സംസ്ഥാനത്ത് വന്‍സ്വര്‍ണവേട്ട; അഞ്ച് കോടി രൂപയുടെ സ്വര്‍ണം പിടികൂടി

66 19/08/2019 admin
img

കണ്ണൂര്‍: സംസ്ഥാനത്ത് ഡി.ആര്‍.ഐ നടത്തിയ സ്വര്‍ണവേട്ടയില്‍ അഞ്ച് കോടിയിലധികം രൂപ വില വരുന്ന സ്വര്‍ണ ബിസ്‌കറ്റുകള്‍ പിടികൂടി. കോഴിക്കോട്, കൊച്ചി, കണ്ണൂര്‍ ഡി.ആര്‍.ഐ യൂണിറ്റുകളാണ് റെയ്ഡ് നടത്തിയത്. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് 11.2 കിലോ ഗ്രാം സ്വര്‍ണവും കോഴിക്കോട് ജില്ലയില്‍ നിന്ന് 3.2 കിലോ ഗ്രാം സ്വര്‍ണവും പിടിച്ചെടുത്തു. 15 കിലോയോളം സ്വര്‍ണമാണ് ഇന്ന് മാത്രം പിടികൂടിയത്. തിങ്കളാഴ്ച രാവിലെ ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്ന് വ്യത്യസ്ത വിമാനങ്ങളിലെത്തിയ നാല് യാത്രക്കാരില്‍ നിന്നായി 11.2 കിലോ ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു. കോഴിക്കോട്, കണ്ണൂര്‍, വയനാട്, ബാംഗ്ലൂര്‍ സ്വദേശികളാണ് പിടിയിലായത്. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി, പാലാഴി പരിസരങ്ങളില്‍ റെയ്ഡ് നടത്തി 3.2 കിലോ സ്വര്‍ണവും പതിനേഴര ലക്ഷത്തിലധികം രൂപയും പിടിച്ചെടുത്തു. ദുബൈയിലേക്ക് കടത്താന്‍ ശ്രമിച്ച വിദേശ കറന്‍സി പിടികൂടി നെടുമ്ബാശ്ശേരി: ദുബൈയിലേക്ക് കടത്താന്‍ ശ്രമിച്ച 24,37,000 രൂപയുടെ വിദേശ കറന്‍സി സുരക്ഷ വിഭാഗം പിടികൂടി. എമിറേറ്റ്സ് വിമാനത്തില്‍ പോകാനെത്തിയ കാസര്‍കോട് കൊളവയല്‍ സ്വദേശി ബീരാന്‍ കുഞ്ഞാണ് പിടിയിലായത്. യു.എസ്​ ഡോളര്‍, സൗദി റിയാല്‍, യു.എ.ഇ ദിര്‍ഹം എന്നിവയാണ് പിടികൂടിയത്. ട്രോളി ബാഗി​​െന്‍റ ഹാന്‍റിലിനകത്താണ് കറന്‍സികള്‍ ഒളിപ്പിച്ചിരുന്നത്. വിദേശത്ത് ജോലിയോ ബിസിനസോ ഇല്ലാത്ത ഇയാള്‍ സ്ഥിരമായി വിദേശയാത്ര നടത്തുന്നതായി പാസ്പോര്‍ട്ടില്‍ നിന്ന്​ വ്യക്തമായതിനെ തുടര്‍ന്ന്​ നടത്തിയ പരിശോധനയിലാണ് കറന്‍സി കണ്ടെത്തിയത്. മുമ്ബ്​ ബീരാന്‍ കുഞ്ഞ്​ ദുബൈയില്‍ ഹോട്ടല്‍ നടത്തിയിരുന്നെങ്കിലും വിജയിച്ചില്ല. പിന്നീട് നാട്ടിലേക്ക് തിരിക്കുകയായിരുന്നു. ഇതിനുശേഷം റെഡിമെയ്ഡ് വസ്ത്രങ്ങള്‍ വാങ്ങി ഗള്‍ഫിലേക്ക് കൊണ്ടു പോകുകയും തിരികെ വരുമ്ബോള്‍ പെര്‍ഫ്യൂമുകള്‍ കൊണ്ടുവന്ന് കച്ചവടം ചെയ്യുകയുമായിരുന്നെന്നാണ് മൊഴി. വില കൂടിയ സാഹചര്യത്തില്‍ സ്വര്‍ണം വാങ്ങി കേരളത്തിലേക്ക് കടത്താമെന്ന ഉദ്ദേശ്യത്തിലാണ് കറന്‍സി കൊണ്ടുപോകാന്‍ ശ്രമിച്ചതെന്നും മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍, സ്വര്‍ണക്കടത്ത് സംഘത്തി​​െന്‍റ കണ്ണിയാ​െണന്നാണ് കസ്​റ്റംസ് സംശയിക്കുന്നത്.


കന്നിമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും.... സമയപരിധി അവസാനിച്ചു; മരട് ഫ്‌ളാറ്റുകളില്‍ നിന്നും ആരും ഒഴിഞ്ഞില്ല.... 'ഹൗഡി മോദി'യില്‍ ട്രംപ് പങ്കെടുക്കും; ചരിത്രപരമെന്ന് ഇന്ത്യന്‍ അംബാസഡര്‍.... വിമാനത്താവളത്തില്‍വെച്ച്‌ തന്റെ ശരീരത്തില്‍ ബോംബ് ഒളിപ്പിച്ചുവെച്ചിട്ടുണ്ടെന്ന് സുരക്ഷാ ഉദ്യോ​ഗസ്ഥരോട് കളിയാക്കി പറഞ്ഞു: പത്തനംതിട്ട സ്വദേശി അറസ്റ്റില്‍.... 100 കലാരൂപങ്ങള്‍, 10 സംസ്ഥാനങ്ങളിലെ കലാകാരന്മാര്‍; ഓണം ഘോഷയാത്ര പൊടിപൊടിക്കും.... പാലാരിവട്ടം മേല്‍പ്പാലം അറ്റകുറ്റപ്പണി ; മുഖ്യമന്ത്രി വിളിച്ച നിര്‍ണായകയോഗം ഇന്ന്.... അമ്മയോടൊപ്പം ഉറങ്ങിക്കിടക്കിടന്ന രണ്ടര വയസ്സുകാരന്‍ പാമ്ബിന്റെ കടിയേറ്റു മരിച്ചു.... ഹരിയാനയില്‍ എംഎല്‍എയടക്കം അഞ്ച് നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.... ഗതാഗത നിയമലംഘനം; പിഴയില്‍ ഇളവ് ഒറ്റത്തവണ മാത്രം.... മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുന്ന വിഷയത്തില്‍ നിലപാട് വ്യക്തമാക്കി നടന്‍ ഷമ്മി തിലകന്‍.... തൃശൂര്‍ നഗരം പു​ലി​ക​ളും പു​ലി​ക്കു​ട്ടി​ക​ളും കീ​ഴ​ട​ക്കും.... വിദേശ ബാങ്കില്‍ നിക്ഷേപം; അംബാനി കുടുംബത്തിന് ആദായവകുപ്പിന്റെ നോട്ടീസ്.... മോഡിക്ക് ലഭിച്ച സമ്മാനങ്ങള്‍ ലേലം ചെയ്യുന്നു.... തുഷാര്‍ വെള്ളാപ്പള്ളി ഇന്ന് കേരളത്തിലെത്തും.... പിഴയില്‍ നിന്ന് രക്ഷപെടാന്‍ വാ​ഹ​ന​ത്തി​ന്‍റെ രേ​ഖ​ക​ളെ​ല്ലാം ഹെ​ല്‍​മ​റ്റി​ല്‍ ഒട്ടിച്ച്‌ രാംപാല്‍.... ദുല്‍ഖര്‍ സല്‍മാനെ അഭിനന്ദിച്ച്‌ സച്ചിന്‍!.... ഫ്ലാറ്റുകള്‍ പൊളിക്കല്‍ : രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സങ്കട ഹര്‍ജിയുമായി താമസക്കാര്‍..... മോഹന്‍ ഭാഗവതിന്റെ അകമ്ബടി വാഹനമിടിച്ച്‌ ആറുവയസ്സുകാരന് ദാരുണാന്ത്യം.... കോഴിക്കോട് ബീച്ചില്‍ കാണാതായ 15കാരന്‍റെ മൃതദേഹം കണ്ടെത്തി.... ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ പി​ഴ​യി​ല്‍ കി​ഴി​വു​മാ​യി സ​ര്‍​ക്കാ​ര്‍; പി​ഴ​ത്തു​ക നേ​ര്‍​പ​കു​തി​യാക്കും....
FLASH NEWS