യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നത് ശക്തമായ നടപടി- മുഖ്യമന്ത്രി

66 15/07/2019 admin
img

തിരുവനന്തപുരം: യൂണവേഴ്‌സിറ്റി കോളേജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകന് കുത്തേറ്റ സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി. ഒരുകാരണവശാലും ഒരു കലാലയത്തില്‍ നടക്കാന്‍ പാടില്ലാത്ത കാര്യമാണ് യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്നതെന്ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. യൂണിവേഴ്‌സിറ്റി കോളേജിലെ സംഭവങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ശക്തമായ നടപടികളാണ് സ്വീകരിച്ചുവരുന്നത്. ഒരു തരത്തിലുള്ള ലാഘവത്വവും സര്‍ക്കാരിന്റെ നടപടകളില്‍ ഉണ്ടാവില്ല. ഇപ്പോള്‍ത്തന്നെ എല്ലാവര്‍ക്കും ഇക്കാര്യം ബോധ്യപ്പെട്ടിട്ടുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രളയാനന്തര നടപടികളുടെ ഭാഗമായി നടന്ന രാജ്യാന്തര വികസന പങ്കാളി സംഗമം പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ വിജയമായെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ലോകബാങ്കിന്റെ വികസന പങ്കാളിത്തം കേരളത്തിന് ലഭിക്കുന്നത് വലിയ നേട്ടമാണ്. കേരളത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച്‌ നിക്ഷേപം നടത്താന്‍ ലോകബാങ്ക് താല്‍പര്യം അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


പോലീസിനെ നിയമം പഠിപ്പിച്ച യുവാവിനെതിരെ പരാതി.... സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകളെ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. .... ഗോള്‍ഡ് ചലഞ്ചിന്' തുടക്കമിട്ട് പികെ ശ്രീമതി ടീച്ചര്‍.... ദേവസ്വം ബോര്‍ഡിനെതിരെ കോടതിയെ സമീപിച്ച്‌ കണ്‌ഠരര് മോഹനരര്.... സൗര്യയൂഥത്തിന്‌ പുറത്ത്‌ ഭൂമിയെക്കാളും വലിപ്പമുള്ള പുതിയ കല്ലുഗ്രഹം.... മഞ്ജു വാരിയരും സംഘവും ഹിമാചലില്‍ പ്രളയത്തില്‍ കുടുങ്ങി.... ഇനി ജയലളിതയുടെ അനന്തരവകാശി ആകാനില്ല : ദീപ ജയകുമാര്‍.... പ്രളയം: വാര്‍ഷിക പദ്ധതി രണ്ടാം വര്‍ഷവും ​വെട്ടിക്കുറക്കാന്‍ നീക്കം.... ജമ്മു കശ്മീരില്‍ വീണ്ടും കല്ലേറും അക്രമവും.... വഫ ഫിറോസിന്റെ വാദം പൊളിയുന്നു; വിവാഹമോചനം തേടി ഭര്‍ത്താവ് ഫിറോസ്.... സംഗീതസംവിധായകന്‍ മുഹമ്മദ്‌ സഹൂര്‍ ഖയ്യാം വിടവാങ്ങി.... ച​രി​ത്ര​ത്തി​ന​രി​കെ, ച​ന്ദ്ര​യാ​ന്‍-2..! ച​ന്ദ്ര​ന്‍റെ ഭ്ര​മ​ണ​പ​ഥ​ത്തി​ല്‍ പ്ര​വേ​ശി​ച്ചു.... സ്ത്രീക്കും പുരുഷനും വ്യത്യസ്‌ത വിവാഹപ്രായം എന്ന നയം മാറ്റണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവിന്റെ ഹര്‍ജി.... സഞ്ജു സാംസണ്‍ ഇന്ത്യാ എ ടീമില്‍.... ഓണവും വിഷുവുംപോലെ പ്രളയത്തെ പ്രതീക്ഷിക്കേണ്ട അവസ്​ഥ -മമ്മൂട്ടി.... സംസ്ഥാനത്ത് വന്‍സ്വര്‍ണവേട്ട; അഞ്ച് കോടി രൂപയുടെ സ്വര്‍ണം പിടികൂടി.... ആലുവയില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹതയെന്ന് ബന്ധുക്കള്‍.... ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ചിദംബരത്തിന് സമന്‍സ്.... ഹിമാചല്‍പ്രദേശിലെ സിസുവില്‍ മലയാളികള്‍ അടക്കമുള്ള ബൈക്ക് യാത്രാസംഘം കുടുങ്ങിക്കിടക്കുന്നു.... ഇന്ദിരാ ഗാന്ധിയായി വിദ്യാ ബാലന്‍; വെബ് സിരീസ് വരുന്നു....
FLASH NEWS