News


Posted 16/07/2024

ബുധനാഴ്ച വൈകിട്ട് വരെ മഴ അതിതീവ്രമാകും, പ്രളയ പ്രവചനമില്ല'; കൺട്രോൾ റൂമുകൾ തുറന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിൽ മഴക്കെടുതി നേരിടാൻ മുന്നൊരുക്കം നടത്തിയതായി റവന്യു മന്ത്രി കെ രാജൻ. റവന്യു വകുപ്പിൻ്റെ ജില്ലാ കളക്ടറേറ്റുകളും 78 താലൂക്ക് ഓഫീസകളും 28 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകളും സജ്ജമാണ്. തദ്ദേശ സ്വയംഭരണ വകുപ്പ് കൺട്രോൾ റൂം ആരംഭിച്ചു.
മുഖ്യമന്ത്രിയുടെ മേൽനോട്ടത്തിൽ ആവശ്യമായ എൻഡിആർഎഫ് അടക്കം ആവശ്യമായ സുരക്ഷാ സേനയെ നിയോഗിച്ചിട്ടുണ്ട്. മഴ വിനോദത്തിൻ്റെ അവസരമായി ഉപയോഗിക്കാൻ ശ്രമിക്കരുത്. ജലാശയങ്ങളിൽ ഇറങ്ങാനും വിനോദങ്ങളിൽ ഏ‍ർപ്പെടാനും പാടില്ല. ആവശ്യമായ ഘട്ടത്തിൽ മലയോര മേഖലയിൽ യാത്രാ നിരോധന ഏ‍‍ർപ്പെടുത്താൻ ജില്ലാ കളക്ട‍ർമാർക്ക് അനുവാദം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
തുട‍ർച്ചയായ മഴയെ തുടർന്നു കുന്നും മലയും കുതി‍ർന്നിരിക്കുന്ന അവസ്ഥയാണ്. ഇതിനാൽ മലയോര മേഖലകളിൽ മഴക്കെടുതികൾക്ക് സാധ്യത കൂടുതലാണ്. ആറു ലക്ഷത്തോളം വരെ ആളുകളെ മാറ്റിപ്പാർപ്പിക്കാനുള്ള ക്യാംപുകൾ സജ്ജമാണ്. ഡാമുകളിൽ റെഡ് അലേർട്ട് പ്രഖ്യാപിക്കേണ്ട സാഹചര്യം നിലവിലില്ല. ബുധനാഴ്ച വൈകുന്നേരം വരെ അതിതീവ്രമായ മഴ തുടരുമെന്നാണ് കരുതുന്നത്. പ്രളയ പ്രവചനമില്ലെന്നും മന്ത്രി കൂട്ടിച്ചേ‍ർത്തു.
സംസ്ഥാനത്ത് മഴക്കെടുതിയിൽ മൂന്നു മരണം ഉണ്ടായി. കനത്ത മഴയിൽ പാലക്കാട് കൊട്ടേക്കാട് വീട് ഇടിഞ്ഞുവീണ് അമ്മയ്ക്കും മകനും ദാരുണാന്ത്യം സംഭവിച്ചു. കൊട്ടേക്കാട് കോടകുന്ന് സ്വദേശികളായ സുലോചന, മകൻ രഞ്ജിത്ത് എന്നിവരാണ് മരിച്ചത്. കണ്ണൂ‍ർ മട്ടന്നൂർ കോളാരിയിൽ വെള്ളക്കെട്ടിൽ വീണ് സ്ത്രീ മരിച്ചു. കോളാരി സ്വദേശി കുഞ്ഞാമിന (51) ആണ് മരിച്ചത്.
Views: 157
Create Date: 16/07/2024
SHARE THIS PAGE!

News

650 കോടിയില്‍ നിന്ന് വീണ്ടും കുതിക്കാന്‍ 'ജയിലര്‍'; ചിത്രം ജപ്പാനില്‍ റിലീസ് read more


ചാമ്പ്യൻസ് ട്രോഫി 2025; ഇന്ത്യയ്ക്ക് ടോസ് നഷ്ടം, ബംഗ്ലാദേശ് ബാറ്റിംഗ് തെരഞ്ഞെടുത്തുread more


ജോര്‍ജ് കുട്ടിയുടെ കഥ തീര്‍ന്നിട്ടില്ല, ദൃശ്യം 3 വരുന്നുread more


ഡല്‍ഹിയെ നയിക്കാന്‍ രേഖ ഗുപ്ത; മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തുread more


സ്വര്‍ണവിലയില്‍ നേരിയ വര്‍ധന (08.01.2025)read more


പുതുവർഷത്തിലും രക്ഷയില്ല; കുതിപ്പ് തുടർന്ന് സ്വർണവിലread more


സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്; ജാഗ്രത നിർദേശംread more


2024 അവസാന 10 ദിവസം കേരളം കുടിച്ചത് 713 കോടി രൂപയുടെ മദ്യമെന്ന് കണക്കുകൾread more


തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ നേരിയ കുറവ്, ശബരിമലയില്‍ 73, 588 പേർ ഇന്നലെ ദര്‍ശനം നടത്തിread more


കേരള ഗവർണറായി രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സത്യപ്രതിജ്ഞ ചെയ്തുread more


'കാലത്തിന് മുന്നേ സഞ്ചരിച്ച കര്‍മയോഗി’; ഇന്ന് മന്നം ജയന്തിread more


വല്യേട്ടന്‍ റീ റിലീസ് തിയറ്ററുകളില്‍ ആഘോഷമാക്കി ആരാധകര്‍read more


വർഷങ്ങൾക്ക് ശേഷം ട്രാക്കിൽ ചീറി പായാൻ തല അജിത്read more