മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് എഴുപത്തഞ്ചാം പിറന്നാള്‍

140 24/05/2019 admin
img

തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് എഴുപത്തഞ്ചാം പിറന്നാള്‍. ഔദ്യോഗിക രേഖകളില്‍ അദ്ദേഹത്തിന്റെ ജന്മദിനം 1944 മാര്‍ച്ച്‌ 21നാണ്. എന്നാല്‍ മേയ് 24നാണ് താന്‍ ജനിച്ചതെന്ന് 2016ല്‍ സത്യപ്രതിജ്ഞയെപ്പറ്റി അറിയിക്കാന്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി വെളിപ്പെടുത്തിയിരുന്നു. കൂടാതെ അന്നത്തെ തിരഞ്ഞെടുപ്പ് വിജയവും പിറന്നാളും ഒരുമിച്ച്‌ കൊണ്ടാടുകയും ചെയ്തിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയപരമായും വ്യക്തിപരമായും കനത്ത തിരിച്ചടികള്‍ നേരിടേണ്ടിവന്നതിന് തൊട്ടടുത്ത ദിവസത്തെ ഈ പിറന്നാള്‍ മുഖ്യമന്ത്രിയെ സംബന്ധിച്ച്‌ അത്ര സുഖകരമല്ല.കേരളത്തില്‍ 20ല്‍ 19 സീറ്റും യു.ഡി.എഫ് സ്വന്തമാക്കിയപ്പോള്‍ ഒരു സീറ്റ് മാത്രമാണ് എല്‍.ഡി.എഫിന് ലഭിച്ചത്. ഈ ദയനീയ പരാജയത്തിന്റെ ഉത്തരവാദി മുഖ്യമന്ത്രിയാണെന്ന രീതിയില്‍ അക്ഷേപങ്ങളും സമൂഹമാദ്ധ്യമങ്ങള്‍ വഴി ഉണ്ടായിരുന്നു. അതേസമയം 349 സീറ്റുമായി വീണ്ടും അധികാരത്തിലേക്ക് വരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും എന്‍.ഡി.എ സര്‍ക്കാരിനെയും മുഖ്യമന്ത്രി അഭിനന്ദിച്ചു. സംസ്ഥാനത്തിന്‍റെയും രാജ്യത്തിന്‍റെയും ഉത്തമ താല്‍പര്യത്തിനു വേണ്ടി അര്‍ത്ഥവത്തായ സഹകരണം പ്രതീക്ഷിക്കുന്നതായി പിണറായി വിജയന്‍ പറഞ്ഞു.


പോലീസിനെ നിയമം പഠിപ്പിച്ച യുവാവിനെതിരെ പരാതി.... സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകളെ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. .... ഗോള്‍ഡ് ചലഞ്ചിന്' തുടക്കമിട്ട് പികെ ശ്രീമതി ടീച്ചര്‍.... ദേവസ്വം ബോര്‍ഡിനെതിരെ കോടതിയെ സമീപിച്ച്‌ കണ്‌ഠരര് മോഹനരര്.... സൗര്യയൂഥത്തിന്‌ പുറത്ത്‌ ഭൂമിയെക്കാളും വലിപ്പമുള്ള പുതിയ കല്ലുഗ്രഹം.... മഞ്ജു വാരിയരും സംഘവും ഹിമാചലില്‍ പ്രളയത്തില്‍ കുടുങ്ങി.... ഇനി ജയലളിതയുടെ അനന്തരവകാശി ആകാനില്ല : ദീപ ജയകുമാര്‍.... പ്രളയം: വാര്‍ഷിക പദ്ധതി രണ്ടാം വര്‍ഷവും ​വെട്ടിക്കുറക്കാന്‍ നീക്കം.... ജമ്മു കശ്മീരില്‍ വീണ്ടും കല്ലേറും അക്രമവും.... വഫ ഫിറോസിന്റെ വാദം പൊളിയുന്നു; വിവാഹമോചനം തേടി ഭര്‍ത്താവ് ഫിറോസ്.... സംഗീതസംവിധായകന്‍ മുഹമ്മദ്‌ സഹൂര്‍ ഖയ്യാം വിടവാങ്ങി.... ച​രി​ത്ര​ത്തി​ന​രി​കെ, ച​ന്ദ്ര​യാ​ന്‍-2..! ച​ന്ദ്ര​ന്‍റെ ഭ്ര​മ​ണ​പ​ഥ​ത്തി​ല്‍ പ്ര​വേ​ശി​ച്ചു.... സ്ത്രീക്കും പുരുഷനും വ്യത്യസ്‌ത വിവാഹപ്രായം എന്ന നയം മാറ്റണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവിന്റെ ഹര്‍ജി.... സഞ്ജു സാംസണ്‍ ഇന്ത്യാ എ ടീമില്‍.... ഓണവും വിഷുവുംപോലെ പ്രളയത്തെ പ്രതീക്ഷിക്കേണ്ട അവസ്​ഥ -മമ്മൂട്ടി.... സംസ്ഥാനത്ത് വന്‍സ്വര്‍ണവേട്ട; അഞ്ച് കോടി രൂപയുടെ സ്വര്‍ണം പിടികൂടി.... ആലുവയില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹതയെന്ന് ബന്ധുക്കള്‍.... ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ചിദംബരത്തിന് സമന്‍സ്.... ഹിമാചല്‍പ്രദേശിലെ സിസുവില്‍ മലയാളികള്‍ അടക്കമുള്ള ബൈക്ക് യാത്രാസംഘം കുടുങ്ങിക്കിടക്കുന്നു.... ഇന്ദിരാ ഗാന്ധിയായി വിദ്യാ ബാലന്‍; വെബ് സിരീസ് വരുന്നു....
FLASH NEWS