50-ാം ഗോവ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരിതെളിഞ്ഞു; ഉദ്ഘാടനം അമിതാഭ് ബച്ചന്‍

78 20/11/2019 admin
img

പനാജി: അമ്ബതാമത് ഗോവ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരിതെളിഞ്ഞു. ശ്യാമ പ്രസാദ് മുഖര്‍ജി സ്റ്റേഡിയത്തില്‍ നടന്നചടങ്ങില്‍ അമിതാഭ് ബച്ചന്‍ മേള ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് നടന്‍ രജനീകാന്തിനെ ഐക്കണ്‍ ഓഫ് ഗോള്‍ഡന്‍ ജൂബിലി പുരസ്‌കാരം നല്‍കി ആദരിച്ചു.ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹറായിരുന്നു ഉദ്ഘാടന ചടങ്ങിന്റെ അവതാരകന്‍. മേളയുടെ 50-ാം വാര്‍ഷികത്തോടനുബന്ധിച്ച്‌ വലിയ ആഘോഷങ്ങളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. 76 രാജ്യങ്ങളില്‍ നിന്നായി 200ലധികം ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കപ്പെടുന്നത്.ഗോരന്‍ പാസ്‌കലേവിക് സംവിധാനംചെയ്ത 'ഡെസ്പൈറ്റ് ഫോഗ്' ആണ് മേളയുടെ ഉദ്ഘാടനചിത്രം. മൊഹ്സിന്‍ മക്മല്‍ബഫ് ഒരുക്കിയ 'മാര്‍ഗി ആന്‍ഡ് ഹെര്‍ മദറാ'ണ് സമാപന ചിത്രം. ഇന്ത്യന്‍ പനോരമയിലേക്ക് 41 ചിത്രങ്ങളാണ് ഇത്തവണ തിരഞ്ഞെടുത്തിരിക്കുന്നത്. 26 എണ്ണം ഫീച്ചര്‍ വിഭാഗത്തിലും 15 എണ്ണം നോണ്‍ ഫീച്ചര്‍ വിഭാഗത്തിലുമായി ഇന്ത്യന്‍ പനോരമയില്‍ 41 ചിത്രങ്ങളാണ് ഇത്തവണ ജൂറി തിരഞ്ഞെടുത്തിട്ടുള്ളത്. പ്രിയദര്‍ശനാണ് ഫീച്ചര്‍ വിഭാഗം ജൂറി ചെയര്‍മാന്‍. അഭിഷേക് ഷാ സംവിധാനംചെയ്ത ഗുജറാത്തി ചിത്രം 'ഹെല്ലരോ' ആണ് ഫീച്ചര്‍ വിഭാഗം ഓപ്പണിങ് സിനിമ. മലയാളത്തില്‍നിന്ന് മനു അശോകന്റെ 'ഉയരെ', ടി.കെ. രാജീവ് കുമാറിന്റെ 'കോളാമ്ബി' എന്നിവയുമുണ്ട്.


ജ്വലിക്കുന്ന ഓര്‍മകളില്‍ ജനനായകന്‍; ഇ കെ നായനാരുടെ നൂറാം ജന്മദിനം ഇന്ന്.... തുണിക്കടയുടെ ഉദ്ഘാടന ഓഫര്‍ 500 ഗ്രാം സവാള; ഭാഗ്യശാലികള്‍ 35 പേര്‍.... പ​മ്ബ​യി​ലേ​ക്ക് സ​ര്‍​വീ​സ് ആ​രം​ഭി​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധം.... ബലാത്സംഗക്കേസിലെ പ്രതികളെ പോലീസ് വെടിവച്ചു കൊന്ന സംഭവം: സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു.... കര്‍ണാടക ഉപതെരഞ്ഞെടുപ്പ്; ഫലം ഇന്നറിയാം, യെദ്യൂരപ്പ സര്‍ക്കാരിന് നിര്‍ണായകം.... പീ​ഡ​നക്കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാ​ജ്യ​ത്ത് 1,023 ഫാ​സ്റ്റ്ട്രാ​ക്ക് കോ​ട​തി​ക​ള്‍ വ​രു​ന്നു.... ഉന്നാവ്: കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ സംസ്കാരം ഇന്ന്.... തലസ്ഥാന നഗരി ക്രിക്കറ്റ് ആവേശത്തില്‍; സഞ്ജു കളിക്കുമെന്ന പ്രതീക്ഷയില്‍ മലയാളികള്‍.... ജയിലുകളില്‍ ഗോശാലകള്‍ വേണം; പശുക്കളെ പരിപാലിച്ചാല്‍ കുറ്റവാസന കുറയുമെന്ന് മോഹന്‍ ഭാഗവത്.... ചുരമിറങ്ങി കരിയനെത്തി രാജ്യാന്തര ചലച്ചിത്ര മേളയുടെ ലോകത്തേക്ക്.... 'അമ്മ' ഇടപെട്ടു; ഷെയ്ന്‍ നിഗത്തിന് വിലക്കേര്‍പ്പെടുത്തിയ വിവാദം ഒത്തുതീര്‍പ്പിലേക്ക്.... മോദിയുടെ മൂന്നുവര്‍ഷത്തെ വിമാനയാത്രക്ക് ചെലവായത് 225 കോടി രൂപ!.... പാമ്ബ് കടിയേറ്റ് വിദ്യാര്‍ഥിനിയുടെ മരണം: ബാലക്ഷേമസമിതി കേസെടുത്തു, സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ക്ക് പരിശീലനം നല്‍കാനും കലക്ടറുടെ ഉത്തരവ്.... മധ്യപ്രദേശില്‍ കഞ്ചാവ് കൃഷി നിയമാനുസൃതമാക്കാന്‍ ഒരിങ്ങി കോണ്‍ഗ്രസ് സര്‍ക്കാര്‍.... ജനുവരി ഒന്നുമുതല്‍ പ്ലാസ്റ്റിക്കിന് സമ്ബൂര്‍ണ നിരോധനം.... 24-ാമത് രാജ്യാന്തര ചലച്ചിത്രമേള; ഓണ്‍ലൈന്‍ രജിസ്ട്രേഷന് വീണ്ടും അവസരമൊരുക്കി ചലച്ചിത്ര അക്കാദമി.... പമ്ബയിലേയ്ക്ക് കടത്തിവിടുന്നത് ഇഷ്ടമുള്ള വാഹനങ്ങള്‍; പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.... മൃതദേഹം ഏറ്റെടുക്കാന്‍ ബന്ധുക്കളാരും വന്നില്ല ; മാവോയിസ്റ്റ് രമയുടെ മൃതദേഹം പൊലീസ് സംസ്കരിച്ചു.... പിന്‍സീറ്റ് ഹെല്‍മെറ്റ് : മോട്ടോര്‍ വാഹന വകുപ്പ് നടപടി തുടങ്ങി.... നടപടിയും ചട്ടലംഘനവും പ്രതിപക്ഷത്തിന് മാത്രമാണോ ബാധകം; സ്പീക്കര്‍ക്കെതിരെ ഷാഫി....
FLASH NEWS