News


Posted 22/05/2020

എസ് എ ടി യിൽ പ്രതിരോധ കുത്തിവയ്പുകൾ പുനരാരംഭിച്ചു

തിരുവനന്തപുരം: എസ് എ ടി യിൽ പ്രതിരോധ കുത്തിവയ്പ് നൽകുന്ന പ്രകൃയ പുനരാരംഭിച്ചു. ലോക് ഡൗൺ പ്രഖ്യാപിച്ച വേളയിൽ ജനത്തിരക്ക് തിയന്ത്രിക്കുന്നതിന്റെ ഭാഗമായി പ്രതിരോധ കുത്തിവയ്പ് നൽകുന്നത് താൽക്കാലികമായി നിർത്തിവച്ചിരുന്നു. എന്നാൽ നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നതോടെ പ്രതിരോധ വാക്സിനുകൾ നൽകിത്തുടങ്ങി. കോവിഡ് ചട്ടങ്ങൾക്കനുസൃതമായി സാമൂഹിക അകലം പാലിച്ചാണ് കുത്തിവയ്പ് നൽകുന്നത്. ഒരു സമയം രണ്ടു പേർക്ക് വാക്സിൻ നൽകും. അമ്മയ്ക്കും കുഞ്ഞിനും മാത്രമേ അകത്തു പ്രവേശനമുണ്ടായിരിക്കുകയുള്ളൂ. പ്രവേശിക്കുന്നതിനു മുമ്പ് കൈകൾ സാനിറ്റൈസറുകൾ ഉപയോഗിച്ച് വൃത്തിയാക്കേണ്ടതാണ്. മാസ്ക് ധരിച്ചിരിക്കണം. കുത്തിവയ്പ് നൽകുന്ന ജൂനിയർ പബ്ളിക് ഹെൽത്ത് നേഴ്സുമാർ മാസ്ക്, ഗ്ലൗസ് എന്നിവ ധരിച്ചിരിക്കണം.
നിർബന്ധിത കുത്തിവയ്പുകൾക്കൊപ്പം ആശുപത്രിയിൽ നൽകി വന്നിരുന്ന മറ്റ് ഐച്ഛിക കുത്തിവയ്പുകളും ഇതോടൊപ്പം പുനരാരംഭിച്ചിട്ടുണ്ട്. ബി സി ജി, ഒ പി വി, ഐ പി വി, റോട്ടാവൈറസ്, ഹെപ്പറ്റൈറ്റിസ് ബി തുടങ്ങി നിർബന്ധിത കുത്തിവയ്പുകൾക്കൊപ്പം ചിക്കൻപോക്സ് വാക്സിൻ ഉൾപ്പെടെയുള്ള ഐച്ഛിക വാക്സിനുകളും കൂടി ഒരുമിച്ച് എസ് എ ടി ആശുപത്രിയിൽ മാത്രമാണ് നൽകി വരുന്നത്. ഐച്ഛിക വാക്സിനുകൾ എസ് എ ടി ഹെൽത്ത് എഡ്യൂക്കേഷൻ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് നൽകുന്നത്. നിർബന്ധിത കുത്തിവയ്പുകൾ തീർത്തും സൗജന്യമാണ്. ഐച്ഛിക കുത്തിവയ്പുകൾക്ക് വില ഈടാക്കാറുണ്ട്. എം ആർ പിയേക്കാൾ കുറഞ്ഞ വിലയാണ് ഈടാക്കുന്നത്. ഒപി ദിവസങ്ങളിൽ രാവിലെ ഒൻപതു മുതൽ ഒരു മണി വരെയാണ് വാക്സിനുകൾ നൽകുന്നത്.
Views: 62
Create Date: 22/05/2020
SHARE THIS PAGE!

News

സ്വര്‍ണക്കടത്ത്: സന്ദീപ് നായര്‍ ബിജെപി കൗണ്‍സിലറുടെ സ്റ്റാഫംഗമെന്ന് സിപിഎം read more


സംസ്ഥാനത്ത് ഇന്ന് 301 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. read more


സുരക്ഷാ ജീവനക്കാരന് കൊവിഡ്; പൊന്നാനി ട്രഷറി അടച്ചുread more


കാസർഗോട്ടെ ആദ്യ കൊവിഡ് മരണംread more


മുഖ്യമന്ത്രിയുടെ സമീപനം ശരിയല്ല; വി മുരളീധരൻread more


പൂന്തുറയില്‍ ലോക്ക്ഡൗണ്‍ കര്‍ശനമാക്കി; കമാന്‍ഡോകളെ വിന്യസിച്ചുread more


പത്മരാജന്റെ ജാമ്യാപേക്ഷ ഹൈക്കോടതിയും തള്ളി read more


ജീവനക്കാരന് കൊവിഡ്; തിരൂരങ്ങാടി നഗരസഭ ഓഫീസ് അടച്ചു read more


സ്വര്‍ണ കള്ളക്കടത്ത് നടത്തുന്ന ഡോണാണ് പിണറായി: കെഎം ഷാജി എംഎല്‍എ read more


സ്വപ്‌ന തമിഴ്‌നാട്ടിലേക്ക് കടന്നതായി സംശയം: അന്വേഷണം ഊര്‍ജിതം read more


കോട്ടയം മുണ്ടക്കയത്ത് യുവാവ് കുത്തേറ്റ് മരിച്ചു read more


യുവദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ read more


സ്വർണവില പുതിയ ഉയരത്തിൽ; പവന് 36,320 read more