ഇ​ന്ത്യ​ന്‍ വ്യോ​മ​സേ​ന​യു​ടെ ക​രു​ത്ത് കൂട്ടി ചി​നൂ​ക് ഹെ​ലി​കോ​പ്റ്റ​റു​ക​ള്‍

60 25/03/2019 admin
img

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​ന്‍ വ്യോ​മ​സേ​ന​യു​ടെ ക​രു​ത്ത് കൂട്ടി ചി​നൂ​ക് ഹെ​ലി​കോ​പ്റ്റ​റു​ക​ള്‍. അ​മേ​രി​ക്ക​ന്‍ നി​ര്‍​മ്മി​ത അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളു​ള്ള ചി​നൂ​ക് ഹെ​ലി​കോ​പ്റ്റ​റു​ക​ള്‍ ഇ​ന്ന് ഇ​ന്ത്യ​ന്‍ വ്യോ​മ​സേ​ന​യു​ടെ ഭാ​ഗ​മാ​കും. ച​ണ്ഡീ​ഗ​ഡി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ വ്യോ​മ​സേ​ന മേ​ധാ​വി ബി.​എ​സ് ധ​നോ ഹെ​ലി​കോ​പ്ട​റു​ക​ള്‍ അ​വ​ത​രി​പ്പി​ക്കും. നാ​ല് ഹെ​ലി​കോ​പ്റ്റ​റു​ക​ളാ​ണ് ഇ​ന്ന് ഇ​ന്ത്യ​ന്‍ വ്യോ​മ​സേ​ന​യു​ടെ ഭാ​ഗ​മാ​കു​ന്ന​ത്. 15 ഹെ​ലി​കോ​പ്റ്റ​റു​ക​ള്‍ വാ​ങ്ങാ​നാ​ണ് ഇ​ന്ത്യ അ​മേ​രി​ക്ക​യു​മാ​യി ക​രാ​റൊ​പ്പി​ട്ട​ത്. ചി​നൂ​ക് ഹെ​ലി​കോ​പ്റ്റ​റി​ന്‍റെ ന​വീ​ന പ​തി​പ്പാ​ണ് ഇ​ന്ത്യ വാ​ങ്ങു​ന്ന​ത്. മ​ണി​ക്കൂ​റി​ല്‍ 302 കി​ലോ​മീ​റ്റ​റാ​ണ് പ​ര​മാ​വ​ധി വേ​ഗം. 23,000 കി​ലോ സാ​ധ​ന​ങ്ങ​ളും വ​ഹി​ച്ചു​കൊ​ണ്ട് പ​റ​ക്കാ​നും ചി​നൂ​ക് ഹെ​ലി​കോ​പ്റ്റ​റി​നാ​കും. 6100 മീ​റ്റ​ര്‍ ഉ​യ​ര​ത്തി​ല്‍ വ​രെ പ​റ​ക്കാ​നും സാ​ധി​ക്കും. 33 മു​ത​ല്‍ 35 വ​രെ സൈ​നി​ക​രെ​യും വ​ഹി​ക്കാ​നാ​വും. യു​എ​സ്, ഓ​സ്ട്രേ​ലി​യ, അ​ര്‍​ജ​ന്‍റീ​ന, ഇ​റാ​ന്‍, ഇ​റ്റ​ലി, ജ​പ്പാ​ന്‍ തു​ട​ങ്ങി 18 രാ​ജ്യ​ങ്ങ​ള്‍ ചി​നൂ​ക് ഹെ​ലി​കോ​പ്റ്റ​റു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. ടാ​ങ്കു​ക​ള​ട​ക്ക​മു​ള്ള യു​ദ്ധ​സാ​മ​ഗ്രി​ക​ളു​മാ​യി പ​റ​ക്കാ​നു​ള്ള ശേ​ഷിയും ഇ​വ​യ്ക്കു​ണ്ട്. വ്യോ​മ​സേ​ന​യു​ടെ ശേ​ഷി വ​ന്‍ തോ​തി​ല്‍ കൂ​ട്ടാ​ന്‍ ചി​നൂ​കി​നു ക​ഴി​യു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.


Top News

പാക്ക് പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നില്‍ കോണ്‍ഗ്രസിന്റെ ഗൂഡാലോചനയുണ്ടെന്ന് കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്‍.... മുഖ്യമന്ത്രി പിണറായി വിജയന്റെ പരിപാടിക്കിടെ ക്ഷേത്രത്തില്‍ നിന്ന് ഉച്ചഭാഷിണിയിലൂടെ നാമജപം നടന്ന സംഭവത്തില്‍ എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.... ഉത്തര്‍പ്രദേശിലെ ബരബാങ്കി റെയില്‍വേ സ്റ്റേഷനില്‍ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും ഭരണ നേട്ടങ്ങളും വിവരിക്കുന്ന റെയില്‍വേ ടിക്കറ്റുകള്‍ വിതരണം ചെയ്‌തു ; 4 ജീവനക്കാരെ റെയില്‍വേ സസ്പെന്‍ഡ് ചെയ്തു.... എയര്‍ ആംബുലന്‍സ് വേണമെന്ന ആവശ്യം സംസ്ഥാനത്ത് ശക്തമാകുന്നു.... വോട്ടെടുപ്പിനും വോട്ടെണ്ണലിനും ഇടവേളക്കാലത്ത് വിദേശപര്യടനത്തിന് ഒരുങ്ങി മുഖ്യമന്ത്രി പിണറായി വിജയന്‍.... പോളിങ് ബൂത്തുകളിലേക്ക് കൈകുഞ്ഞുങ്ങളുമായി എത്തുന്ന അമ്മമാര്‍ക്ക് ഇനി ആശ്വസിക്കാം !!.... നരേന്ദ്രമോദി രാജ്യത്തെ വിഭജിച്ചുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.... വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ യു​വാ​ക്ക​ളു​ടെ​യി​ട​യി​ല്‍ വൈ​റലാ​യി പ​ട​ര്‍​ന്ന ടി​ക് ടോ​ക്ക് ആ​പ്പി​നെ ഇ​ന്ത്യ​യി​ല്‍​നി​ന്നും ഗൂ​ഗിള്‍ പുറത്താക്കി.... മലേഷ്യയില്‍ നിന്ന് അനധികൃതമായി കടത്തിക്കൊണ്ടു വന്ന സൗന്ദര്യവര്‍ദ്ധക മരുന്നുകള്‍ നെടുമ്ബാശേരി വിമാനത്താവളത്തില്‍ പിടികൂടി.... മംഗലാപുരത്ത് നിന്ന് കൊച്ചിയിലേക്ക് ആംബുലന്‍സിലെത്തിച്ച കുഞ്ഞിനെ ജിഹാദിയുടെ വിത്ത് എന്നുപറഞ്ഞ് അധിക്ഷേപിച്ചയാള്‍ക്കെതിരെ ഡിജിപിക്ക് പരാതി !.... ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി കൊ​ച്ചി അ​മൃ​ത ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച ന​വ​ജാ​ത ശി​ശു തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ തു​ട​രു​ന്നു.... തിരുവനന്തപുരത്ത് എന്‍.എസ്.എസിന്റെ വോട്ട് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന് തന്നെന്ന അവകാശവാദവുമായി കോണ്‍ഗ്രസ് രംഗത്ത്.... ചായ ചൂടാക്കി നല്‍കാത്തതിനെ ചൊല്ലിയുള്ള തര്‍ക്കത്തെതുടര്‍ന്ന് അമ്മയെ മകന്‍ മണ്ണെണ്ണയൊഴിച്ച്‌ തീകൊളുത്തി.... തനിക്ക് സിനിമയില്‍ അവസരങ്ങള്‍ കിട്ടിയില്ലെങ്കില്‍ താനത് സൃഷ്ടിച്ചെടുക്കുമെന്ന് നടി പാര്‍വതി.... വയനാടിനെ കുറിച്ചുള്ള പാകിസ്ഥാന്‍ പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ.... ശബരിമല കര്‍മ്മസമിതി തിരുവനന്തപുരം നഗരത്തിനുള്ളില്‍ സ്ഥാപിച്ച ഫ്ളക്സുകള്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നീക്കം ചെയ്തു.... ജനിച്ച്‌ 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായി അടിയന്തിര ഹൃദയശസ്ത്രക്രിയയ്ക്കായി മംഗലാപുരത്ത് നിന്നും തിരുവനന്തപുരം ശ്രീചിത്രയിലേക്ക് തിരിച്ച ആംബുലന്‍സിന്റെ വളയം ഹസ്സന്‍ ദേളിയുടെ കൈയ്യില്‍ സുരക്ഷിതം.... 15 ദിവസം പ്രായമായ കുഞ്ഞിനെ അമൃതയിലേക്ക് കൊണ്ടുപോകുന്നതിനെ എതിര്‍ത്ത് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീം ; മന്ത്രിയുടെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്ന് കുഞ്ഞ് അമൃതയിലേക്ക്.... ഹൃദയ ശസ്ത്രക്രിയക്കായി മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് ആംബുലന്‍സില്‍ കൊണ്ടുപോയിരുന്ന പിഞ്ചുകുഞ്ഞിന് കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സക്ക് സംവിധാനമൊരുക്കി സംസ്ഥാന സര്‍ക്കാര്‍.... തുലഭാരത്രാസ് പൊട്ടിവീണ സംഭവത്തില്‍ അന്വേഷണം വേണമെന്ന് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍....
FLASH NEWS