വിദേശ പൗരത്വം നേടാനായി ഇന്ത്യന്‍ പൗരത്വം ത്യജിക്കേണ്ടി വന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് പ്രതീക്ഷ പകര്‍ന്നു കൊണ്ട് ഇരട്ടപൗരത്വബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച്‌ ശശി തരൂര്‍ എം പി

68 16/07/2019 admin
img

ഡല്‍ഹി: വിദേശ പൗരത്വം നേടാനായി ഇന്ത്യന്‍ പൗരത്വം ത്യജിക്കേണ്ടി വന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് പ്രതീക്ഷ പകര്‍ന്നു കൊണ്ട് ഇരട്ടപൗരത്വ ബില്‍ അവതരിപ്പിക്കപ്പെട്ടു. ശശി തരൂര്‍ എംപി ആണ് അവതരിപ്പിച്ചത്. ഭരണഘടന ഭേദഗതി ചെയ്ത് ഇരട്ടപൗരത്വം അനുവദിക്കണമെന്ന് ആവിശ്യപെടുന്ന ബില്‍ ശശി തരൂര്‍ എംപി ആണ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ബില്‍ പാര്‍ലമെന്റ് അംഗീകരിച്ചാല്‍ വിദേശ രാജ്യങ്ങളില്‍ പൗരത്വം നേടുന്നതു മൂലം നഷ്ടപ്പെട്ട പൗരത്വം തിരികെ കിട്ടാന്‍ ഇന്ത്യന്‍ പ്രവാസികള്‍ക്ക് അവസരമൊരുങ്ങും. ശശി തരൂരിന്റെ പുതിയ നീക്കം ഫലം നല്‍കും എന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ സമൂഹം. ഇന്ത്യക്ക് പുറത്ത് 30 മില്യന്‍ ഇന്ത്യന്‍ വംശജര്‍ വസിക്കുന്നുണ്ട്. ഇവര്‍ വിദേശനാണ്യം ആയി ഓരോ വര്‍ഷവും ഇന്ത്യയിലേക്ക് അയക്കുന്നത് 65 ബില്യന്‍ ഡോളറാണ്. നിരവധി രാജ്യങ്ങളിലെ ഉന്നത സ്ഥാനങ്ങളിലും ബിസിനസ് സംരംഭങ്ങളുടെ അമരത്തും ഇന്ത്യക്കാരുണ്ട്. ജീവിക്കുന്ന രാജ്യത്ത് തുല്യത ലഭിക്കാനായി പൗരത്വം എടുക്കുന്നത് മൂലം ഇന്ത്യന്‍ പൗരത്വം നഷ്ടപ്പെടുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 9 ഭേദഗതി ചെയ്യണമെന്നാണ് ശശിതരൂര്‍ ബില്ലില്‍ ആവശ്യപ്പെടുന്നത്. ശശി തരൂര്‍ അവതരിപ്പിച്ച പൗരത്വ ബില്‍ പ്രവാസി സമൂഹം സന്തോഷത്തോടെ ആണ് സ്വീകരിച്ചിരിക്കുന്നത്‌. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ആണ് കേരളത്തിലെ എംപിമാരില്‍ നിന്ന് പ്രവാസി മലയാളികള്‍ ആഗ്രഹിക്കുന്നതും പ്രതീക്ഷിക്കുന്നതും.


പോലീസിനെ നിയമം പഠിപ്പിച്ച യുവാവിനെതിരെ പരാതി.... സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകളെ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. .... ഗോള്‍ഡ് ചലഞ്ചിന്' തുടക്കമിട്ട് പികെ ശ്രീമതി ടീച്ചര്‍.... ദേവസ്വം ബോര്‍ഡിനെതിരെ കോടതിയെ സമീപിച്ച്‌ കണ്‌ഠരര് മോഹനരര്.... സൗര്യയൂഥത്തിന്‌ പുറത്ത്‌ ഭൂമിയെക്കാളും വലിപ്പമുള്ള പുതിയ കല്ലുഗ്രഹം.... മഞ്ജു വാരിയരും സംഘവും ഹിമാചലില്‍ പ്രളയത്തില്‍ കുടുങ്ങി.... ഇനി ജയലളിതയുടെ അനന്തരവകാശി ആകാനില്ല : ദീപ ജയകുമാര്‍.... പ്രളയം: വാര്‍ഷിക പദ്ധതി രണ്ടാം വര്‍ഷവും ​വെട്ടിക്കുറക്കാന്‍ നീക്കം.... ജമ്മു കശ്മീരില്‍ വീണ്ടും കല്ലേറും അക്രമവും.... വഫ ഫിറോസിന്റെ വാദം പൊളിയുന്നു; വിവാഹമോചനം തേടി ഭര്‍ത്താവ് ഫിറോസ്.... സംഗീതസംവിധായകന്‍ മുഹമ്മദ്‌ സഹൂര്‍ ഖയ്യാം വിടവാങ്ങി.... ച​രി​ത്ര​ത്തി​ന​രി​കെ, ച​ന്ദ്ര​യാ​ന്‍-2..! ച​ന്ദ്ര​ന്‍റെ ഭ്ര​മ​ണ​പ​ഥ​ത്തി​ല്‍ പ്ര​വേ​ശി​ച്ചു.... സ്ത്രീക്കും പുരുഷനും വ്യത്യസ്‌ത വിവാഹപ്രായം എന്ന നയം മാറ്റണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവിന്റെ ഹര്‍ജി.... സഞ്ജു സാംസണ്‍ ഇന്ത്യാ എ ടീമില്‍.... ഓണവും വിഷുവുംപോലെ പ്രളയത്തെ പ്രതീക്ഷിക്കേണ്ട അവസ്​ഥ -മമ്മൂട്ടി.... സംസ്ഥാനത്ത് വന്‍സ്വര്‍ണവേട്ട; അഞ്ച് കോടി രൂപയുടെ സ്വര്‍ണം പിടികൂടി.... ആലുവയില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹതയെന്ന് ബന്ധുക്കള്‍.... ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ചിദംബരത്തിന് സമന്‍സ്.... ഹിമാചല്‍പ്രദേശിലെ സിസുവില്‍ മലയാളികള്‍ അടക്കമുള്ള ബൈക്ക് യാത്രാസംഘം കുടുങ്ങിക്കിടക്കുന്നു.... ഇന്ദിരാ ഗാന്ധിയായി വിദ്യാ ബാലന്‍; വെബ് സിരീസ് വരുന്നു....
FLASH NEWS