തലസ്ഥാനത്തെ നടുക്കി വീണ്ടും കൊലപാതകം

132 25/03/2019 admin
img

തിരുവനന്തപുരം:തലസ്ഥാനത്തെ നടുക്കി വീണ്ടും കൊലപാതകം. ഗുണ്ടാ കുടിപ്പകയെ തുടര്‍ന്ന് ബാര്‍ട്ടണ്‍ഹില്ലില്‍ യുവാവിനെ വെട്ടിക്കൊന്നു. പി എസ് അനില്‍ എന്നയാളാണ് ഇന്നലെ രാത്രി കൊല്ലപ്പെട്ടത്. അക്രമി ഗുണ്ടാ സംഘത്തില്‍പ്പെട്ട ജീവനെന്നയാളാണ് അനിലിനെ വെട്ടിക്കൊലപ്പെടുത്തിയതെന്ന് ദൃക്സാക്ഷികള്‍ വിശദമാക്കി. ഗുണ്ടാ നേതാവ് സാബുവിന്റെ സംഘാംഗമാണ് ജീവന്‍. പകരം വീട്ടല്‍ രീതിയില്‍ രണ്ട് ആഴ്ചയ്ക്കുള്ളില്‍ തല്സഥാന നഗരത്തില്‍ നടക്കുന്ന മൂന്നാമത്തെ കൊലപാതകമാണ് ഇത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബ് ശ്രീവരാഹം ക്ഷേത്രക്കുളത്തിന് സമീപം ഗുണ്ടാ സംഘങ്ങള്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് ഒരു യുവാവ് കൊല്ലപ്പെട്ടിരുന്നു. ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത് തടയാനെത്തിയ യുവാവിനെയാണ് കുത്തിക്കൊലപ്പെടുത്തിയത്. ശ്രീവരാഹം കുളത്തിന് സമീപം അര്‍ജ്ജുന്‍, രജിത്ത്, മനോജ് എന്നിവര്‍ മദ്യപിച്ച്‌ ബഹളമുണ്ടാക്കുകയായിരുന്നു. ശ്യാം, ഉണ്ണികണ്ണന്‍, വിമല്‍ എന്നിവര്‍ ഇത് ചോദ്യം ചെയ്തു. തര്‍ക്കത്തിനിടെ അര്‍ജ്ജുന്‍ കത്തിയെടുത്ത് മറ്റുള്ളവരെ കുത്തുകയായിരുന്നു. ശ്യാം സംഭവ സ്ഥലത്തുവച്ച്‌ മരിച്ചു. പരിക്കേറ്റ മറ്റ് രണ്ടുപേരും ചികിത്സയിലാണ്. കേസിലെ പ്രതികള്‍ ലഹരിക്കടിമകളാണെന്ന് പൊലീസ് വിശദമാക്കി.കൊലപ്പെട്ട ശ്യാമും നിരവധി കേസില്‍ പ്രതിയാണ്. ഈ സംഘങ്ങള്‍ തമ്മില്‍ നേരത്തെയും പല തവണ വാക്ക് തര്‍ക്കവും അടിപിടിയും ഉണ്ടായിട്ടുണ്ട്. കരമനയില്‍ അനന്തു കൊല്ലപ്പെട്ടതിന്റെ തൊട്ട് പിന്നാലെയായിരുന്നു ശ്രീവരാഹത്തെ കൊലപാതകം. കരമന അരശുമൂട് നിന്ന് പട്ടാപകല്‍ പ്രതികള്‍ പട്ടാപ്പകലാണ് അനന്തു ഗിരീഷിനെ തട്ടികൊണ്ടുപോയത്. ബൈക്കില്‍ ഒരുകടയിലേക്ക് ജ്യൂസ് കഴിക്കാനായി എത്തിയ അനന്തുവിനെ മര്‍ദ്ദിച്ച ശേഷം പ്രതികളായ ബാലുവും ഹരിയും ബൈക്കിന്റെ നടുവില്‍ ഇരുത്തിക്കൊണ്ട് പോവുകയായിരുന്നു. കരമന ദേശീയപാതക്കു സമീപമുള്ള കുറ്റിക്കാട്ടില്‍ ക്കൊണ്ടുവന്നാണ് അനന്തുവിനെ കൊലപ്പെടുത്തിയത്. ആദ്യം കൈയ്യിലെ ഞരമ്ബ് മുറിച്ച ശേഷം പിന്നീട് ക്രൂരമായി മര്‍ദ്ദിച്ച ശേഷമായിരുന്നു കൊലപാതകം. അനന്തു മരിച്ചുവെന്ന ഉറപ്പായതോടെ പ്രതികള്‍ മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്ത് രക്ഷപ്പെടുകയായിരുന്നു. കൊഞ്ചിറ വിള ക്ഷേത്രത്തിലെ ഉത്സവത്തിനിടെ പ്രതികളുടെ സുഹൃത്തായ കൊവ്വുവാവയെ അനന്തുവിന്‍റെ സുഹൃത്തുക്കള്‍ മര്‍ദ്ദിച്ചിരുന്നു. ഇതിനുള്ള പ്രതികാരമാണ് അനന്തുവിന്‍റെ കൊലയെന്നാണ് പൊലീസ് പറയുന്നത്.


മുന്‍ എംപി എ സമ്ബത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചാരണം.... കോവളം മുതല്‍ ബേക്കല്‍ വരെയുള്ള ജലപാത വികസിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയുടെ ഭാഗമായി പാര്‍വതി പുത്തനാറിന് പുതുജീവന്‍.... മമ്മൂട്ടി ചിത്രം 'ഉണ്ട' ഇഷ്ടപ്പെട്ടുവെന്നഫെയ്‌സ്ബുക്ക് പോസ്റ്റിനു താഴെ അശ്ലീല കമന്റുമായി വന്ന യുവാവിന് കിടിലന്‍ പണി കൊടുത്ത് നടി മാലാ പാര്‍വതി.... വിമാനത്തിലെ ആ സംവിധാനം പൈലറ്റിന് അറിയില്ല, ജീവന്‍ പോയത് 346 പേര്‍ക്ക്!.... ജിയോ- ഫ്രീ വോയ്സ് കോളുകള്‍ കണക്‌ട് ചെയ്തില്ല :3 കമ്ബനികള്‍ക്ക് 3050 കോടി രൂപ പിഴയിട്ട് ട്രായി.... പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും പക്ഷി നിരീക്ഷകനുമായിരുന്ന ബൈജു കെ വാസുദേവന്‍ അന്തരിച്ചു.... സന്നിധാനത്തെ സംഘപരിവാര്‍ കലാപ ഭൂമിയാക്കിയ ചിത്തിര ആട്ടവിശേഷ പൂജാ കാലയളവില്‍ ദര്‍ശനത്തിന് എത്തിയ സ്ത്രീയെ ആക്രമിച്ച സംഭവത്തില്‍ ബിജെപി നേതാവ് വിവി രാജേഷിനെ അറസ്റ്റു ചെയ്തു.... പോ​ലീ​സി​നെ പ്ര​തി​ക്കൂ​ട്ടി​ലാ​ക്കി​ക്കൊ​ണ്ട് കേ​ര​ള​ത്തെ ഞെ​ട്ടി​ച്ച അ​രും​കൊ​ല​യി​ലെ പ്ര​തി​ക്കെ​തി​രേ വ​കു​പ്പു​ത​ല അ​ച്ച​ട​ക്ക ​ന​ട​പ​ടിക്ക് ഒരുങ്ങി ആ​ഭ്യ​ന്ത​ര​വ​കു​പ്പ്.... അരുണാചലില്‍ വ്യോമസേനാ വിമാനം തകര്‍ന്ന് മരിച്ച സൈനികന്‍ കണ്ണൂര്‍ സ്വദേശി എന്‍ കെ ഷെരിന്റെ കുടുംബാംഗങ്ങളെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു.... സംസ്ഥാനത്തെ വിജിലന്‍സിന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ് !.... 11 രൂപയ്ക്ക് കുപ്പി വെള്ളം ലഭ്യമാകും : ഭക്ഷ്യമന്ത്രി പി തിലോത്തമന്‍.... ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി ഏ​കീ​ക​ര​ണം ശി​പാ​ര്‍​ശ ചെ​യ്യു​ന്ന ഖാ​ദ​ര്‍ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ട് ന​ട​പ്പാ​ക്കാ​നു​ള്ള സ​ര്‍​ക്കാ​ര്‍ നീ​ക്ക​ത്തി​ന് തി​രി​ച്ച​ടി.... ജനങ്ങള്‍ നല്‍കിയ അവസരം ക്രിയാത്മകമായി ഉപയോഗിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി.... ഒച്ചയുണ്ടാക്കുന്നവര്‍ക്ക് അത് മാത്രമെ അറിയൂ: മോഹന്‍ലാലിനു വേണ്ടി ആര്‍പ്പുവിളിച്ച ആരാധകരെ വിമര്‍ശിച്ച്‌ മുഖ്യമന്ത്രി.... നടി പാര്‍വ്വതി തിരുവോത്ത് സംവിധായകയാകുന്നു.... ലൂസിഫര്‍ 2 യാഥാര്‍ത്ഥ്യമാകുന്നതിന്‍റെ വ്യക്തമായ സന്ദേശവുമായി മുരളി ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ്.... സംസ്ഥാനത്ത് മത്സ്യവില കുത്തനെ വര്‍ദ്ധിച്ചു !!.... ഡോക്ടര്‍മാരുടെ സമരത്തിനെതിരെ ആരോഗ്യമന്ത്രി കെ.കെ ശൈലജ.... ദേശീയ പാതാ വികസനവുമായി ബന്ധപ്പെട്ടുള്ള പ്രതിസന്ധികള്‍ കേന്ദ്ര ഗതാഗത മന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍.... ചീത്തവിളിയും മര്‍ദ്ദനമുറകളുമായി ഓഫീസിലേക്കെത്തുന്ന പൊതുജനങ്ങള്‍ക്ക്‌ മുന്നറിയിപ്പുമായി കെഎസ്‌ഇബി....
FLASH NEWS