News


Posted 15/02/2019

കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ജ​ന​റ​ല്‍ സ​ര്‍​ജ​റി മേ​ധാ​വി ഡോ.​ജോ​ണ്‍.

ഗാ​ന്ധി​ന​ഗ​ര്‍: കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ജ​ന​റ​ല്‍ സ​ര്‍​ജ​റി മേ​ധാ​വി ഡോ.​ജോ​ണ്‍.​എ​സ്.​കു​ര്യ​ന്‍ ന​ഴ്സി​നോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്ന് ആ​രോ​പി​ച്ച്‌ ന​ഴ്സു​മാ​ര്‍ ന​ട​ത്തി​യ സ​മ​രം അ​വ​സാ​നി​പ്പി​ച്ചു. ഇന്ന് രാ​വി​ലെ എ​ട്ടി​നാ​രം​ഭി​ച്ച പ​ണി​മു​ട​ക്ക് 11ന് ​അ​വ​സാ​നി​പ്പി​ച്ച്‌ എ​ല്ലാ​വ​രും ജോ​ലി​ക്ക് ക​യ​റി. ഡോ​ക്ട​റെ സ​സ്പെ​ന്‍​ഡു ചെ​യ്യ​ണ​മെ​ന്നാ​ണ് ന​ഴ്സു​മാ​രു​ടെ ആ​വ​ശ്യം. ന​ഴ്സു​മാ​രു​ടെ പ്ര​തി​നി​ധി​ക​ളും മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ലു​മാ​യി ന​ട​ന്ന ച​ര്‍​ച്ച​യി​ല്‍ ഡോ​ക്ട​ര്‍​ക്കെ​തി​രേ ന​ട​പ​ടി​യു​ണ്ടാ​വു​ന്നി​ല്ലെ​ങ്കി​ല്‍ അ​ടു​ത്ത ദി​വ​സം വീ​ണ്ടും സ​മ​രം തു​ട​രു​മെ​ന്ന് ന​ഴ്സ​സ് യൂ​ണി​യ​ന്‍ നേ​താ​ക്ക​ള്‍ അ​റി​യി​ച്ചു. ന​ഴ്സു​മാ​ര്‍ പ​ഴ​യ സൂ​പ്ര​ണ്ട് ഓ​ഫീ​സ് പ​ടി​ക്ക​ല്‍ ധ​ര്‍​ണ ന​ട​ത്തി​യി​രു​ന്നു. വി​വി​ധ ന​ഴ്സിം​ഗ് സം​ഘ​ട​ന​ക​ളു​ടേ​യും സ​ര്‍​വീ​സ് സം​ഘ​ട​ന​ക​ളു​ടേ​യും നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ധ​ര്‍​ണ. 11 മ​ണി​യോ​ടെ ധ​ര്‍​ണ അ​വ​സാ​നി​പ്പി​ച്ച്‌ സൂ​പ്ര​ണ്ട് ഓ​ഫീ​സി​ല്‍ നി​ന്ന് പ്ര​ക​ട​ന​മാ​യി പ്രി​ന്‍​സി​പ്പ​ല്‍ ഓ​ഫീ​സി​ലേ​ക്ക് പോ​യി. ന​ഴ്സു​മാ​രു​ടെ സ​മ​ര​ത്തെ തു​ട​ര്‍​ന്ന ഇ​ന്നു രാ​വി​ലെ ന​ട​ത്താ​നി​രു​ന്ന എ​ല്ലാ ശ​സ്ത്ര​ക്രി​യ​ക​ളും മാ​റ്റി​വ​ച്ചു. അ​ത്യാ​ഹി​ത വി​ഭാ​ഗം ഒ​ഴി​കെ മ​റ്റെ​ങ്ങും രാ​വി​ലെ ന​ഴ്സു​മാ​ര്‍ ഡ്യൂ​ട്ടി​ക്ക് ക​യ​റി​യി​ല്ല. തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ പ​രീ​ശീ​ല​ന​ത്തി​നെ​ത്തി​യ ന​ഴ്സ് ഡ്ര​സിം​ഗ് ട്രേ ​ഒ​രു രോ​ഗി​യു​ടെ കാ​ലി​ല്‍ വ​ച്ച​ത് ക​ണ്ട ജ​ന​റ​ല്‍ സ​ര്‍​ജ​റി മേ​ധാ​വി ന​ഴ്സി​നെ കി​ട​ത്തി ശ​രീ​ര​ത്തി​ല്‍ ട്രേ ​വ​ച്ചു​വെ​ന്നാ​ണ് പ​രാ​തി. ഡോ​ക്ട​ര്‍​ക്കെ​തി​രേ മു​ഖ്യ​മ​ന്ത്രി​ക്കും ആ​രോ​ഗ്യ മ​ന്ത്രി​ക്കും പ​രാ​തി ന​ല്കു​മെ​ന്ന് നേ​താ​ക്ക​ള്‍ അ​റി​യി​ച്ചു. അ​തേ​സ​മ​യം താ​ന്‍ ന​ഴ്സി​നോ​ട് മോ​ശ​മാ​യി സം​സാ​രി​ച്ചി​ട്ടി​ല്ലെ​ന്ന് ജ​ന​റ​ല്‍ സ​ര്‍​ജ​റി മേ​ധാ​വി ഡോ.​ജോ​ണ്‍.​എ​സ്.​കു​ര്യ​ന്‍ ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. മൂ​ന്നു കി​ലോ ഭാ​ര​മു​ള്ള ഡ്ര​സിം​ഗ് ട്രേ ​വ​യ​റി​ന് ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ രോ​ഗി​യു​ടെ വ​യ​റി​നു മു​ക​ളി​ല്‍ വ​ച്ച​ത് കാ​ണാ​നി​ട​യാ​യി. ഇ​തി​ന്‍റെ പേ​രി​ലാ​ണ് ന​ഴ്സി​നെ ശി​ക്ഷി​ച്ച​ത്. അ​ല്ലാ​തെ മോ​ശ​മാ​യി ഒ​രു പ്ര​വ​ര്‍​ത്തി​യും ത​ന്‍റെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് ഡോ​ക്ട​ര്‍ ജോ​ണ്‍.​എ​സ്.​കു​ര്യ​ന്‍ വ്യ​ക്ത​മാ​ക്കി. ന​ഴ്സി​നെ​തി​രേ ഡോ​ക്ട​റും സൂ​പ്ര​ണ്ടി​ന് പ​രാ​തി ന​ല്കി​യി​ട്ടു​ണ്ട്.
Views: 438
Create Date: 15/02/2019
SHARE THIS PAGE!

News

ഞായറാഴ്ച നിയന്ത്രണം പിൻവലിക്കുന്നുread more


പ്രകടന പത്രിക പുറത്തിറക്കി സമാജ് വാദി പാര്‍ട്ടിread more


സാധാരണ നിലയിലേക്ക് കേരളം read more


പ്ലസ് ടു വിദ്യാർത്ഥികളെ MLA അഡ്വ വി.കെ പ്രശാന്ത് അഭിനന്ദിക്കാൻ എത്തിയപ്പോൾread more


മിൽമ"യും പിടിച്ച് CPM...❤️read more


നിയമസഭയിലെ കയ്യാങ്കളി read more


നവമാധ്യമങ്ങളിലൂടെ കെണിയൊരുക്കി കുട്ടികളെ ചൂഷണം ചെയ്യുന്ന സംഘം പിടിയിൽ read more


ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ പുഷ്പാഞ്ജലി സ്വാമിയാരുടെ സ്ഥാനരോഹണം ഇന്ന് പുലർച്ചെ നടക്കുംread more


കരുതൽ അമ്മയ്ക്കും കുഞ്ഞിനും read more


വിക്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നു....read more


കേരള ലളിതകലാ അക്കാദമിയുടെ 2020-21 വര്‍ഷത്തെ ഫോട്ടോഗ്രാഫി & കാര്‍ട്ടൂണ്‍ ഏകാംഗപ്രദര്‍ശനത്തിനുള്ള read more


തിരുവനന്തപുരം ജില്ലയിൽ ജൂലൈ 25ന് പ്രവർത്തിക്കുന്ന കോവിഡ് 19 വാക്സിനേഷൻ സെൻ്ററുകൾ.read more


കേരളത്തില്‍ ഇന്ന് 18,531 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.read more