നേപ്പാളില്‍ കനത്ത മഴയും വെള്ളപ്പൊക്കവും മരണ സംഖ്യ ഉയരുന്നു

69 15/07/2019 admin
img

കാഠ്മണ്ഡു: നേപ്പാളില്‍ വെള്ളപ്പൊക്കത്തിലും കനത്ത മഴയിലും 30 പേരെ കാണാതായി. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ നിന്ന് ആയിരത്തി ഒരുനൂറ് പേരെ പൊലീസ് രക്ഷപ്പെടുത്തി. ദിവസങ്ങളായി തുടരുന്ന കനത്ത മഴയില്‍ നേപ്പാളിലെ പല സ്ഥലങ്ങളിലും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടായി. എല്ലാ പ്രധാന ഹൈവേകളിലും ഗതാഗതം തടസ്സപ്പെട്ടു. വ്യാഴാഴ്ച മുതല്‍ പെയ്യുന്ന ശക്തമായ മഴയാണ് മധ്യ- കിഴക്കന്‍ നേപ്പാളിനെ ദുരിതത്തിലാക്കിയത്. നദികളെല്ലാം കരകവിഞ്ഞ് ഒഴുകുകയാണ്. 25 ജില്ലകളിലെ പതിനായിരത്തിലധികം ഭവനങ്ങളിലുള്ളവര്‍ കെടുതികള്‍ നേരിടുകയാണ്. നദികള്‍ കരകവിഞ്ഞ് ഒഴുകിയതോടെ സമീപത്തുള്ള വാസസ്ഥലങ്ങള്‍ വെള്ളപ്പൊക്ക ഭീഷണി കൂടുതലാണ്. 'മഴയെത്തുടര്‍ന്നുണ്ടായ ദുരന്തങ്ങള്‍ രാജ്യത്തുടനീളം നാശനഷ്ടമുണ്ടാക്കിയതായി നേപ്പാള്‍ പോലീസ് പുറത്തിറക്കിയ വാര്‍ത്താ ബുള്ളറ്റിനില്‍ പറഞ്ഞു. ലളിത്പൂര്‍, കാവ്രെ, കോതാങ്, ഭോജ്പൂര്‍, മകാന്‍പൂര്‍ തുടങ്ങി വിവിധ ജില്ലകളില്‍ നിന്നാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ 65 ആയി ഉയര്‍ന്നതായി അധികൃതര്‍ അറിയിച്ചു. അതേസമയം, മഴയെത്തുടര്‍ന്നുണ്ടായ ദുരന്തങ്ങള്‍ ബാധിച്ച പ്രദേശങ്ങളില്‍ പോലീസ് ഓഫീസുകളില്‍ നിന്നുള്ള ആളുകളെയും ഉപകരണങ്ങളെയും സമാഹരിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. വീടുകളില്‍ വെള്ളമൊഴുകിയ വെള്ളപ്പൊക്കത്തില്‍ 6,000 ത്തോളം ആളുകളെ സാരമായി ബാധിച്ചിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. നേപ്പാളിന് പുറമെ ഹിമാലയവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും കനത്ത മഴയെതുടര്‍ന്നുണ്ടായ കെടുതികള്‍ തുടരുകയാണ്. ദശലക്ഷക്കണക്കിന് പേരാണ് മഴക്കെടുതിയില്‍ വലയുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബംഗ്ലാദേശിലും കനത്ത മഴ തുടരുകയാണ്. റോഹിഗ്യന്‍ അഭയാര്‍ഥി ക്യാംപുകളില്‍ പത്ത് പേര്‍ മരിച്ചു. ക്യാംപുകളിലെ ആള്‍പ്പെരുപ്പം കാരണം രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ്


പോലീസിനെ നിയമം പഠിപ്പിച്ച യുവാവിനെതിരെ പരാതി.... സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകളെ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. .... ഗോള്‍ഡ് ചലഞ്ചിന്' തുടക്കമിട്ട് പികെ ശ്രീമതി ടീച്ചര്‍.... ദേവസ്വം ബോര്‍ഡിനെതിരെ കോടതിയെ സമീപിച്ച്‌ കണ്‌ഠരര് മോഹനരര്.... സൗര്യയൂഥത്തിന്‌ പുറത്ത്‌ ഭൂമിയെക്കാളും വലിപ്പമുള്ള പുതിയ കല്ലുഗ്രഹം.... മഞ്ജു വാരിയരും സംഘവും ഹിമാചലില്‍ പ്രളയത്തില്‍ കുടുങ്ങി.... ഇനി ജയലളിതയുടെ അനന്തരവകാശി ആകാനില്ല : ദീപ ജയകുമാര്‍.... പ്രളയം: വാര്‍ഷിക പദ്ധതി രണ്ടാം വര്‍ഷവും ​വെട്ടിക്കുറക്കാന്‍ നീക്കം.... ജമ്മു കശ്മീരില്‍ വീണ്ടും കല്ലേറും അക്രമവും.... വഫ ഫിറോസിന്റെ വാദം പൊളിയുന്നു; വിവാഹമോചനം തേടി ഭര്‍ത്താവ് ഫിറോസ്.... സംഗീതസംവിധായകന്‍ മുഹമ്മദ്‌ സഹൂര്‍ ഖയ്യാം വിടവാങ്ങി.... ച​രി​ത്ര​ത്തി​ന​രി​കെ, ച​ന്ദ്ര​യാ​ന്‍-2..! ച​ന്ദ്ര​ന്‍റെ ഭ്ര​മ​ണ​പ​ഥ​ത്തി​ല്‍ പ്ര​വേ​ശി​ച്ചു.... സ്ത്രീക്കും പുരുഷനും വ്യത്യസ്‌ത വിവാഹപ്രായം എന്ന നയം മാറ്റണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവിന്റെ ഹര്‍ജി.... സഞ്ജു സാംസണ്‍ ഇന്ത്യാ എ ടീമില്‍.... ഓണവും വിഷുവുംപോലെ പ്രളയത്തെ പ്രതീക്ഷിക്കേണ്ട അവസ്​ഥ -മമ്മൂട്ടി.... സംസ്ഥാനത്ത് വന്‍സ്വര്‍ണവേട്ട; അഞ്ച് കോടി രൂപയുടെ സ്വര്‍ണം പിടികൂടി.... ആലുവയില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹതയെന്ന് ബന്ധുക്കള്‍.... ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ചിദംബരത്തിന് സമന്‍സ്.... ഹിമാചല്‍പ്രദേശിലെ സിസുവില്‍ മലയാളികള്‍ അടക്കമുള്ള ബൈക്ക് യാത്രാസംഘം കുടുങ്ങിക്കിടക്കുന്നു.... ഇന്ദിരാ ഗാന്ധിയായി വിദ്യാ ബാലന്‍; വെബ് സിരീസ് വരുന്നു....
FLASH NEWS