നയന്‍താരയ്‌ക്കെതിരെ പൊതുവേദിയില്‍ ലൈംഗിക ചുവയോടെയുള്ള പരാമര്‍ശം നടത്തിയ സംഭവത്തില്‍ നടന്‍ രാധാ രവിയെ ഡിഎംകെ സസ്‌പെന്‍ഡ് ചെയ്തു VIDEO

111 25/03/2019 admin
img

ചെന്നൈ: നയന്‍താരയ്‌ക്കെതിരെ പൊതുവേദിയില്‍ ലൈംഗിക ചുവയോടെയുള്ള പരാമര്‍ശം നടത്തിയ സംഭവത്തില്‍ നടന്‍ രാധാ രവിയെ ഡിഎംകെ സസ്‌പെന്‍ഡ് ചെയ്തു. നയന്‍താരയുടെ ഏറ്റവും പുതിയ ചിത്രമായ 'കൊലൈയുതിര്‍ കാലം' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കുന്ന ചടങ്ങില്‍ വച്ചായിരുന്നു രാധാ രവിയുടെ വിവാദ പ്രസംഗം. പൊള്ളാച്ചി പീഡന സംഭവത്തെക്കുറിച്ചും നടി നയന്‍താരയ്‌ക്കെതിരെയും താരം ലൈംഗികച്ചുവയോടെ പരാമര്‍ശം നടത്തുകയായിരുന്നു. സംഭവം വിവാദമായതോടെ ഡിഎംകെ ജനറല്‍ സെക്രട്ടറി കെ. അന്‍പഴകന്‍ പാര്‍ട്ടി അച്ചടക്കം ലംഘിച്ചെന്ന കാരണത്താല്‍ രാധാരവിയെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്നും എല്ലാ പദവികളില്‍നിന്നും രാധാ രവിയെ നീക്കുന്നതായി ഞായറാഴ്ച രാത്രി വൈകി പുറത്തിറക്കിയ പ്രസ്താവനയില്‍ അദ്ദേഹം വ്യക്തമാക്കി. ചിത്രത്തില്‍ 'നയന്‍താര പ്രേതമായും സീതയായും അഭിനയിക്കുന്നു. മുന്‍പ്, കെ.ആര്‍. വിജയയെപോലെ മുഖത്തു നോക്കുമ്ബോള്‍ പ്രാര്‍ഥിക്കാന്‍ തോന്നുന്നവരാണ് സീതയായി അഭിനയിച്ചിരുന്നത്' എന്നു പറഞ്ഞ ശേഷമായിരുന്നു നയന്‍ താരയ്‌ക്കെതിരായ താരത്തിന്റെ അശ്ലീല പരാമര്‍ശം. 'തമിഴ്‌നാട്ടിലെ ജനങ്ങള്‍ എല്ലാം പെട്ടെന്ന് മറക്കുന്നവരാണ്. അതുകൊണ്ടാണ് നയന്‍താരയുടെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ക്കുമപ്പുറം അവര്‍ ഇപ്പോഴും താരമായിരിക്കാന്‍ കാരണം. തമിഴില്‍ പ്രേതമായും തെലുങ്കില്‍ സീതയായും നയന്‍താര അഭിനയിക്കുന്നു. ഇപ്പോള്‍ അഭിനയിക്കുന്നവര്‍ക്ക് എന്ത് തന്നെയായാലും കുഴപ്പമില്ല, ആര്‍ക്കും ഇവിടെ സീതയാകാം. എന്റെ കാലത്ത് കെ.ആര്‍ വിജയയെ പോലുള്ള നടിമാരാണ് സീതയുടെ വേഷം ചെയ്തിരുന്നത്'എന്നും രാധാ രവി പറഞ്ഞു. താരത്തിന്റെ വ്യക്തി ജീവിതത്തെ കൂടി കടന്നാക്രമിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. ചിത്രം പൂര്‍ണമായും ലണ്ടനില്‍ ചിത്രീകരിച്ചതിനെയും അദ്ദേഹം പരിഹസിച്ചിരുന്നു. തുടര്‍ന്ന് ഗായിക ചിന്മയി, സംവിധായകന്‍ വിഘ്‌നേഷ് ശിവന്‍ തുടങ്ങിയവര്‍ നടനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. പൊള്ളാച്ചി പീഡനവുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ പരാമര്‍ശം ഇങ്ങനെ- എന്താണു വലിയ സിനിമയും ചെറിയ സിനിമയും തമ്മിലുള്ള വ്യത്യാസം? ഒരാള്‍ ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ചാല്‍ അതു ചെറിയ ചിത്രം. പൊള്ളാച്ചിയിലേതു പോലെ, 40 പേര്‍ ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ചാല്‍ അതു വലിയ ചിത്രം. അതേസമയം ദക്ഷിണേന്ത്യന്‍ ഡബ്ബിങ് അസോസിയേഷന്‍ പ്രസിഡന്റ് കൂടിയായ രവിക്കെതിരെ സിനിമാ സംഘടനാ പ്രമുഖരാരും ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തെ മീ ടൂ മുന്നേറ്റത്തിന്റെ ഭാഗമായും രാധാ രവിക്കെതിരെ ആരോപണമുയര്‍ന്നിരുന്നു.


മുന്‍ എംപി എ സമ്ബത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചാരണം.... കോവളം മുതല്‍ ബേക്കല്‍ വരെയുള്ള ജലപാത വികസിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയുടെ ഭാഗമായി പാര്‍വതി പുത്തനാറിന് പുതുജീവന്‍.... മമ്മൂട്ടി ചിത്രം 'ഉണ്ട' ഇഷ്ടപ്പെട്ടുവെന്നഫെയ്‌സ്ബുക്ക് പോസ്റ്റിനു താഴെ അശ്ലീല കമന്റുമായി വന്ന യുവാവിന് കിടിലന്‍ പണി കൊടുത്ത് നടി മാലാ പാര്‍വതി.... വിമാനത്തിലെ ആ സംവിധാനം പൈലറ്റിന് അറിയില്ല, ജീവന്‍ പോയത് 346 പേര്‍ക്ക്!.... ജിയോ- ഫ്രീ വോയ്സ് കോളുകള്‍ കണക്‌ട് ചെയ്തില്ല :3 കമ്ബനികള്‍ക്ക് 3050 കോടി രൂപ പിഴയിട്ട് ട്രായി.... പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും പക്ഷി നിരീക്ഷകനുമായിരുന്ന ബൈജു കെ വാസുദേവന്‍ അന്തരിച്ചു.... സന്നിധാനത്തെ സംഘപരിവാര്‍ കലാപ ഭൂമിയാക്കിയ ചിത്തിര ആട്ടവിശേഷ പൂജാ കാലയളവില്‍ ദര്‍ശനത്തിന് എത്തിയ സ്ത്രീയെ ആക്രമിച്ച സംഭവത്തില്‍ ബിജെപി നേതാവ് വിവി രാജേഷിനെ അറസ്റ്റു ചെയ്തു.... പോ​ലീ​സി​നെ പ്ര​തി​ക്കൂ​ട്ടി​ലാ​ക്കി​ക്കൊ​ണ്ട് കേ​ര​ള​ത്തെ ഞെ​ട്ടി​ച്ച അ​രും​കൊ​ല​യി​ലെ പ്ര​തി​ക്കെ​തി​രേ വ​കു​പ്പു​ത​ല അ​ച്ച​ട​ക്ക ​ന​ട​പ​ടിക്ക് ഒരുങ്ങി ആ​ഭ്യ​ന്ത​ര​വ​കു​പ്പ്.... അരുണാചലില്‍ വ്യോമസേനാ വിമാനം തകര്‍ന്ന് മരിച്ച സൈനികന്‍ കണ്ണൂര്‍ സ്വദേശി എന്‍ കെ ഷെരിന്റെ കുടുംബാംഗങ്ങളെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു.... സംസ്ഥാനത്തെ വിജിലന്‍സിന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ് !.... 11 രൂപയ്ക്ക് കുപ്പി വെള്ളം ലഭ്യമാകും : ഭക്ഷ്യമന്ത്രി പി തിലോത്തമന്‍.... ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി ഏ​കീ​ക​ര​ണം ശി​പാ​ര്‍​ശ ചെ​യ്യു​ന്ന ഖാ​ദ​ര്‍ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ട് ന​ട​പ്പാ​ക്കാ​നു​ള്ള സ​ര്‍​ക്കാ​ര്‍ നീ​ക്ക​ത്തി​ന് തി​രി​ച്ച​ടി.... ജനങ്ങള്‍ നല്‍കിയ അവസരം ക്രിയാത്മകമായി ഉപയോഗിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി.... ഒച്ചയുണ്ടാക്കുന്നവര്‍ക്ക് അത് മാത്രമെ അറിയൂ: മോഹന്‍ലാലിനു വേണ്ടി ആര്‍പ്പുവിളിച്ച ആരാധകരെ വിമര്‍ശിച്ച്‌ മുഖ്യമന്ത്രി.... നടി പാര്‍വ്വതി തിരുവോത്ത് സംവിധായകയാകുന്നു.... ലൂസിഫര്‍ 2 യാഥാര്‍ത്ഥ്യമാകുന്നതിന്‍റെ വ്യക്തമായ സന്ദേശവുമായി മുരളി ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ്.... സംസ്ഥാനത്ത് മത്സ്യവില കുത്തനെ വര്‍ദ്ധിച്ചു !!.... ഡോക്ടര്‍മാരുടെ സമരത്തിനെതിരെ ആരോഗ്യമന്ത്രി കെ.കെ ശൈലജ.... ദേശീയ പാതാ വികസനവുമായി ബന്ധപ്പെട്ടുള്ള പ്രതിസന്ധികള്‍ കേന്ദ്ര ഗതാഗത മന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍.... ചീത്തവിളിയും മര്‍ദ്ദനമുറകളുമായി ഓഫീസിലേക്കെത്തുന്ന പൊതുജനങ്ങള്‍ക്ക്‌ മുന്നറിയിപ്പുമായി കെഎസ്‌ഇബി....
FLASH NEWS