News


Posted 09/07/2020

വീട്ടിൽ പ്രസവിച്ച യുവതിക്കെതിരെ കേസെടുത്തു

മുള്ളൂർക്കരയിൽ പ്രസവവിവരം മറച്ചുവെച്ച് രക്തസ്രാവത്തിന് ചികിത്സ തേടിയ യുവതിക്കെതിരെ കേസെടുത്തു. പ്രസവം മറച്ചുവെച്ചതിനും കുഞ്ഞിനെ ഒളിപ്പിച്ചതിനുമാണ് ഇവർക്കെതിരെ കേസെടുത്തത്. അമിത രക്തസ്രാവത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അവിവാഹിതയായ യുവതി  പ്രസവ ശേഷമാണ് ആശുപത്രിയിൽ എത്തിയതെന്ന് ഡോക്ടർ കണ്ടെത്തിയത്. നവജാതശിശുവിന്റെ മൃതദേഹം വീട്ടിൽ ഒളിപ്പിച്ച ശേഷമാണ് ആശുപത്രിയിലെത്തിയത്.

ചാലക്കുടിയിൽ പി ജിക്ക് പഠിക്കുന്ന അവിവാഹിതയായ 22 കാരി  ലോക് ഡൗണിനെ തുടർന്ന് നാല് മാസത്തോളമായി മുള്ളൂർക്കരയിലെ വീട്ടിലുണ്ട്. കഴിഞ്ഞ ദിവസം വൈകീട്ട് രക്തസ്രവത്തെ തുടർന്ന് യുവതിയെ ചേലക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. നില ഗുരുതരമായതിനാൽ ആശുപത്രി അധികൃതർ മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇവിടെ നടത്തിയ പരിശോധനയിലാണ് യുവതി പ്രസവിച്ച വിവരം പുറത്തുവന്നത്. സംശയം തോന്നിയ ഡോക്ടർ പോലീസിൽ വിവരമറിയിച്ചു. പോലീസ് വീട്ടിലെത്തി നടത്തിയ പരിശോധനയിൽ ബാഗിൽ പൊതിഞ്ഞ നിലയിൽ ആൺകുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു


Views: 56
Create Date: 09/07/2020
SHARE THIS PAGE!

News

ഇരുപത്തിനാല് മണിക്കൂറിനിടെ പരിശോധിച്ചത് 20,583 സാമ്പിളുകള്‍read more


കോട്ടയത്ത് ഇന്ന് 40 പേര്‍ക്ക് കൂടി കൊവിഡ്;read more


സംസ്ഥാനത്ത് 13 ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി; ആകെ 531read more


ശബരിമല തീര്‍ത്ഥാടനം കര്‍ശന കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്താന്‍ തീരുമാനംread more


പ്രതിപക്ഷ നേതാവ് പഴയ മുഖ്യമന്ത്രിയെ ലക്ഷ്യമിടുന്നു എന്ന് സംശയമെന്ന് മുഖ്യമന്ത്രിread more


മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരായ സൈബര്‍ ആക്രമണം ശ്രദ്ധയില്‍പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രread more


സംസ്ഥാനത്ത് ഇന്ന് 1180 പേര്‍ക്ക് കോവിഡ്; 784 പേര്‍ക്ക് രോഗമുക്തി,read more


തൃശൂരിൽ പൊലീസ് നോക്കി നിൽക്കെ വില്ലേജ് ഓഫീസർ കൈ ഞരമ്പ് മുറിച്ചുread more


സ്വപ്നയുടെ ജാമ്യാപേക്ഷ തള്ളി; read more


അണക്കെട്ടുകളുടെ സുരക്ഷ സംബന്ധിച്ച് സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതിread more


എട്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്read more


പെട്ടിമുടി മണ്ണിടിച്ചില്‍; മരണം 49 ആയി; read more


എന്‍ഐഐ സംഘം യുഎഇയില്‍; read more