News


Posted 28/05/2020

സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷകൾ അവസാനിച്ചു

സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷകൾ അവസാനിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ കനത്ത ജാഗ്രതയിലായിരുന്നു പരീക്ഷകൾ നടന്നത്. സംസ്ഥാനത്തൊട്ടാകെ 4,22,450 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. ഹയർസെക്കൻഡറി പരീക്ഷകൾ 30 ന് അവസാനിക്കും.

കൊവിഡ് പശ്ചാത്തലത്തിൽ മാറ്റിവച്ച എസ്എസ്എൽസിപരീക്ഷകൾ വൻ സുരക്ഷാ സംവിധാനങ്ങളോടെയായിരുന്നു പുനരാരംഭിച്ചത്. ആദ്യ ദിനം കണക്കും, തുടർന്നുള്ള ദിവസങ്ങളിൽ ഫിസിക്‌സ്, കെമിസ്ട്രി എന്നിങ്ങനെയായിരുന്നു പരീക്ഷാ ക്രമം. എല്ലാ പരീക്ഷകേന്ദ്രങ്ങളിലും ആരോഗ്യ പ്രവർത്തകരുടെ സേവനമടക്കം ആദ്യ ദിനം മുതൽ തന്നെ ലഭ്യമാക്കിയിരുന്നു. ഒരു ഹാളിൽ പരമാവധി 20 കുട്ടികളെയാണ് പരീക്ഷയെഴുതാൻ അനുവദിച്ചിരുന്നത്. സ്‌കൂളുകളെല്ലാം തന്നെ ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ കൃത്യമായി പാലിച്ചത് കൊവിഡ് കാലത്തും സുരക്ഷിതമായി പരീക്ഷയെഴുതാൻ കുട്ടികൾക്ക് സഹായകമായി.

ചോദ്യപ്പേറും ഉത്തരക്കടലാസുകളും ഗ്ലൗസ് ധരിച്ച ശേഷം മാത്രമേ അധ്യാപകർ സ്പർശിക്കാവു എന്ന നിർദേശവും നടപ്പിലാക്കിയിരുന്നു. പരീക്ഷാ നടത്തിപ്പിൽ കാര്യമായ അക്ഷേപം എവിടെയും ഉയർന്നില്ല.സംസ്ഥാനത്ത് 4,22,450 വിദ്യാർത്ഥികളാണ് പരീക്ഷയെഴുതിയത്. രണ്ടാം ഘട്ടത്തിൽ നടന്ന പരീക്ഷയിൽ കണക്ക് ഒഴികെ ബാക്കി രണ്ട് വിഷയങ്ങളും എളുപ്പമായിരുന്നു എന്നാണ് വിദ്യാർത്ഥികളുടെ പ്രതികരണം.

Views: 505
Create Date: 28/05/2020
SHARE THIS PAGE!

News

ഞായറാഴ്ച നിയന്ത്രണം പിൻവലിക്കുന്നുread more


പ്രകടന പത്രിക പുറത്തിറക്കി സമാജ് വാദി പാര്‍ട്ടിread more


സാധാരണ നിലയിലേക്ക് കേരളം read more


പ്ലസ് ടു വിദ്യാർത്ഥികളെ MLA അഡ്വ വി.കെ പ്രശാന്ത് അഭിനന്ദിക്കാൻ എത്തിയപ്പോൾread more


മിൽമ"യും പിടിച്ച് CPM...❤️read more


നിയമസഭയിലെ കയ്യാങ്കളി read more


നവമാധ്യമങ്ങളിലൂടെ കെണിയൊരുക്കി കുട്ടികളെ ചൂഷണം ചെയ്യുന്ന സംഘം പിടിയിൽ read more


ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ പുഷ്പാഞ്ജലി സ്വാമിയാരുടെ സ്ഥാനരോഹണം ഇന്ന് പുലർച്ചെ നടക്കുംread more


കരുതൽ അമ്മയ്ക്കും കുഞ്ഞിനും read more


വിക്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നു....read more


കേരള ലളിതകലാ അക്കാദമിയുടെ 2020-21 വര്‍ഷത്തെ ഫോട്ടോഗ്രാഫി & കാര്‍ട്ടൂണ്‍ ഏകാംഗപ്രദര്‍ശനത്തിനുള്ള read more


തിരുവനന്തപുരം ജില്ലയിൽ ജൂലൈ 25ന് പ്രവർത്തിക്കുന്ന കോവിഡ് 19 വാക്സിനേഷൻ സെൻ്ററുകൾ.read more


കേരളത്തില്‍ ഇന്ന് 18,531 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.read more