വേണമെങ്കില്‍ അന്ന് എം.പിയാവാമായിരുന്നു ; ശ്രീധരന്‍ പിള്ള വ്യക്തമാക്കുന്നു !!

100 25/03/2019 admin
img

തിരുവനന്തപുരം : ശബരിമല സമരത്തിന്റെ പ്രഭവകേന്ദ്രമായ പത്തനംതിട്ട മണ്ഡലത്തില്‍ വിജയപ്രതീക്ഷ ഏറ്റവുമധികം വച്ച്‌ പുലര്‍ത്തുന്ന പാര്‍ട്ടിയാണ് ബി.ജെ.പി. പാര്‍ട്ടി കേന്ദ്ര നേതൃത്വം പോലും എപ്ലസ് പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഈ മണ്ഡലത്തില്‍ പക്ഷേ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനായത് ഏറെ വൈകിയാണ്. ഇതിന്റെ കാരണങ്ങള്‍ രാഷ്ട്രീയ കേരളം നിരവധി ദിവസങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. ജയപ്രതീക്ഷയുള്ള സീറ്റിനുവേണ്ടി പാര്‍ട്ടിക്കകത്ത് അരങ്ങേറിയ വടംവലിയാണ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കീറാമുട്ടിയായി വര്‍ത്തിച്ചതെന്ന തരത്തില്‍ നിരവധി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അണികളടക്കം കെ.സുരേന്ദ്രന് വേണ്ടി വാദിച്ചപ്പോള്‍ പാര്‍ട്ടി അദ്ധ്യക്ഷന്റെ സീറ്റ് മോഹമാണ് തടസമായതെന്ന വാദമാണ് മാദ്ധ്യമങ്ങളിലടക്കം വന്നത്. അതെസമയം ഈ വാദങ്ങളെല്ലാം അടിസ്ഥാനമില്ലാത്തതാണെന്നും ഫെബ്രുവരി 22 പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ പാലക്കാട് എത്തിയപ്പോള്‍ തന്നെ മത്സരിക്കാന്‍ താത്പര്യമില്ലെന്ന് താന്‍ അറിയിച്ചതാണെന്നും ഒരു മലയാളം മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ശ്രീധരന്‍ പിള്ള വ്യക്തമാക്കുന്നു. യഥാര്‍ത്ഥത്തില്‍ കെ.സുരേന്ദ്രന് തൃശൂര്‍ മണ്ഡലമാണ് തീരുമാനിച്ച്‌ ഉറപ്പിച്ചിരുന്നതെന്നും അദ്ദേഹം അവിടെ ചെറിയ തോതില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നുവെന്നും പി.എസ്.ശ്രീധരന്‍പിള്ള വ്യക്തമാക്കുന്നു. എന്നാല്‍ ഈ സീറ്റ് ബി.ഡി.ജെ.എസിന് നല്‍കേണ്ടി വന്നതിനെ തുടര്‍ന്നാണ് സുരേന്ദ്രനെ പത്തനംതിട്ടയിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളായ കെ.സുരേന്ദ്രനും ശോഭാ സുരേന്ദ്രനും മത്സരിക്കണം എന്ന നിലപാടാണ് താന്‍ സ്വീകരിച്ചതെന്നും അദ്ദേഹം പറയുന്നു. ഇതിന് മുന്‍പ് രാജ്യസഭയിലേക്ക് എഴുത്തുകാരന്‍ എന്ന നിലയില്‍ തന്നെ നോമിനേറ്റ് ചെയ്യാന്‍വേണ്ടി പാര്‍ട്ടിയില്‍ തീരുമാനമായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. എന്നാല്‍ അതിനിടയില്‍ ചെങ്ങന്നൂരില്‍ ഉപതിരഞ്ഞെടുപ്പ് വന്നപ്പോള്‍ അവിടെ അനുയോജ്യനായ സ്ഥാനാര്‍ത്ഥിയായി തന്റെ പേര് ഐകകണ്‌ഠേന ഉയരുകയും അത് സ്വീകരിക്കുകയും ചെയ്തു. ഒരു സീറ്റിനുവേണ്ടി ഓടി നടക്കുന്നയാളാണ് താനെന്ന രീതിയില്‍ മാദ്ധ്യമങ്ങള്‍ തന്നെ ചിത്രീകരിച്ചതിലെ വിഷമവും പി.എസ് ശ്രീധരന്‍പിള്ള തുറന്നുപറയുന്നു.


മുന്‍ എംപി എ സമ്ബത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചാരണം.... കോവളം മുതല്‍ ബേക്കല്‍ വരെയുള്ള ജലപാത വികസിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയുടെ ഭാഗമായി പാര്‍വതി പുത്തനാറിന് പുതുജീവന്‍.... മമ്മൂട്ടി ചിത്രം 'ഉണ്ട' ഇഷ്ടപ്പെട്ടുവെന്നഫെയ്‌സ്ബുക്ക് പോസ്റ്റിനു താഴെ അശ്ലീല കമന്റുമായി വന്ന യുവാവിന് കിടിലന്‍ പണി കൊടുത്ത് നടി മാലാ പാര്‍വതി.... വിമാനത്തിലെ ആ സംവിധാനം പൈലറ്റിന് അറിയില്ല, ജീവന്‍ പോയത് 346 പേര്‍ക്ക്!.... ജിയോ- ഫ്രീ വോയ്സ് കോളുകള്‍ കണക്‌ട് ചെയ്തില്ല :3 കമ്ബനികള്‍ക്ക് 3050 കോടി രൂപ പിഴയിട്ട് ട്രായി.... പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും പക്ഷി നിരീക്ഷകനുമായിരുന്ന ബൈജു കെ വാസുദേവന്‍ അന്തരിച്ചു.... സന്നിധാനത്തെ സംഘപരിവാര്‍ കലാപ ഭൂമിയാക്കിയ ചിത്തിര ആട്ടവിശേഷ പൂജാ കാലയളവില്‍ ദര്‍ശനത്തിന് എത്തിയ സ്ത്രീയെ ആക്രമിച്ച സംഭവത്തില്‍ ബിജെപി നേതാവ് വിവി രാജേഷിനെ അറസ്റ്റു ചെയ്തു.... പോ​ലീ​സി​നെ പ്ര​തി​ക്കൂ​ട്ടി​ലാ​ക്കി​ക്കൊ​ണ്ട് കേ​ര​ള​ത്തെ ഞെ​ട്ടി​ച്ച അ​രും​കൊ​ല​യി​ലെ പ്ര​തി​ക്കെ​തി​രേ വ​കു​പ്പു​ത​ല അ​ച്ച​ട​ക്ക ​ന​ട​പ​ടിക്ക് ഒരുങ്ങി ആ​ഭ്യ​ന്ത​ര​വ​കു​പ്പ്.... അരുണാചലില്‍ വ്യോമസേനാ വിമാനം തകര്‍ന്ന് മരിച്ച സൈനികന്‍ കണ്ണൂര്‍ സ്വദേശി എന്‍ കെ ഷെരിന്റെ കുടുംബാംഗങ്ങളെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു.... സംസ്ഥാനത്തെ വിജിലന്‍സിന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ് !.... 11 രൂപയ്ക്ക് കുപ്പി വെള്ളം ലഭ്യമാകും : ഭക്ഷ്യമന്ത്രി പി തിലോത്തമന്‍.... ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി ഏ​കീ​ക​ര​ണം ശി​പാ​ര്‍​ശ ചെ​യ്യു​ന്ന ഖാ​ദ​ര്‍ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ട് ന​ട​പ്പാ​ക്കാ​നു​ള്ള സ​ര്‍​ക്കാ​ര്‍ നീ​ക്ക​ത്തി​ന് തി​രി​ച്ച​ടി.... ജനങ്ങള്‍ നല്‍കിയ അവസരം ക്രിയാത്മകമായി ഉപയോഗിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി.... ഒച്ചയുണ്ടാക്കുന്നവര്‍ക്ക് അത് മാത്രമെ അറിയൂ: മോഹന്‍ലാലിനു വേണ്ടി ആര്‍പ്പുവിളിച്ച ആരാധകരെ വിമര്‍ശിച്ച്‌ മുഖ്യമന്ത്രി.... നടി പാര്‍വ്വതി തിരുവോത്ത് സംവിധായകയാകുന്നു.... ലൂസിഫര്‍ 2 യാഥാര്‍ത്ഥ്യമാകുന്നതിന്‍റെ വ്യക്തമായ സന്ദേശവുമായി മുരളി ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ്.... സംസ്ഥാനത്ത് മത്സ്യവില കുത്തനെ വര്‍ദ്ധിച്ചു !!.... ഡോക്ടര്‍മാരുടെ സമരത്തിനെതിരെ ആരോഗ്യമന്ത്രി കെ.കെ ശൈലജ.... ദേശീയ പാതാ വികസനവുമായി ബന്ധപ്പെട്ടുള്ള പ്രതിസന്ധികള്‍ കേന്ദ്ര ഗതാഗത മന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍.... ചീത്തവിളിയും മര്‍ദ്ദനമുറകളുമായി ഓഫീസിലേക്കെത്തുന്ന പൊതുജനങ്ങള്‍ക്ക്‌ മുന്നറിയിപ്പുമായി കെഎസ്‌ഇബി....
FLASH NEWS