ലോക്സഭാ തിരഞ്ഞെടുപ്പില്‍ തന്‍റെ രണ്ടാമത്തെ മണ്ഡലമായി വയനാടിനെ കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തിരഞ്ഞെടുക്കുമെന്നാണ് പ്രതീക്ഷയെന്ന്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി

55 25/03/2019 admin
img

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ തന്‍റെ രണ്ടാമത്തെ മണ്ഡലമായി വയനാടിനെ കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തിരഞ്ഞെടുക്കുമെന്നാണ് പ്രതീക്ഷയെന്ന്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി. എന്നാല്‍ ഈ വിഷയത്തില്‍ അന്തിമ തീരുമാനം ഇന്നുണ്ടാകുമെന്നും ഉമ്മന്‍ ചാണ്ടി സൂചിപ്പിച്ചു. രാഹുല്‍ അനുകൂലമായി പ്രതികരിക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. രാഹുല്‍ മത്സരിക്കാനെത്തണമെന്ന് സംസ്ഥാന നേതൃത്വം ഒന്നടങ്കം ആവശ്യപ്പെട്ടിട്ടുണ്ട്. രാഹുല്‍ ഗാന്ധി കേരളത്തിലേക്ക് എത്തുന്നതില്‍ പൂര്‍ണ്ണമായ സന്തോഷവും അറിയിച്ചിട്ടുണ്ട്. അതനുസരിച്ച്‌, വയനാട്ടില്‍ നിശ്ചയിച്ച സ്ഥാനാര്‍ത്ഥി പിന്‍മാറാന്‍ സന്നദ്ധത അറിയിച്ചെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. എന്നാല്‍, പി.സി ചാക്കോയുടെ വിമര്‍ശനങ്ങളോട് പ്രതികരിക്കാനില്ല എന്നും പാര്‍ട്ടിയ്ക്കുള്ളില്‍ യാതൊരുവിധ അനിശ്ചിതത്വംവും ഇല്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. അതേസമയം, ഡല്‍ഹിയില്‍ നിര്‍ണായക യോഗങ്ങള്‍ നടക്കുകയാണ്. പതിനൊന്ന് മണിക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗവും മൂന്നരയ്ക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗവും നടക്കുമെന്നാണ് സൂചന. തിരഞ്ഞെടുപ്പ് പ്രകടന പത്രിക അംഗീകരിക്കലാണ് മുഖ്യ അജണ്ടയെങ്കിലും രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വമടക്കം പല സുപ്രധാന വിഷയങ്ങളും പരിഗണനയ്ക്ക് വരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. കോണ്‍ഗ്രസിന്‍റെ ഒമ്ബതാം സ്ഥാനാര്‍ത്ഥിപട്ടികയിലും വയനാടും വടകരയും ഉള്‍പ്പെടാത്ത സാഹചര്യത്തില്‍ ഈ വിഷയത്തില്‍ അന്തിമ തീരുമാനവും ഇന്നത്തെ ഡല്‍ഹി ചര്‍ച്ചകളില്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്നത്തെ തിരഞ്ഞെടുപ്പ് സമിതി യോഗത്തില്‍നിന്നും രണ്ട് കാര്യങ്ങള്‍ക്കാണ് വ്യക്തത അണികള്‍ ആഗ്രഹിക്കുന്നത്. ഒന്ന് രാഹുല്‍ അമേത്തിയ്ക്കൊപ്പം മറ്റൊരു മണ്ഡലത്തില്‍ക്കൂടി മത്സരിക്കുമോ? മത്സരിക്കുമെങ്കില്‍ അത് വയനാടാകുമോ? എന്തായാലും തിരഞ്ഞെടുപ്പ് സമിതി യോഗത്തിന്‍റെ തീരുമാനത്തിനായി കാത്തിരിക്കാം....


Top News

പാക്ക് പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നില്‍ കോണ്‍ഗ്രസിന്റെ ഗൂഡാലോചനയുണ്ടെന്ന് കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്‍.... മുഖ്യമന്ത്രി പിണറായി വിജയന്റെ പരിപാടിക്കിടെ ക്ഷേത്രത്തില്‍ നിന്ന് ഉച്ചഭാഷിണിയിലൂടെ നാമജപം നടന്ന സംഭവത്തില്‍ എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.... ഉത്തര്‍പ്രദേശിലെ ബരബാങ്കി റെയില്‍വേ സ്റ്റേഷനില്‍ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും ഭരണ നേട്ടങ്ങളും വിവരിക്കുന്ന റെയില്‍വേ ടിക്കറ്റുകള്‍ വിതരണം ചെയ്‌തു ; 4 ജീവനക്കാരെ റെയില്‍വേ സസ്പെന്‍ഡ് ചെയ്തു.... എയര്‍ ആംബുലന്‍സ് വേണമെന്ന ആവശ്യം സംസ്ഥാനത്ത് ശക്തമാകുന്നു.... വോട്ടെടുപ്പിനും വോട്ടെണ്ണലിനും ഇടവേളക്കാലത്ത് വിദേശപര്യടനത്തിന് ഒരുങ്ങി മുഖ്യമന്ത്രി പിണറായി വിജയന്‍.... പോളിങ് ബൂത്തുകളിലേക്ക് കൈകുഞ്ഞുങ്ങളുമായി എത്തുന്ന അമ്മമാര്‍ക്ക് ഇനി ആശ്വസിക്കാം !!.... നരേന്ദ്രമോദി രാജ്യത്തെ വിഭജിച്ചുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.... വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ യു​വാ​ക്ക​ളു​ടെ​യി​ട​യി​ല്‍ വൈ​റലാ​യി പ​ട​ര്‍​ന്ന ടി​ക് ടോ​ക്ക് ആ​പ്പി​നെ ഇ​ന്ത്യ​യി​ല്‍​നി​ന്നും ഗൂ​ഗിള്‍ പുറത്താക്കി.... മലേഷ്യയില്‍ നിന്ന് അനധികൃതമായി കടത്തിക്കൊണ്ടു വന്ന സൗന്ദര്യവര്‍ദ്ധക മരുന്നുകള്‍ നെടുമ്ബാശേരി വിമാനത്താവളത്തില്‍ പിടികൂടി.... മംഗലാപുരത്ത് നിന്ന് കൊച്ചിയിലേക്ക് ആംബുലന്‍സിലെത്തിച്ച കുഞ്ഞിനെ ജിഹാദിയുടെ വിത്ത് എന്നുപറഞ്ഞ് അധിക്ഷേപിച്ചയാള്‍ക്കെതിരെ ഡിജിപിക്ക് പരാതി !.... ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി കൊ​ച്ചി അ​മൃ​ത ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച ന​വ​ജാ​ത ശി​ശു തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ തു​ട​രു​ന്നു.... തിരുവനന്തപുരത്ത് എന്‍.എസ്.എസിന്റെ വോട്ട് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന് തന്നെന്ന അവകാശവാദവുമായി കോണ്‍ഗ്രസ് രംഗത്ത്.... ചായ ചൂടാക്കി നല്‍കാത്തതിനെ ചൊല്ലിയുള്ള തര്‍ക്കത്തെതുടര്‍ന്ന് അമ്മയെ മകന്‍ മണ്ണെണ്ണയൊഴിച്ച്‌ തീകൊളുത്തി.... തനിക്ക് സിനിമയില്‍ അവസരങ്ങള്‍ കിട്ടിയില്ലെങ്കില്‍ താനത് സൃഷ്ടിച്ചെടുക്കുമെന്ന് നടി പാര്‍വതി.... വയനാടിനെ കുറിച്ചുള്ള പാകിസ്ഥാന്‍ പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ.... ശബരിമല കര്‍മ്മസമിതി തിരുവനന്തപുരം നഗരത്തിനുള്ളില്‍ സ്ഥാപിച്ച ഫ്ളക്സുകള്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നീക്കം ചെയ്തു.... ജനിച്ച്‌ 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായി അടിയന്തിര ഹൃദയശസ്ത്രക്രിയയ്ക്കായി മംഗലാപുരത്ത് നിന്നും തിരുവനന്തപുരം ശ്രീചിത്രയിലേക്ക് തിരിച്ച ആംബുലന്‍സിന്റെ വളയം ഹസ്സന്‍ ദേളിയുടെ കൈയ്യില്‍ സുരക്ഷിതം.... 15 ദിവസം പ്രായമായ കുഞ്ഞിനെ അമൃതയിലേക്ക് കൊണ്ടുപോകുന്നതിനെ എതിര്‍ത്ത് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീം ; മന്ത്രിയുടെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്ന് കുഞ്ഞ് അമൃതയിലേക്ക്.... ഹൃദയ ശസ്ത്രക്രിയക്കായി മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് ആംബുലന്‍സില്‍ കൊണ്ടുപോയിരുന്ന പിഞ്ചുകുഞ്ഞിന് കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സക്ക് സംവിധാനമൊരുക്കി സംസ്ഥാന സര്‍ക്കാര്‍.... തുലഭാരത്രാസ് പൊട്ടിവീണ സംഭവത്തില്‍ അന്വേഷണം വേണമെന്ന് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍....
FLASH NEWS