News


Posted 21/05/2019

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തോടനുബന്ധിച്ച്‌ സംസ്ഥാനത്ത് രണ്ടു ദിവസം മദ്യവില്‍പ്പന

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തോടനുബന്ധിച്ച്‌ സംസ്ഥാനത്ത് രണ്ടു ദിവസം മദ്യവില്‍പ്പന നിരോധിച്ചു. ഇന്ന് വൈകിട്ട് ആറ് മണിമുതല്‍ വോട്ടെണ്ണല്‍ ദിനമായ 23ന് വൈകിട്ട് വരെയാണ് നിരോധനം. വോട്ടെണ്ണല്‍ പൂര്‍ത്തിയായ ശേഷമായിരിക്കും മദ്യശാലകള്‍ വീണ്ടും തുറക്കുക. ബിവറേജസ്, ബാറുകള്‍, കള്ളുഷാപ്പുകള്‍, ഹോട്ടലുകള്‍ ഉള്‍പ്പെടെ മദ്യം ലഭ്യമാകുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും നിരോധനം ബാധകമാണ്. ഇതിന്റെ ഭാഗമായി എക്സൈസ് വിഭാഗം പ്രത്യേക പരിശോധന നടത്തും. വോട്ടെണ്ണല്‍ ദിനത്തില്‍ സംസ്ഥാനത്ത് കര്‍ശന സുരക്ഷയാണ് പൊലീസ് ഒരുക്കുന്നത്. 22,640 പൊലീസ് ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണല്‍ ദിവസം ജില്ലാ പൊലീസ് മേധാവിമാരുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ എല്ലാ ജില്ലകളിലുമായി വിന്യസിക്കുക. എല്ലാ ജില്ലകളില്‍ നിന്നും പൊലീസ് ഉദ്യോഗസ്ഥരെ ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തില്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ച്, സ്പെഷ്യല്‍ ബ്രാഞ്ച് തുടങ്ങിയ സ്പെഷ്യല്‍ യൂണിറ്റില്‍ നിന്നുള്ള ഉദ്യോഗസ്ഥരെയും ആവശ്യമുള്ള പക്ഷം ഡ്യൂട്ടിക്ക് നിയോഗിക്കാനും ഡിജിപി ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രശ്നബാധിത പ്രദേശങ്ങളില്‍ അധികമായി സുരക്ഷ ഏര്‍പ്പെടുത്തും. ഏത് മേഖലയിലും പൊലീസിന് അടിയന്തരമായി എത്തിച്ചേരാന്‍ കൂടുതല്‍ വാഹനസൗകര്യം സജ്ജമാക്കാനും ഡിജിപി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Views: 640
Create Date: 21/05/2019
SHARE THIS PAGE!

News

ഞായറാഴ്ച നിയന്ത്രണം പിൻവലിക്കുന്നുread more


പ്രകടന പത്രിക പുറത്തിറക്കി സമാജ് വാദി പാര്‍ട്ടിread more


സാധാരണ നിലയിലേക്ക് കേരളം read more


പ്ലസ് ടു വിദ്യാർത്ഥികളെ MLA അഡ്വ വി.കെ പ്രശാന്ത് അഭിനന്ദിക്കാൻ എത്തിയപ്പോൾread more


മിൽമ"യും പിടിച്ച് CPM...❤️read more


നിയമസഭയിലെ കയ്യാങ്കളി read more


നവമാധ്യമങ്ങളിലൂടെ കെണിയൊരുക്കി കുട്ടികളെ ചൂഷണം ചെയ്യുന്ന സംഘം പിടിയിൽ read more


ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ പുഷ്പാഞ്ജലി സ്വാമിയാരുടെ സ്ഥാനരോഹണം ഇന്ന് പുലർച്ചെ നടക്കുംread more


കരുതൽ അമ്മയ്ക്കും കുഞ്ഞിനും read more


വിക്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നു....read more


കേരള ലളിതകലാ അക്കാദമിയുടെ 2020-21 വര്‍ഷത്തെ ഫോട്ടോഗ്രാഫി & കാര്‍ട്ടൂണ്‍ ഏകാംഗപ്രദര്‍ശനത്തിനുള്ള read more


തിരുവനന്തപുരം ജില്ലയിൽ ജൂലൈ 25ന് പ്രവർത്തിക്കുന്ന കോവിഡ് 19 വാക്സിനേഷൻ സെൻ്ററുകൾ.read more


കേരളത്തില്‍ ഇന്ന് 18,531 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.read more