News


Posted 08/12/2019

ചുരമിറങ്ങി കരിയനെത്തി രാജ്യാന്തര ചലച്ചിത്ര മേളയുടെ ലോകത്തേക്ക്

ചുരമിറങ്ങി ഇങ്ങ് തെക്കേയറ്റത്തെത്തി തിരക്കാ‍ഴ്ചകള്‍ കാണുകയാണ് കരിയന്‍. വയനാട് തിരുനെല്ലിലെ കാരമാട് കാട്ടുനായ്ക്കര്‍ കോളനിയിലെ ഇൗ 65കാരന് സിനിമ ഏറെ പ്രിയപ്പെട്ടതാണ്. എന്നാല്‍ രാജ്യാന്തര ചലച്ചിത്ര മേള ജീവിതത്തിലെ ആദ്യ അനുഭവവും. കുട്ടുക്കാരായ ആദര്‍ശ്, സിദ്ധാര്‍ത്ഥ് എന്ന സഹോദരങ്ങളാണ് മേളയ്ക്കും കരിയന്‍റെ കൂട്ട്. മാനന്തവാടിയിലെ മാരുതി തീയറ്റര്‍ മാത്രമായിരുന്നു കരിയന്‍റെ സിനിമാ ലോകം. അതാണ് രാജ്യാന്തര ചലച്ചിത്ര മേളയുടെ ലോകത്തെത്തി നില്‍ക്കുന്നത്. വയനാട് തിരുനെല്ലിലെ കാരമാട് കാട്ടുനായ്ക്കര്‍ കോളനിയിലെ ഏറ്റവും മുതിര്‍ന്ന കരിയന് ആദ്യ മേള ഇതിനകം സമ്മാനിച്ച കാ‍ഴ്ചാ വിസ്മയം ചെറുതല്ല. യു വില്‍ ഡെ അറ്റ് ട്വന്‍റി എന്ന സുഡാനി ചിത്രമായിരുന്നു കരിയന്‍റെ, മേളയിലെ ആദ്യ ചിത്രം. സ്വന്തം നാട്ടില്‍ നിന്നുള്ള കാന്തന്‍ ദ ലവര്‍ ഒാഫ് കളര്‍ എന്ന മലയാള ചിത്രവും പ്രത്യേകമായി സെലക്‌ട് ചെയ്ത് കാണാന്‍ കരിയന്‍ മറന്നില്ല. വയനാടന്‍ ചുരമിറങ്ങി ഇങ്ങ് തെക്കേയറ്റത്ത് കരിയന്‍ എത്തുന്നതിന് വ‍ഴിയെരുക്കിയതാകട്ടെ കോ‍ഴിക്കോട് കുറ്റ്യാടി സ്വദേശികളായ ആദര്‍ശ്, സിദ്ധാര്‍ത്ഥ് എന്നീ സഹോദരങ്ങളാണ്. ലോകക്കാ‍ഴ്ചകള്‍ക്കായി കരിയന്‍ എത്തിയത് തീവണ്ടിയിലായിരുന്നു. അതും അദ്യ അനുഭവം.സുഹൃത്ത് ആദര്‍ശിന്‍റെ മാനന്തവാടിയിലെ പുരയിടത്തിലെ പണിക്കാരന്‍ കുടിയായിരുന്നു കരിയന്‍. കരിയന്‍റെ കോളനിക്കാര്‍ വളരെ ആശ്ചര്യത്തോടെയാണ് കരിയന്‍റെ മേളയിലെയ്ക്കുള്ള വരവ് തന്നെ കാണുന്നത്. കരിയന്‍ ചേട്ടനും സിനിമയെ സ്നേഹിക്കുന്ന ഡെലിഗേറ്റായെന്ന് സിദ്ധാര്‍ത്ഥും പറയുന്നു. അവസാന ദിനം വരെയും മേളയിലെ സിനിമകള്‍ ആസ്വദിക്കുകയാണ് കരിയന്‍റെയും കൂട്ടുക്കാരുടെയും ലക്ഷ്യം. ഇനി പറ്റുന്ന അത്ര മേളയ്ക്ക് തന്‍റെ കൂട്ടുക്കാര്‍ക്കൊപ്പം എത്തണം എന്നത് മാത്രമാണ് കരിയന്‍റെ ആഗ്രഹം
Views: 520
Create Date: 08/12/2019
SHARE THIS PAGE!

News

ഞായറാഴ്ച നിയന്ത്രണം പിൻവലിക്കുന്നുread more


പ്രകടന പത്രിക പുറത്തിറക്കി സമാജ് വാദി പാര്‍ട്ടിread more


സാധാരണ നിലയിലേക്ക് കേരളം read more


പ്ലസ് ടു വിദ്യാർത്ഥികളെ MLA അഡ്വ വി.കെ പ്രശാന്ത് അഭിനന്ദിക്കാൻ എത്തിയപ്പോൾread more


മിൽമ"യും പിടിച്ച് CPM...❤️read more


നിയമസഭയിലെ കയ്യാങ്കളി read more


നവമാധ്യമങ്ങളിലൂടെ കെണിയൊരുക്കി കുട്ടികളെ ചൂഷണം ചെയ്യുന്ന സംഘം പിടിയിൽ read more


ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ പുഷ്പാഞ്ജലി സ്വാമിയാരുടെ സ്ഥാനരോഹണം ഇന്ന് പുലർച്ചെ നടക്കുംread more


കരുതൽ അമ്മയ്ക്കും കുഞ്ഞിനും read more


വിക്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നു....read more


കേരള ലളിതകലാ അക്കാദമിയുടെ 2020-21 വര്‍ഷത്തെ ഫോട്ടോഗ്രാഫി & കാര്‍ട്ടൂണ്‍ ഏകാംഗപ്രദര്‍ശനത്തിനുള്ള read more


തിരുവനന്തപുരം ജില്ലയിൽ ജൂലൈ 25ന് പ്രവർത്തിക്കുന്ന കോവിഡ് 19 വാക്സിനേഷൻ സെൻ്ററുകൾ.read more


കേരളത്തില്‍ ഇന്ന് 18,531 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.read more