അഭയക്കേസില്‍ ഫാദര്‍ കോട്ടൂരിനും സിസ്റ്റര്‍ സ്‌റ്റെഫിക്കും വീണ്ടും തിരിച്ചടി

218 15/07/2019 admin
img

ഡല്‍ഹി: സിസ്റ്റര്‍ അഭയക്കേസില്‍ പ്രതികളുടെ ഹര്‍ജി സുപ്രീം കോടതിയും തള്ളി. തെറ്റുകാരല്ലെന്നും വിട്ടയക്കണമെന്നുമുള്ള ആവശ്യം ഉന്നയിച്ച്‌ ഒന്നാം പ്രതി ഫാദര്‍ കോട്ടൂരും മൂന്നാം പ്രതി സിസ്റ്റര്‍ സ്റ്റെഫിയും പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയാണ് തള്ളിയത്.ഇക്കാര്യം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി നേരത്തെ വിചാരണ കോടതിയും, ഹൈക്കോടതിയും തള്ളിയിരുന്നു.സിസ്റ്റര്‍ അഭയ കേസില്‍ പ്രതികള്‍ വിചാരണ നേരിടണമെന്ന് ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായിട്ടാണ് പ്രതികള്‍ പരമോന്നത കോടതിയെ സമീപിച്ചത്.. അഭയക്കേസിലെ ഒന്നും മൂന്നും പ്രതികളായ ഫാ. തോമസ് എം.കോട്ടൂരും സിസ്റ്റര്‍ സെഫിയയും വിചാരണനേരിടണമെന്ന് ഹൈക്കോടതി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. .ഫാ.ജോസ് പുതൃക്കലിനെ വെറുതെ വിട്ട വിചാരണകോടതി നടപടി ഹൈക്കോടതി ശരിവച്ചാണ് കഴിഞ്ഞ ഏപ്രിലില്‍ വിധി പുറപ്പെടുവിച്ചത്. ഇതോടൊപ്പം ക്രൈംബ്രാഞ്ച് മുന്‍ എസ്‌പി കെ.ടി മൈക്കിളിലെ പ്രതി സ്ഥാനത്ത് നിന്നും ഒഴിവാക്കിയിരുന്നു.കേസിലെ ഒന്നും രണ്ടും പ്രതികള്‍ കേസില്‍ കുറ്റവിമുക്തരാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ കോടതി ഇത് തള്ളി. കേസിലെ രണ്ടാം പ്രതി ഫാ.ജോസ് പുതൃക്കലിനെ സിബിഐ കോടതി നേരത്തെ കുറ്റവിമുക്തനാക്കിയിരുന്നു. ഈ നടപടി ശരിയാണെന്നും കോടതി പറഞ്ഞു. സിസ്റ്റര്‍ അഭയയുടെ മരണത്തില്‍ ഫാ.തോമസ് കോട്ടൂര്‍, ഫാ.ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ ഒന്നും രണ്ടും മൂന്നും പ്രതികളാക്കിയായിരുന്നു സിബിഐ യുടെ കുറ്റപത്രം. 2009 ജൂലൈ ഒന്‍പതിനാണു കുറ്റപത്രം നല്‍കിയത്.1992 മാര്‍ച്ച്‌ 27 നാണ് അഭയയെ കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടത്. തോമസ് കോട്ടൂരിനും സെഫിക്കുമെതിരെ സിബിഐ മുന്നോട്ടുവച്ച സാഹചര്യ തെളിവുകളും സാക്ഷി മൊഴികളും അംഗീകരിച്ചാണു കോടതി മുന്‍പ് ഇവരുടെ വിടുതല്‍ ഹര്‍ജി തള്ളിയത്. എന്നാല്‍ ജോസ് പുതൃക്കയിലിനെ സംഭവദിവസം കോണ്‍വന്റില്‍ കണ്ടതിനു നേരിട്ടുള്ള സാക്ഷിമൊഴികളോ സാഹചര്യത്തെളിവുകളോ ഇല്ലെന്നു വിലയിരുത്തിയ കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയായിരുന്നു നേരത്തെ.കേസ് ആദ്യം അന്വേഷിച്ച ക്രൈംബ്രാഞ്ച് സിസ്റ്റര്‍ അഭയയുടെ മരണം ആത്മഹത്യയാണെന്നാണു പറഞ്ഞത്. പിന്നീട് സിബിഐയാണു കൊലപാതകമെന്നു കണ്ടെത്തിയത്.


ജ്വലിക്കുന്ന ഓര്‍മകളില്‍ ജനനായകന്‍; ഇ കെ നായനാരുടെ നൂറാം ജന്മദിനം ഇന്ന്.... തുണിക്കടയുടെ ഉദ്ഘാടന ഓഫര്‍ 500 ഗ്രാം സവാള; ഭാഗ്യശാലികള്‍ 35 പേര്‍.... പ​മ്ബ​യി​ലേ​ക്ക് സ​ര്‍​വീ​സ് ആ​രം​ഭി​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധം.... ബലാത്സംഗക്കേസിലെ പ്രതികളെ പോലീസ് വെടിവച്ചു കൊന്ന സംഭവം: സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു.... കര്‍ണാടക ഉപതെരഞ്ഞെടുപ്പ്; ഫലം ഇന്നറിയാം, യെദ്യൂരപ്പ സര്‍ക്കാരിന് നിര്‍ണായകം.... പീ​ഡ​നക്കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാ​ജ്യ​ത്ത് 1,023 ഫാ​സ്റ്റ്ട്രാ​ക്ക് കോ​ട​തി​ക​ള്‍ വ​രു​ന്നു.... ഉന്നാവ്: കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ സംസ്കാരം ഇന്ന്.... തലസ്ഥാന നഗരി ക്രിക്കറ്റ് ആവേശത്തില്‍; സഞ്ജു കളിക്കുമെന്ന പ്രതീക്ഷയില്‍ മലയാളികള്‍.... ജയിലുകളില്‍ ഗോശാലകള്‍ വേണം; പശുക്കളെ പരിപാലിച്ചാല്‍ കുറ്റവാസന കുറയുമെന്ന് മോഹന്‍ ഭാഗവത്.... ചുരമിറങ്ങി കരിയനെത്തി രാജ്യാന്തര ചലച്ചിത്ര മേളയുടെ ലോകത്തേക്ക്.... 'അമ്മ' ഇടപെട്ടു; ഷെയ്ന്‍ നിഗത്തിന് വിലക്കേര്‍പ്പെടുത്തിയ വിവാദം ഒത്തുതീര്‍പ്പിലേക്ക്.... മോദിയുടെ മൂന്നുവര്‍ഷത്തെ വിമാനയാത്രക്ക് ചെലവായത് 225 കോടി രൂപ!.... പാമ്ബ് കടിയേറ്റ് വിദ്യാര്‍ഥിനിയുടെ മരണം: ബാലക്ഷേമസമിതി കേസെടുത്തു, സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ക്ക് പരിശീലനം നല്‍കാനും കലക്ടറുടെ ഉത്തരവ്.... മധ്യപ്രദേശില്‍ കഞ്ചാവ് കൃഷി നിയമാനുസൃതമാക്കാന്‍ ഒരിങ്ങി കോണ്‍ഗ്രസ് സര്‍ക്കാര്‍.... ജനുവരി ഒന്നുമുതല്‍ പ്ലാസ്റ്റിക്കിന് സമ്ബൂര്‍ണ നിരോധനം.... 24-ാമത് രാജ്യാന്തര ചലച്ചിത്രമേള; ഓണ്‍ലൈന്‍ രജിസ്ട്രേഷന് വീണ്ടും അവസരമൊരുക്കി ചലച്ചിത്ര അക്കാദമി.... പമ്ബയിലേയ്ക്ക് കടത്തിവിടുന്നത് ഇഷ്ടമുള്ള വാഹനങ്ങള്‍; പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.... മൃതദേഹം ഏറ്റെടുക്കാന്‍ ബന്ധുക്കളാരും വന്നില്ല ; മാവോയിസ്റ്റ് രമയുടെ മൃതദേഹം പൊലീസ് സംസ്കരിച്ചു.... പിന്‍സീറ്റ് ഹെല്‍മെറ്റ് : മോട്ടോര്‍ വാഹന വകുപ്പ് നടപടി തുടങ്ങി.... നടപടിയും ചട്ടലംഘനവും പ്രതിപക്ഷത്തിന് മാത്രമാണോ ബാധകം; സ്പീക്കര്‍ക്കെതിരെ ഷാഫി....
FLASH NEWS