News


Posted 06/08/2020

ഷാൻ മസൂദിന് സെഞ്ചുറി; പാകിസ്താൻ ഭേദപ്പെട്ട നിലയിൽ

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ പാകിസ്താൻ ഭേദപ്പെട്ട നിലയിൽ. ഓപ്പണർ ഷാൻ മസൂദിൻ്റെ സെഞ്ചുറിയാണ് പാക് ഇന്നിംഗ്സിനു കരുത്തായത്. ബാബർ അസം, ഷദബ് ഖാൻ എന്നിവരും പാകിസ്താനു വേണ്ടി തിളങ്ങി. ജോഫ്ര ആർച്ചർ ഇംഗ്ലണ്ടിനായി 3 വിക്കറ്റ് വീഴ്ത്തി.

തകർച്ചയോടെയാണ് പാകിസ്താൻ ഇന്നിംഗ്സ് ആരംഭിച്ചത്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ പാകിസ്താന് സ്കോർബോർഡിൽ 36 റൺസ് ആയപ്പോഴേക്കും ആദ്യ വിക്കറ്റ് നഷ്ടമായി. ആബിദ് അലിയുടെ കുറ്റി പിഴുത ജോഫ്ര ആർച്ചറാണ് ഇംഗ്ലണ്ടിന് ആദ്യ ബ്രേക്ക്‌ത്രൂ നൽകിയത്. ക്യാപ്റ്റൻ ആസിഫ് അലി (0) സ്കോർബോർഡിൽ ചലനങ്ങളുണ്ടാക്കാതെ മടങ്ങി. ആസിഫിനെ ക്രിസ് വോക്സ് വിക്കറ്റിനു മുന്നിൽ കുരുക്കുകയായിരുന്നു. മൂന്നാം വിക്കറ്റിൽ ബാബർ അസം ഷാൻ മസൂദിനൊപ്പം ചേർന്നു. വിക്കറ്റ് നഷ്ടമില്ലാതെ ഇരുവരും ചേർന്ന് പാകിസ്താനെ 139 റൺസിലെത്തിച്ചു. ആദ്യ ദിനം അവസാനിക്കുമ്പോൾ പാകിസ്താൻ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 139 റൺസ് എന്ന നിലയിലായിരുന്നു.

മൂന്നാം ദിവസം ആരംഭിച്ചപ്പോൾ തന്നെ മനോഹരമായി ബാറ്റ് ചെയ്തു കൊണ്ടിരുന്ന ബാബർ അസം മടങ്ങി. തലേ ദിവസത്തെ സ്കോറിനോട് ഒരു രൺ പോലും കൂട്ടിച്ചേർക്കാൻ അദ്ദേഹത്തിനായില്ല. 69 റൺസെടുത്ത അസമിനെ ജെയിംസ് ആൻഡേഴ്സൺ ജോ റൂട്ടിൻ്റെ കൈകളിൽ എത്തിച്ചു. 96 റൺസിൻ്റെ കൂട്ടുകെട്ടിനൊടുവിലാണ് അസം മടങ്ങിയത്. ആസാദ് ഷഫീഖ് (7), മുഹമ്മദ് റിസ്‌വാൻ (9) എന്നിവർ വേഗം പുറത്തായി. ആസാദിനെ ബ്രോഡിൻ്റെ പന്തിൽ സ്റ്റോക്സ് പിടികൂടിയപ്പോൾ റിസ്‌വാൻ ക്രിസ് വോക്സിൻ്റെ പന്തിൽ ജോസ് ബട്‌ലറുടെ കൈകളിൽ അവസാനിച്ചു.

ആറാം വിക്കറ്റിൽ ഷദബ് ഖാൻ ഷാൻ മസൂദിനൊപ്പം ഒത്തുചേർന്നു. ഇതിനിടെ ഷാൻ മസൂദ് സെഞ്ചുറി തികച്ചു. 105 റൺസിൻ്റെ മികച്ച കൂട്ടുകെട്ടുയർത്തിയ ഇരുവരും ചേർന്ന് വീണ്ടും പാകിസ്താനെ ട്രാക്കിലെത്തിച്ചു. 45 റൺസെടുത്ത ഷദബ് ഖാനെ ഡോം ബെസ്സ് ജോ റൂട്ടിൻ്റെ കൈകളിൽ എത്തിച്ചതോടെ ഈ കൂട്ടുകെട്ട് തകർന്നു. യാസിർ ഷായെ (5) ജോഫ്ര ആർച്ചർ വിക്കറ്റിനു മുന്നിൽ കുരുക്കി. തൊട്ടടുത്ത പന്തിൽ മൊഹമ്മദ് അബ്ബാസിനെ ജോ റൂട്ട് പിടികൂടി. 9ആം വിക്കറ്റിൽ ക്രീസിലെത്തിയ ഷഹീൻ അഫ്രീദി ഷാൻ മസൂദിന് പിന്തുണ നൽകി. ചായക്ക് പിരിയുമ്പോൾ പാകിസ്താൻ 8 വിക്കറ്റ് നഷ്ടത്തിൽ 312 റൺസാണ് നേടിയിരിക്കുന്നത്. ഷാൻ മസൂദ് (151), ഷഹീൻ അഫ്രീദി (1) എന്നിവരാണ് ക്രീസിൽ. 21 റൺസിൻ്റെ അപരാജിതമായ കൂട്ടുകെട്ടാണ് ഇവർ 9ആം വിക്കറ്റിൽ കുറിച്ചിരിക്കുന്നത്.

Views: 65
Create Date: 06/08/2020
SHARE THIS PAGE!

News

തുക്കുപാലം മാർക്കറ്റ് സമുച്ചയത്തിന്റെ നിർമ്മാണം ആരംഭിച്ചുread more


ഫേസ്ബുക്കിനെയും വാട്‌സ്ആപ്പിനെയും നിയന്ത്രിയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ല: കേന്ദ്രസര്‍ക്കാread more


ബോംബ്‌ നിര്‍മ്മാണം അവസാനിപ്പിക്കാന്‍ സി.പി.എം തയാറാകണം': മുല്ലപ്പള്ളി രാമചന്ദ്രന്‍read more


റീബിള്‍ഡ് കേരളയില്‍ 98 കോടി രൂപയുടെ റോഡ്read more


പ്രമുഖ നടിയുടെ ചിത്രം ഡേറ്റിംഗ് ആപ്പിൽ; പൊലീസിൽ പരാതിread more


ഇന്ന് 13 പുതിയ ഹോട്ട് സ്പോട്ടുകൾread more


കൊവിഡ്; ഇന്ന് സ്ഥിരീകരിച്ചത് 18 മരണങ്ങൾread more


ഇരുപത്തിനാല് മണിക്കൂറിനിടെ പരിശോധിച്ചത് 25,848 സാമ്പിളുകള്‍read more


എന്‍ഐഎ സംഘം കസ്റ്റംസ് ഓഫീസില്‍ എത്തിread more


കാർഷിക ബില്ലിനെ എതിർക്കുന്നവർ തീവ്രവാദികളെന്ന് കങ്കണread more


സംസ്ഥാനത്ത് ഇന്ന് 2910 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു;read more


കണ്ണൂർ മട്ടന്നൂരിൽ സ്ഫോടക വസ്തു പൊട്ടി യുവാവിന് പരിക്ക്;read more


അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് കോവിഡ്; ഇന്ന് മുഖ്യമന്ത്രിക്കൊപ്പമുള്ള ചടങ്ങിലും പങ്കെടുത്തുread more