ധനസമാഹാരണം വിജയിപ്പിച്ച വിദ്യാര്‍ത്ഥികള്‍ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം

220 14/09/2018 admin
img

തിരുവനന്തപുരം > മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുളള ധനസമാഹരണം വിജയിപ്പിക്കാന്‍ വലിയ പങ്ക് വഹിച്ച വിദ്യാര്‍ത്ഥികളെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിവാദ്യം ചെയ്‌തു. പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ പുനര്‍നിര്‍മ്മിക്കാനുളള ശ്രമത്തിന്റെ ഭാഗമായാണ് സെപ്റ്റംബര്‍ 11, 12 തീയതികളില്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ ധനസമാഹരണ പരിപാടി നടന്നത്. 15 കോടി രൂപ അതിലൂടെ സമാഹരിക്കാന്‍ കഴിഞ്ഞുവെന്നത് ആവേശകരമായ അനുഭവമാണ്. ദുരന്തം നേരിടാനുളള ധനസമാഹരണത്തില്‍ തുടക്കം മുതല്‍ തന്നെ വിദ്യാര്‍ത്ഥികള്‍ വലിയ പങ്ക് വഹിച്ചിരുന്നു. സര്‍ക്കാരിന്റെ ശ്രമത്തിന് ഇത് വലിയ പ്രചോദനമാണ് നല്‍കിയത്. സമ്ബാദ്യക്കുടുക്കയിലെ പണവുമായി ധാരാളം കുട്ടികള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലും ജില്ലാ കലക്ടറേറ്റുകളിലും എത്തി. മുതിര്‍ന്നവര്‍ക്കുപോലും മാതൃകയാകാവുന്ന പിന്തുണയാണ് കൊച്ചുകുട്ടികളില്‍ നിന്ന് ലഭിച്ചത്. സമൂഹത്തിന് വലിയ സന്ദേശമാണ് കുട്ടികളുടെ ഈ പങ്കാളിത്തമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദ്യാലയങ്ങളിലെ ധനസമാഹരണം വിജയിപ്പിക്കുന്നതിന് അധ്യാപകരും രക്ഷിതാക്കളും അധ്യാപകരക്ഷാകര്‍തൃസമിതിയും വഹിച്ച പങ്കിനെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.


പോലീസിനെ നിയമം പഠിപ്പിച്ച യുവാവിനെതിരെ പരാതി.... സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകളെ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. .... ഗോള്‍ഡ് ചലഞ്ചിന്' തുടക്കമിട്ട് പികെ ശ്രീമതി ടീച്ചര്‍.... ദേവസ്വം ബോര്‍ഡിനെതിരെ കോടതിയെ സമീപിച്ച്‌ കണ്‌ഠരര് മോഹനരര്.... സൗര്യയൂഥത്തിന്‌ പുറത്ത്‌ ഭൂമിയെക്കാളും വലിപ്പമുള്ള പുതിയ കല്ലുഗ്രഹം.... മഞ്ജു വാരിയരും സംഘവും ഹിമാചലില്‍ പ്രളയത്തില്‍ കുടുങ്ങി.... ഇനി ജയലളിതയുടെ അനന്തരവകാശി ആകാനില്ല : ദീപ ജയകുമാര്‍.... പ്രളയം: വാര്‍ഷിക പദ്ധതി രണ്ടാം വര്‍ഷവും ​വെട്ടിക്കുറക്കാന്‍ നീക്കം.... ജമ്മു കശ്മീരില്‍ വീണ്ടും കല്ലേറും അക്രമവും.... വഫ ഫിറോസിന്റെ വാദം പൊളിയുന്നു; വിവാഹമോചനം തേടി ഭര്‍ത്താവ് ഫിറോസ്.... സംഗീതസംവിധായകന്‍ മുഹമ്മദ്‌ സഹൂര്‍ ഖയ്യാം വിടവാങ്ങി.... ച​രി​ത്ര​ത്തി​ന​രി​കെ, ച​ന്ദ്ര​യാ​ന്‍-2..! ച​ന്ദ്ര​ന്‍റെ ഭ്ര​മ​ണ​പ​ഥ​ത്തി​ല്‍ പ്ര​വേ​ശി​ച്ചു.... സ്ത്രീക്കും പുരുഷനും വ്യത്യസ്‌ത വിവാഹപ്രായം എന്ന നയം മാറ്റണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവിന്റെ ഹര്‍ജി.... സഞ്ജു സാംസണ്‍ ഇന്ത്യാ എ ടീമില്‍.... ഓണവും വിഷുവുംപോലെ പ്രളയത്തെ പ്രതീക്ഷിക്കേണ്ട അവസ്​ഥ -മമ്മൂട്ടി.... സംസ്ഥാനത്ത് വന്‍സ്വര്‍ണവേട്ട; അഞ്ച് കോടി രൂപയുടെ സ്വര്‍ണം പിടികൂടി.... ആലുവയില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹതയെന്ന് ബന്ധുക്കള്‍.... ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ചിദംബരത്തിന് സമന്‍സ്.... ഹിമാചല്‍പ്രദേശിലെ സിസുവില്‍ മലയാളികള്‍ അടക്കമുള്ള ബൈക്ക് യാത്രാസംഘം കുടുങ്ങിക്കിടക്കുന്നു.... ഇന്ദിരാ ഗാന്ധിയായി വിദ്യാ ബാലന്‍; വെബ് സിരീസ് വരുന്നു....
FLASH NEWS