News


Posted 24/05/2019

ഫലം കാലേക്കൂട്ടി പ്രവചിച്ച്‌ സോഷ്യല്‍ മീഡിയയുടെ കയ്യടി വാങ്ങി യുവാവിന്റെ തെരഞ്ഞെടുപ്പ് പ്രവ

കൊച്ചി: കോണ്‍ഗ്രസ്സിന്റെ കണക്ക് കൂട്ടലുകളെല്ലാം തെറ്റിച്ചാണ് ഇരുപതില്‍ പത്തൊമ്ബത് സീറ്റും നേടി കോണ്‍ഗ്രസ്സി കേരളത്തില്‍ ശക്തമായ തിരിച്ച്‌ വരവ് നടത്തിയത്. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം കാലേക്കൂട്ടി പ്രവചിച്ച്‌ സോഷ്യല്‍ മീഡിയയുടെ കയ്യടി വാങ്ങിയിരിക്കുകയാണ് യുവാവ്. നാദാപുരം സ്വദേശി മുഹമ്മദ്ദ് അലി പി കെ എന്നയാളാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം കൃത്യമായി പ്രവചിച്ചത്. ഫേസ്ബുക്കിലൂടെയായിരുന്നു അലിയുടെ പ്രവചനം. തെരഞ്ഞെടുപ്പു ഫലം പുറത്തുവന്നതോടെ മുസ്ലീംലീഗ് അനുഭാവിയുടെ പോസ്റ്റ് വീണ്ടും വൈറലായിരിക്കുകയാണ്. ഏപ്രില്‍ നാലാം തീയതി ഫേസ്ബുക്ക് പേജില്‍ ഇട്ട പോസ്റ്റില്‍ ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന്‍ തോല്‍ക്കുമെന്നും ബാക്കി 19 സീറ്റുകളും യുഡിഎഫ് നേടുമെന്നും അലി പ്രവചിച്ചിരുന്നു. എന്നാല്‍ ഫലം പുറത്തുവന്നതോടെ പോസ്റ്റ് ഹിറ്റായി മാറുകയായിരുന്നു ഈ പ്രവചനം. ഇതിന് പിന്നാലെ ഇന്നലെ അലി മറ്റൊരു പോസ്റ്റിട്ടിരുന്നു. ഇങ്ങനെയൊക്കെ ആവൂന്ന് അറിഞ്ഞിരുന്നെങ്കില്‍ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി ആക്കാമായിരുന്നു ബല്ലാത്തൊരു പ്രവചനം ആയിപ്പോയി എന്നായിരുന്നു അലി പോസ്റ്റിട്ടത്. അതിന് താഴെ നിരവധി പേര്‍ അലിയെ അഭിനന്ദിച്ച്‌ രംഗത്തെത്തി. നീ മരണ മാസാണെന്നും പുലിയല്ല, പുപ്പുലിയാണെന്ന് പറഞ്ഞവരുണ്ട്. നാളെ മഴ പെയ്യുമോ, ഭാര്യ ഗര്‍ഭിണിയാണ്, കുട്ടി ഏതാണെന്ന് പറയാമോ എന്ന് ചോദിച്ചുള്ള കമന്റുകള്‍ വരെയുണ്ട്.
Views: 360
Create Date: 24/05/2019
SHARE THIS PAGE!

News

ഹജ്ജിനുള്ള മാര്‍ഗ്ഗനിർദേശങ്ങളുമായി സൗദിread more


സ്വർണക്കടത്ത് കേസ് അന്വേഷണം എൻ.ഐ.എയ്ക്ക്read more


കെ എം ബശീര്‍ അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിക്കുന്നു read more


നേപ്പാളിൽ ഇന്ത്യൻ ടിവി ചാനലുകൾക്ക് വിലക്ക്read more


ചീഫ് സെക്രട്ടറിയുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്read more


ചീഫ് സെക്രട്ടറിയുടെ ഡ്രൈവറിന് കോവിഡ് സ്ഥിരീകരിച്ചു;read more


സ്വപ്ന സെക്രട്ടറിയേറ്റിൽ കറങ്ങിനടന്നത് സപ്‌ന മുഹമ്മദ് എന്ന വ്യാജപേരിൽread more


'സത്യം പുറത്തുകൊണ്ടുവരും'; യുഎഇread more


മുഖ്യമന്ത്രിയും സ്പീക്കറും രാജിവെച്ച് അന്വേഷണം നേരിടണം: കെ. സുരേന്ദ്രന്‍read more


ആത്മഹത്യയിലേക്ക് തള്ളിവിടരുതെന്ന് സ്വപ്‌ന സുരേഷ്read more


സ്വർണക്കടത്ത് കേസ്; പി ആർ സരിത്തിനെ കസ്റ്റഡിയിൽ വിട്ടു read more


ആലപ്പുഴയിൽ മത്സ്യബന്ധനത്തിനും വിൽപ്പനക്കും നിരോധനംread more


വീട്ടിൽ പ്രസവിച്ച യുവതിക്കെതിരെ കേസെടുത്തു read more