ബി.ജെ.പി എം.എല്‍.എയുടെ മകളെയും ഭര്‍ത്താവിനെയും കോടതി വളപ്പില്‍ ആക്രമിച്ചു

61 15/07/2019 admin
img

ന്യൂഡല്‍ഹി: ഇതര ജാതിയില്‍പെട്ട യുവാവിനെ വിവാഹം കഴിച്ചതി​​​‍​െന്‍റ പേരില്‍ ഭീഷണി നേരിട്ട ബി.ജെ.പി എം.എല്‍.എയുടെ മകളെയും ഭര്‍ത്താവിനെയും ഹൈ​കോടതി വളപ്പില്‍ അജ്​ഞാത സംഘം ആക്രമിച്ചു. യു.പിയിലെ ബി.ജെ.പി എം.എല്‍.എ രാജേഷ് മിശ്രയുടെ മകള്‍ സാക്ഷി മിശ്ര, ഭര്‍ത്താവ്​ അജിതേഷ്​ കുമാര്‍ എന്നിവരെയാണ്​ അലഹബാദ്​ ഹൈകോടതി വളപ്പില്‍ മര്‍ദിച്ചത്​. ​​ഇരുവരും പൊലീസ്​ സുരക്ഷ നേടിയശേഷം കോടതിയില്‍നിന്ന്​ ഇറങ്ങു​േമ്ബാഴാണ്​ സംഭവം. പിതാവില്‍നിന്ന്​ ജീവനു ഭീഷണിയുണ്ടെന്ന്​ കാണിച്ച്‌​ സാക്ഷി മിശ്ര ദിവസങ്ങള്‍ക്കു മുമ്ബ്​ കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ സുരക്ഷയൊരുക്കാന്‍ ജഡ്​ജി​ ഉത്തരവിട്ടിരുന്നു. ദലിതനായ അജിതേഷിനെ വിവാഹം ചെയ്​തതില്‍ ​പ്രകോപിതരായ പിതാവും സഹോദരനും തങ്ങളെ കൊല്ലാന്‍ ഗുണ്ടകളെ അയക്കുന്നുവെന്നും തങ്ങളെ സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കണമെന്നും അപേക്ഷിച്ച്‌​​ കഴിഞ്ഞ ദിവസം സാക്ഷി സമൂഹ മാധ്യമത്തില്‍ പോസ്​റ്റ്​ ചെയ്​ത വിഡിയോ വൈറലായിരുന്നു. ഭീഷണിയുള്ള നിലക്ക്​ പൊലീസ്​ സുരക്ഷയൊരുക്കണമെന്ന്​ ആവശ്യപ്പെട്ട്​ ഇരുവരും കോടതിയില്‍ ഹരജി സമര്‍പ്പിക്കുകയും ചെയ്​തു. ഈ ഹരജി അനുവദിച്ച ദിവസമാണ്​​ പുതിയ സംഭവവികാസങ്ങള്‍. അതിനിടെ, കോടതി പരിസരത്ത്​ മറ്റൊരു ദമ്ബതികളെ ​തോക്കു ചൂണ്ടി ഒരു സംഘം തട്ടിക്കൊണ്ടുപോയത്​ വലിയ നാടകീയത സൃഷ്​ടിച്ചു. ഇവരും ജീവന്​ ഭീഷണിയുണ്ടെന്ന്​ കാണിച്ച്‌​ ​കോടതിയെ സമീപിച്ചതായിരുന്നു. എന്നാല്‍, ഇത്​ സാക്ഷിയും അജിതേഷുമാണെന്ന്​ പലരും തെറ്റിദ്ധരിച്ചു. പിന്നീട്​ ഈ ദമ്ബതികളെ അലഹബാദ്​ പൊലീസ്​ ഫത്തേപൂര്‍ ജില്ലയില്‍നിന്ന്​ കണ്ടുപിടിച്ചു. ഇവരെ ചോദ്യം ചെയ്​തുവരുകയാണ്​.


പോലീസിനെ നിയമം പഠിപ്പിച്ച യുവാവിനെതിരെ പരാതി.... സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകളെ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. .... ഗോള്‍ഡ് ചലഞ്ചിന്' തുടക്കമിട്ട് പികെ ശ്രീമതി ടീച്ചര്‍.... ദേവസ്വം ബോര്‍ഡിനെതിരെ കോടതിയെ സമീപിച്ച്‌ കണ്‌ഠരര് മോഹനരര്.... സൗര്യയൂഥത്തിന്‌ പുറത്ത്‌ ഭൂമിയെക്കാളും വലിപ്പമുള്ള പുതിയ കല്ലുഗ്രഹം.... മഞ്ജു വാരിയരും സംഘവും ഹിമാചലില്‍ പ്രളയത്തില്‍ കുടുങ്ങി.... ഇനി ജയലളിതയുടെ അനന്തരവകാശി ആകാനില്ല : ദീപ ജയകുമാര്‍.... പ്രളയം: വാര്‍ഷിക പദ്ധതി രണ്ടാം വര്‍ഷവും ​വെട്ടിക്കുറക്കാന്‍ നീക്കം.... ജമ്മു കശ്മീരില്‍ വീണ്ടും കല്ലേറും അക്രമവും.... വഫ ഫിറോസിന്റെ വാദം പൊളിയുന്നു; വിവാഹമോചനം തേടി ഭര്‍ത്താവ് ഫിറോസ്.... സംഗീതസംവിധായകന്‍ മുഹമ്മദ്‌ സഹൂര്‍ ഖയ്യാം വിടവാങ്ങി.... ച​രി​ത്ര​ത്തി​ന​രി​കെ, ച​ന്ദ്ര​യാ​ന്‍-2..! ച​ന്ദ്ര​ന്‍റെ ഭ്ര​മ​ണ​പ​ഥ​ത്തി​ല്‍ പ്ര​വേ​ശി​ച്ചു.... സ്ത്രീക്കും പുരുഷനും വ്യത്യസ്‌ത വിവാഹപ്രായം എന്ന നയം മാറ്റണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവിന്റെ ഹര്‍ജി.... സഞ്ജു സാംസണ്‍ ഇന്ത്യാ എ ടീമില്‍.... ഓണവും വിഷുവുംപോലെ പ്രളയത്തെ പ്രതീക്ഷിക്കേണ്ട അവസ്​ഥ -മമ്മൂട്ടി.... സംസ്ഥാനത്ത് വന്‍സ്വര്‍ണവേട്ട; അഞ്ച് കോടി രൂപയുടെ സ്വര്‍ണം പിടികൂടി.... ആലുവയില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹതയെന്ന് ബന്ധുക്കള്‍.... ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ചിദംബരത്തിന് സമന്‍സ്.... ഹിമാചല്‍പ്രദേശിലെ സിസുവില്‍ മലയാളികള്‍ അടക്കമുള്ള ബൈക്ക് യാത്രാസംഘം കുടുങ്ങിക്കിടക്കുന്നു.... ഇന്ദിരാ ഗാന്ധിയായി വിദ്യാ ബാലന്‍; വെബ് സിരീസ് വരുന്നു....
FLASH NEWS