News


Posted 24/05/2019

തിരഞ്ഞെടുപ്പില്‍ വന്‍ പരാജയം ഏറ്റുവാങ്ങിയതോടെ നഷ്ടപ്പെടുമെന്നുകരുതിയ ദേശീയ പാര്‍ട്ടി പദവി

തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ വന്‍ പരാജയം ഏറ്റുവാങ്ങിയതോടെ നഷ്ടപ്പെടുമെന്നുകരുതിയ ദേശീയ പാര്‍ട്ടി പദവി തിരിച്ച്‌ പിടിച്ച്‌ സിപിഎം. തമിഴ് നാട്ടില്‍ രണ്ട് സീറ്റില്‍ വിജയിച്ചതോടെയാണ് ദേശീയ പാര്‍ട്ടി പദവി നിലനിര്‍ത്താന്‍ സിപിഎമ്മിനായത്. കേരളത്തില്‍ നിന്നുള്ള എ.എം ആരിഫ് ഉള്‍പ്പെടെ മൂന്ന് അംഗങ്ങളാണ് പുതിയ ലോക്‌സഭയില്‍ സിപിഎമ്മിനുള്ളത്. അതേസമയം, ദേശീയപാര്‍ട്ടി പദവി തിരിച്ചുപിടിക്കാനായില്ലെങ്കിലും തിരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയ ഇളവിന്റെ ബലത്തില്‍ പിടിച്ചുനില്‍ക്കുകയാണ് സി.പി.ഐ. ദേശീയ പാര്‍ട്ടി പദത്തിന് മൂന്ന് മാനദണ്ഡങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ളത്. 1. ഒടുവില്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ ( ലോക്സഭ/സംസ്ഥാന നിയമസഭ) നാലോ അതിലധികമോ സംസ്ഥാനങ്ങളില്‍ സാധുവായ വോട്ടിന്റെ ആറുശതമാനമെങ്കിലും കരസ്ഥമാക്കണം. 2. ഒടുവില്‍ നടന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ മൊത്തം ലോക്സഭ സീറ്റിന്റെ (543) രണ്ടുശതമാനത്തില്‍ (11 അംഗങ്ങള്‍) കുറയാത്ത അംഗങ്ങള്‍ വിജയിച്ചിരിക്കണം. അവര്‍ മൂന്നില്‍ കുറയാതെ സംസ്ഥാനങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവരായിരിക്കണം 3. നാലു സംസ്ഥാനങ്ങളില്‍ സംസ്ഥാന പാര്‍ട്ടിയെന്ന അംഗീകാരം. ഇതില്‍ മൂന്നാമത്തെ നിബന്ധനയുടെ ബലത്തിലാണ് സിപിഎം ദേശീയ പാര്‍ട്ടി പദവി നിലനിര്‍ത്തുന്നത്. 2029 വരെ ഇതുതുടരും. സിപിഐയുടെ ദേശീയപാര്‍ട്ടി പദവി നഷ്ടമായെങ്കിലും 2021 ലായിരിക്കും പ്രാബല്യത്തിലാകുക.
Views: 344
Create Date: 24/05/2019
SHARE THIS PAGE!

News

ഹജ്ജിനുള്ള മാര്‍ഗ്ഗനിർദേശങ്ങളുമായി സൗദിread more


സ്വർണക്കടത്ത് കേസ് അന്വേഷണം എൻ.ഐ.എയ്ക്ക്read more


കെ എം ബശീര്‍ അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിക്കുന്നു read more


നേപ്പാളിൽ ഇന്ത്യൻ ടിവി ചാനലുകൾക്ക് വിലക്ക്read more


ചീഫ് സെക്രട്ടറിയുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്read more


ചീഫ് സെക്രട്ടറിയുടെ ഡ്രൈവറിന് കോവിഡ് സ്ഥിരീകരിച്ചു;read more


സ്വപ്ന സെക്രട്ടറിയേറ്റിൽ കറങ്ങിനടന്നത് സപ്‌ന മുഹമ്മദ് എന്ന വ്യാജപേരിൽread more


'സത്യം പുറത്തുകൊണ്ടുവരും'; യുഎഇread more


മുഖ്യമന്ത്രിയും സ്പീക്കറും രാജിവെച്ച് അന്വേഷണം നേരിടണം: കെ. സുരേന്ദ്രന്‍read more


ആത്മഹത്യയിലേക്ക് തള്ളിവിടരുതെന്ന് സ്വപ്‌ന സുരേഷ്read more


സ്വർണക്കടത്ത് കേസ്; പി ആർ സരിത്തിനെ കസ്റ്റഡിയിൽ വിട്ടു read more


ആലപ്പുഴയിൽ മത്സ്യബന്ധനത്തിനും വിൽപ്പനക്കും നിരോധനംread more


വീട്ടിൽ പ്രസവിച്ച യുവതിക്കെതിരെ കേസെടുത്തു read more