നരേന്ദ്രമോദിക്ക് ആശംസകളറിയിച്ച്‌ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടതിന് സൈബര്‍ ആക്രമണം നേരിട്ട് ഉണ്ണി മുകുന്ദന്‍

69 24/05/2019 admin
img

നരേന്ദ്രമോദിക്ക് ആശംസകളറിയിച്ച്‌ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടതിന് സൈബര്‍ ആക്രമണം നേരിട്ട് ഉണ്ണി മുകുന്ദന്‍. ഇപ്പോള്‍ ഇതിന് മറുപടി നല്‍കി രംഗത്തെത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍. രാജ്യത്തിന്റെ പ്രധാന മന്ത്രിയെ അദ്ദേഹം നേടിയ വിജയത്തില്‍ അഭിനന്ദിച്ചത് വര്‍ഗീയത എന്ന വാക്കിനോട് ചിലര്‍ ചേര്‍ത്തു നിര്‍ത്തിയത് ഏറെ വേദനിപ്പിച്ചുവെന്ന് ഉണ്ണി മുകുന്ദന്‍ പറയുന്നു. താന്‍ ഒരു ജാതി-മത- വര്‍ഗ രാഷ്ട്രീയ കക്ഷികള്‍ക്കും പിന്തുണ ഒരു കാലത്തും നല്‍കിയിട്ടില്ലെന്നും താനൊരു സംഘിയാണെന്നു മുദ്ര കുത്താന്‍ ശ്രമിക്കുന്നവര്‍ പൊതു സമൂഹത്തിനു നല്‍കുന്നത് വളരെ മോശമായ ഒരു ഇമേജ് ആണെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു. ഞാന്‍ കഴിഞ്ഞ ദിവസം നമ്മുടെ ബഹുമാന്യനായ പ്രധാന മന്ത്രി ശ്രീ നരേന്ദ്ര മോഡി ജി യെ അഭിനന്ദിച്ചു ഇട്ട ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ ഈ കുറിപ്പ് പോസ്റ്റ് ചെയ്യുന്നത്. നമ്മുടെ രാജ്യത്തിന്റെ പ്രധാന മന്ത്രിയെ അദ്ദേഹം നേടിയ വിജയത്തില്‍ അഭിനന്ദിച്ചത് വര്‍ഗീയത എന്ന വാക്കിനോട് ചിലര്‍ ചേര്‍ത്തു നിര്‍ത്തുന്നത് കണ്ടു. ഒരു ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ പറയട്ടെ, ജനങ്ങള്‍ തങ്ങളുടെ വോട്ടവകാശം ഉപയോഗിച്ചു തിരഞ്ഞെടുത്ത നമ്മുടെ പ്രധാനമന്ത്രിയെ അഭിനന്ദിക്കുന്നത് ഒരു തെറ്റാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഞാന്‍ ഒരു ജാതി-മത- വര്‍ഗ രാഷ്ട്രീയ കക്ഷികള്‍ക്കും എന്റെ പിന്തുണ ഒരു കാലത്തും നല്‍കിയിട്ടില്ല. പക്ഷെ എന്റെ പോസ്റ്റില്‍ വന്ന ചില കമന്റുകളും അതില്‍ നിറഞ്ഞ വിദ്വേഷത്തിന്റെ വിഷവും കണ്ടാല്‍ ഞാന്‍ അങ്ങനെയെന്തോ വലിയ തെറ്റാണ് ചെയ്തത് എന്നുള്ള രീതിയില്‍ ആണ് ചിലര്‍ എടുത്തിരിക്കുന്നത് എന്നു മനസ്സിലാക്കാന്‍ കഴിയുന്നു. പറഞ്ഞു വരുന്നത് എന്തെന്ന് വെച്ചാല്‍ നിങ്ങള്‍ എന്നെ സംഘി എന്നോ ചാണകം എന്നോ ഉള്ള ലേബലില്‍ മുദ്ര കുത്താന്‍ ആണ് ശ്രമിക്കുന്നത് എങ്കില്‍ നിങ്ങള്‍ നിങ്ങളെ പറ്റി തന്നെ പൊതു സമൂഹത്തിനു മുന്നിലേക്ക് നല്‍കുന്നത് വളരെ മോശമായ ഒരു ഇമേജ് ആണ്. ഒരു വ്യക്തി എന്ന നിലയില്‍ ഞാന്‍ ഇപ്പോള്‍ അനുഭവിക്കുന്ന ഏറ്റവും വലിയ നിരാശക്കു കാരണം, ജാതിയും മതവും വര്‍ഗ്ഗവും നമ്മളില്‍ ഒരുപാട് പേരെ അന്ധരാക്കി എന്ന സത്യമാണ്. നമ്മുടെ മുന്നില്‍ നടക്കുന്ന പലതും നേരായ രീതിയില്‍ കാണാനോ, വിവേചന ബുദ്ധിയോടെ അതിനെ മനസ്സിലാക്കി എടുക്കാനോ, ധൈര്യപൂര്‍വം അതിനെ സ്വീകരിക്കാനോ അല്ലെങ്കില്‍ നേരിടാനോ നമ്മുക്ക് കഴിയാത്ത വിധം മേല്‍ പറഞ്ഞ ജാതി മത വര്‍ഗ വര്‍ണ്ണ ചിന്തകള്‍ നമ്മളെ അന്ധരാക്കി കഴിഞ്ഞു എന്ന് ഈ സമൂഹ മാധ്യമം തന്നെ ഇന്ന് മനസ്സിലാക്കി തരുന്നു. ചിലരെ എങ്കിലും ഇന്നലത്തെ ഫല പ്രഖ്യാപനം നിരാശരാക്കിയിരിക്കാം. പക്ഷെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ ജനങ്ങള്‍ തിരഞ്ഞെടുത്തത് ആരെ ആയാലും അവരെ ഒന്നു അഭിനന്ദിക്കാന്‍ എല്ലാ സങ്കുചിത ചിന്തകള്‍ക്കും അപ്പുറമുള്ള ഒരു മനസ്സ് നമ്മുക്കുണ്ടെങ്കിലെ പറ്റൂ. അങ്ങനെ ഒരു മനസ്സു അല്ലെങ്കില്‍ മനോഭാവം നമ്മള്‍ ഉണ്ടാക്കിയെടുക്കണം.. അല്ലാതെ എന്നെയോ അതോ മറ്റുള്ളവരെയോ കുറെ പേരുകള്‍ വിളിച്ചത് കൊണ്ടോ ചില വാക്കുകള്‍ക്കുള്ളില്‍ ഒതുക്കാന്‍ ശ്രമിച്ചത് കൊണ്ടോ ഇവിടെ ഒന്നും മാറാന്‍ പോകുന്നില്ല എന്നത് മനസ്സിലാക്കുക. രാഷ്ട്രീയത്തിനും അപ്പുറം നമ്മള്‍ എല്ലാവരും സഹജീവികള്‍ ആണെന്നും എന്നും പരസ്പരം കാണേണ്ടവരും സഹവര്‍ത്തിത്വം പുലര്‍ത്തേണ്ടവര്‍ ആണെന്നും ഏറ്റവും കൂടുതല്‍ ഓര്‍ത്തിരിക്കേണ്ടത് രാഷ്ട്രീയം വലിയ പ്രാധാന്യത്തോടെ ഏറ്റെടുക്കുന്നവര്‍ തന്നെയാണ്. വെറുപ്പും വിദ്വേഷവും നമ്മളെ ജീവിതത്തില്‍ എവിടെയും എത്തിക്കുന്നില്ല.. ഒന്നും നേടി തരുന്നുമില്ല.. ഒരു കാര്യം കൂടി പറഞ്ഞു നിര്‍ത്തുന്നു. എന്നെ കുറിച്ചു അറിയാത്തവര്‍ അറിയാന്‍ ആയി പറയുകയാണ്.. ഹിന്ദു തമിഴന്മാരും, സിഖ് മതക്കാരും, സിന്ധികളും, ബീഹാറികളും, ബംഗാളികളും നിറഞ്ഞ ഒരു ചുറ്റുപാടില്‍ വളര്‍ന്നു വന്ന ആളാണ് ഞാന്‍. എന്റെ അടുത്ത സുഹൃത്തുക്കള്‍ മുസ്ലിങ്ങളും ബംഗാളികളും ആണ്. ഞാന്‍ പഠിച്ച സ്‌കൂള്‍ നടത്തിയിരുന്നത് പാര്‍സികളും അതിനു ശേഷം ഒരു ജൂത മാനേജ്മെന്റും ആണ്. അത്രമാത്രം വ്യത്യസ്ത സംസ്‌കാരങ്ങള്‍ എന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ ചിലരോട് എങ്കിലും അത് തെളിയിക്കുന്ന രീതിയില്‍ സംസാരിക്കേണ്ടി വന്നതില്‍ എനിക്ക് എന്നെ കുറിച്ചോര്‍ത്തു തന്നെ ലജ്ജ തോന്നുന്നുണ്ട്. എങ്കിലും നമ്മുടെ മഹാരാജ്യത്തെ ഏറ്റവും വലിയ തിരഞ്ഞെടുപ്പില്‍ വിജയി ആയി നമ്മുടെ പ്രധാന മന്ത്രി ആയി വന്ന വ്യക്തിയെ അഭിനന്ദിച്ചതിലും അദ്ദേഹത്തിന് സ്വാഗതം നല്‍കിയതും ഒരു യഥാര്‍ത്ഥ ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ എന്റെ കര്‍ത്തവ്യം ആയി കൂടി ഞാന്‍ ഇപ്പോഴും കരുതുന്നു… എന്നു നിങ്ങളുടെ സ്വന്തം ജീവിതത്തില്‍ അഭിനയിക്കാത്ത, കണ്ണുകളിലും മനസ്സിലും ചിന്തകളിലും രാഷ്ട്രീയം നിറക്കാത്ത, ഉണ്ണി മുകുന്ദന്‍..


മുന്‍ എംപി എ സമ്ബത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചാരണം.... കോവളം മുതല്‍ ബേക്കല്‍ വരെയുള്ള ജലപാത വികസിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയുടെ ഭാഗമായി പാര്‍വതി പുത്തനാറിന് പുതുജീവന്‍.... മമ്മൂട്ടി ചിത്രം 'ഉണ്ട' ഇഷ്ടപ്പെട്ടുവെന്നഫെയ്‌സ്ബുക്ക് പോസ്റ്റിനു താഴെ അശ്ലീല കമന്റുമായി വന്ന യുവാവിന് കിടിലന്‍ പണി കൊടുത്ത് നടി മാലാ പാര്‍വതി.... വിമാനത്തിലെ ആ സംവിധാനം പൈലറ്റിന് അറിയില്ല, ജീവന്‍ പോയത് 346 പേര്‍ക്ക്!.... ജിയോ- ഫ്രീ വോയ്സ് കോളുകള്‍ കണക്‌ട് ചെയ്തില്ല :3 കമ്ബനികള്‍ക്ക് 3050 കോടി രൂപ പിഴയിട്ട് ട്രായി.... പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും പക്ഷി നിരീക്ഷകനുമായിരുന്ന ബൈജു കെ വാസുദേവന്‍ അന്തരിച്ചു.... സന്നിധാനത്തെ സംഘപരിവാര്‍ കലാപ ഭൂമിയാക്കിയ ചിത്തിര ആട്ടവിശേഷ പൂജാ കാലയളവില്‍ ദര്‍ശനത്തിന് എത്തിയ സ്ത്രീയെ ആക്രമിച്ച സംഭവത്തില്‍ ബിജെപി നേതാവ് വിവി രാജേഷിനെ അറസ്റ്റു ചെയ്തു.... പോ​ലീ​സി​നെ പ്ര​തി​ക്കൂ​ട്ടി​ലാ​ക്കി​ക്കൊ​ണ്ട് കേ​ര​ള​ത്തെ ഞെ​ട്ടി​ച്ച അ​രും​കൊ​ല​യി​ലെ പ്ര​തി​ക്കെ​തി​രേ വ​കു​പ്പു​ത​ല അ​ച്ച​ട​ക്ക ​ന​ട​പ​ടിക്ക് ഒരുങ്ങി ആ​ഭ്യ​ന്ത​ര​വ​കു​പ്പ്.... അരുണാചലില്‍ വ്യോമസേനാ വിമാനം തകര്‍ന്ന് മരിച്ച സൈനികന്‍ കണ്ണൂര്‍ സ്വദേശി എന്‍ കെ ഷെരിന്റെ കുടുംബാംഗങ്ങളെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു.... സംസ്ഥാനത്തെ വിജിലന്‍സിന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ് !.... 11 രൂപയ്ക്ക് കുപ്പി വെള്ളം ലഭ്യമാകും : ഭക്ഷ്യമന്ത്രി പി തിലോത്തമന്‍.... ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി ഏ​കീ​ക​ര​ണം ശി​പാ​ര്‍​ശ ചെ​യ്യു​ന്ന ഖാ​ദ​ര്‍ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ട് ന​ട​പ്പാ​ക്കാ​നു​ള്ള സ​ര്‍​ക്കാ​ര്‍ നീ​ക്ക​ത്തി​ന് തി​രി​ച്ച​ടി.... ജനങ്ങള്‍ നല്‍കിയ അവസരം ക്രിയാത്മകമായി ഉപയോഗിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി.... ഒച്ചയുണ്ടാക്കുന്നവര്‍ക്ക് അത് മാത്രമെ അറിയൂ: മോഹന്‍ലാലിനു വേണ്ടി ആര്‍പ്പുവിളിച്ച ആരാധകരെ വിമര്‍ശിച്ച്‌ മുഖ്യമന്ത്രി.... നടി പാര്‍വ്വതി തിരുവോത്ത് സംവിധായകയാകുന്നു.... ലൂസിഫര്‍ 2 യാഥാര്‍ത്ഥ്യമാകുന്നതിന്‍റെ വ്യക്തമായ സന്ദേശവുമായി മുരളി ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ്.... സംസ്ഥാനത്ത് മത്സ്യവില കുത്തനെ വര്‍ദ്ധിച്ചു !!.... ഡോക്ടര്‍മാരുടെ സമരത്തിനെതിരെ ആരോഗ്യമന്ത്രി കെ.കെ ശൈലജ.... ദേശീയ പാതാ വികസനവുമായി ബന്ധപ്പെട്ടുള്ള പ്രതിസന്ധികള്‍ കേന്ദ്ര ഗതാഗത മന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍.... ചീത്തവിളിയും മര്‍ദ്ദനമുറകളുമായി ഓഫീസിലേക്കെത്തുന്ന പൊതുജനങ്ങള്‍ക്ക്‌ മുന്നറിയിപ്പുമായി കെഎസ്‌ഇബി....
FLASH NEWS