ആലുവയില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹതയെന്ന് ബന്ധുക്കള്‍

86 19/08/2019 admin
img

കൊച്ചി:ആലുവയിലെ താമസസ്ഥലത്ത് കഴുത്തില്‍ കുരുക്കിട്ട നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി (20) ജോയ്സിയെയാണ് വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. മരണം കൊലപാതകമാണെന്നാരോപിച്ച്‌ ബന്ധുക്കള്‍ രംഗത്തെത്തി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാലേ വ്യക്തത വരൂ എന്ന് പൊലീസ് അറിയിച്ചു. ആലുവ പറവൂര്‍ കവലയിലുള്ള മാര്‍ക്കറ്റിങ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ജോയ്‌സിയുടെ മൃതദേഹം ഞായറാഴ്ച രാത്രി ഏഴോടെ കൂടെ താമസിക്കുന്ന പെണ്‍കുട്ടിയാണ് ആദ്യം കണ്ടത്. ഇവര്‍ താമസിച്ചിരുന്ന വാടകവീട്ടില്‍ ചുരിദാറിന്റെ ഷാള്‍ കെട്ടി കഴുത്തില്‍ കുരുക്കിട്ട നിലയിലായിരുന്നു മൃതദേഹം. സമീപത്ത് കസേരയും ഉണ്ടായിരുന്നെങ്കിലും കാലുകള്‍ തറയില്‍ ചവിട്ടിയ നിലയിലായിരുന്നു എന്നതാണ് സംശയമുണ്ടാക്കുന്നത്. പതിനൊന്ന് മാസം മുമ്ബാണ് ആലുവ പറവൂര്‍ കവലയിലുള്ള 'ഡയറക്‌ട് മാര്‍ക്കറ്റിങ്ങ്' സ്ഥാപനത്തില്‍ പെണ്‍കുട്ടി ജോലിക്ക് കയറിയത്. എന്നാല്‍ യുവതിയുടെ മരണം കൊലപാതകമാണെന്ന സംശയം ബന്ധുക്കള്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്. ജോയ്സി കഴിഞ്ഞദിവസം വീട്ടിലേക്ക് വിളിച്ചിരുന്നെന്നും എന്തെങ്കിലും പ്രശ്നങ്ങള്‍ ഉളള കാര്യം പറഞ്ഞിരുന്നില്ലെന്നുമാണ് ഇവര്‍ പറയുന്നത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


കന്നിമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും.... സമയപരിധി അവസാനിച്ചു; മരട് ഫ്‌ളാറ്റുകളില്‍ നിന്നും ആരും ഒഴിഞ്ഞില്ല.... 'ഹൗഡി മോദി'യില്‍ ട്രംപ് പങ്കെടുക്കും; ചരിത്രപരമെന്ന് ഇന്ത്യന്‍ അംബാസഡര്‍.... വിമാനത്താവളത്തില്‍വെച്ച്‌ തന്റെ ശരീരത്തില്‍ ബോംബ് ഒളിപ്പിച്ചുവെച്ചിട്ടുണ്ടെന്ന് സുരക്ഷാ ഉദ്യോ​ഗസ്ഥരോട് കളിയാക്കി പറഞ്ഞു: പത്തനംതിട്ട സ്വദേശി അറസ്റ്റില്‍.... 100 കലാരൂപങ്ങള്‍, 10 സംസ്ഥാനങ്ങളിലെ കലാകാരന്മാര്‍; ഓണം ഘോഷയാത്ര പൊടിപൊടിക്കും.... പാലാരിവട്ടം മേല്‍പ്പാലം അറ്റകുറ്റപ്പണി ; മുഖ്യമന്ത്രി വിളിച്ച നിര്‍ണായകയോഗം ഇന്ന്.... അമ്മയോടൊപ്പം ഉറങ്ങിക്കിടക്കിടന്ന രണ്ടര വയസ്സുകാരന്‍ പാമ്ബിന്റെ കടിയേറ്റു മരിച്ചു.... ഹരിയാനയില്‍ എംഎല്‍എയടക്കം അഞ്ച് നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.... ഗതാഗത നിയമലംഘനം; പിഴയില്‍ ഇളവ് ഒറ്റത്തവണ മാത്രം.... മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുന്ന വിഷയത്തില്‍ നിലപാട് വ്യക്തമാക്കി നടന്‍ ഷമ്മി തിലകന്‍.... തൃശൂര്‍ നഗരം പു​ലി​ക​ളും പു​ലി​ക്കു​ട്ടി​ക​ളും കീ​ഴ​ട​ക്കും.... വിദേശ ബാങ്കില്‍ നിക്ഷേപം; അംബാനി കുടുംബത്തിന് ആദായവകുപ്പിന്റെ നോട്ടീസ്.... മോഡിക്ക് ലഭിച്ച സമ്മാനങ്ങള്‍ ലേലം ചെയ്യുന്നു.... തുഷാര്‍ വെള്ളാപ്പള്ളി ഇന്ന് കേരളത്തിലെത്തും.... പിഴയില്‍ നിന്ന് രക്ഷപെടാന്‍ വാ​ഹ​ന​ത്തി​ന്‍റെ രേ​ഖ​ക​ളെ​ല്ലാം ഹെ​ല്‍​മ​റ്റി​ല്‍ ഒട്ടിച്ച്‌ രാംപാല്‍.... ദുല്‍ഖര്‍ സല്‍മാനെ അഭിനന്ദിച്ച്‌ സച്ചിന്‍!.... ഫ്ലാറ്റുകള്‍ പൊളിക്കല്‍ : രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സങ്കട ഹര്‍ജിയുമായി താമസക്കാര്‍..... മോഹന്‍ ഭാഗവതിന്റെ അകമ്ബടി വാഹനമിടിച്ച്‌ ആറുവയസ്സുകാരന് ദാരുണാന്ത്യം.... കോഴിക്കോട് ബീച്ചില്‍ കാണാതായ 15കാരന്‍റെ മൃതദേഹം കണ്ടെത്തി.... ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ പി​ഴ​യി​ല്‍ കി​ഴി​വു​മാ​യി സ​ര്‍​ക്കാ​ര്‍; പി​ഴ​ത്തു​ക നേ​ര്‍​പ​കു​തി​യാക്കും....
FLASH NEWS