News


Posted 06/01/2020

ജെഎന്‍യു അക്രമം; റിപ്പോര്‍ട്ട് തേടി അമിത് ഷാ

ഡല്‍ഹി: ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെയുണ്ടായ അക്രമ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഘടിത അക്രമത്തിനും കലാപത്തിനുമാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ ഡല്‍ഹി പൊലീസ് കമ്മീഷണര്‍ അമൂല്യ പട്നായ്ക്കിനോട് ആഭ്യന്തര മന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജോയിന്റ് കമ്മീഷണര്‍ തലത്തില്‍ അന്വേഷണം നടത്തി എത്രയും വേഗം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡല്‍ഹി പൊലീസിനോട് അമിത് ഷാ ആവശ്യപ്പെട്ടതായി ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്തു. അക്രമത്തിന് പിന്നാലെ ക്യാമ്ബസിനുള്ളില്‍ വലിയ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് അക്രമം അഴിച്ചുവിട്ട നാല് പേരെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. അക്രമത്തില്‍ മാരകമായി പരിക്കേറ്റ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് അയ്ഷി ഘോഷ് ഉള്‍പെടെ പത്തൊമ്ബതോളം വിദ്യാര്‍ഥികളും ഒരു അധ്യാപികയും ചികിത്സയിലാണ്. ഇക്കൂട്ടത്തില്‍ തലയ്ക്ക് പരിക്കേറ്റ ചില വിദ്യാര്‍ഥികളുടെ നില ഗുരുതരമാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തില്‍ മാനവ വിഭവശേഷി മന്ത്രാലയം വൈസ് ചാന്‍സലറോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ജെഎന്‍യുവിലെ പൂര്‍വ്വ വിദ്യാര്‍ഥികള്‍ കൂടിയായ കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമനും എസ് ജയ്ശങ്കറും അക്രമത്തെ അപലപിച്ചു. അതേസമയം, അക്രമ സംഭവങ്ങള്‍ ആസൂത്രിതമെന്നു വെളിപ്പെടുത്തുന്ന വാട്സാപ്പ് സന്ദേശങ്ങളും പുറത്തു വന്നിരുന്നു. അക്രമം അഴിച്ചുവിട്ടത് എബിവിപി പ്രവര്‍ത്തകരാണെന്നും അക്രമികള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ പ്രതിഷേധത്തിലാണ്.
Views: 371
Create Date: 06/01/2020
SHARE THIS PAGE!

News

ഞായറാഴ്ച നിയന്ത്രണം പിൻവലിക്കുന്നുread more


പ്രകടന പത്രിക പുറത്തിറക്കി സമാജ് വാദി പാര്‍ട്ടിread more


സാധാരണ നിലയിലേക്ക് കേരളം read more


പ്ലസ് ടു വിദ്യാർത്ഥികളെ MLA അഡ്വ വി.കെ പ്രശാന്ത് അഭിനന്ദിക്കാൻ എത്തിയപ്പോൾread more


മിൽമ"യും പിടിച്ച് CPM...❤️read more


നിയമസഭയിലെ കയ്യാങ്കളി read more


നവമാധ്യമങ്ങളിലൂടെ കെണിയൊരുക്കി കുട്ടികളെ ചൂഷണം ചെയ്യുന്ന സംഘം പിടിയിൽ read more


ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ പുഷ്പാഞ്ജലി സ്വാമിയാരുടെ സ്ഥാനരോഹണം ഇന്ന് പുലർച്ചെ നടക്കുംread more


കരുതൽ അമ്മയ്ക്കും കുഞ്ഞിനും read more


വിക്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നു....read more


കേരള ലളിതകലാ അക്കാദമിയുടെ 2020-21 വര്‍ഷത്തെ ഫോട്ടോഗ്രാഫി & കാര്‍ട്ടൂണ്‍ ഏകാംഗപ്രദര്‍ശനത്തിനുള്ള read more


തിരുവനന്തപുരം ജില്ലയിൽ ജൂലൈ 25ന് പ്രവർത്തിക്കുന്ന കോവിഡ് 19 വാക്സിനേഷൻ സെൻ്ററുകൾ.read more


കേരളത്തില്‍ ഇന്ന് 18,531 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.read more