനുള്ള read more


തിരുവനന്തപുരം ജില്ലയിൽ ജൂലൈ 25ന് പ്രവർത്തിക്കുന്ന കോവിഡ് 19 വാക്സിനേഷൻ സെൻ്ററുകൾ.read more


കേരളത്തില്‍ ഇന്ന് 18,531 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.read more