ച​രി​ത്ര​ത്തി​ന​രി​കെ, ച​ന്ദ്ര​യാ​ന്‍-2..! ച​ന്ദ്ര​ന്‍റെ ഭ്ര​മ​ണ​പ​ഥ​ത്തി​ല്‍ പ്ര​വേ​ശി​ച്ചു

65 20/08/2019 admin
img

ബം​ഗ​ളൂ​രു: ഇ​ന്ത്യ​യു​ടെ ര​ണ്ടാം ചാ​ന്ദ്ര ദൗ​ത്യ​മാ​യ ച​ന്ദ്ര​യാ​ന്‍-2​നെ വി​ജ​യ​ക​ര​മാ​യി ച​ന്ദ്ര​ന്‍റെ ഭ്ര​മ​ണ​പ​ഥ​ത്തി​ല്‍ എ​ത്തി​ച്ചു. ദൗ​ത്യ​ത്തി​ലെ ഏ​റ്റ​വും സ​ങ്കീ​ര്‍​ണ​ത​യേ​റി​യ ഭാ​ഗ​മാ​ണ് ഇ​ന്നു ന​ട​ന്ന​തെ​ന്ന് ഐ​എ​സ്‌ആ​ര്‍​ഒ അ​റി​യി​ച്ചു. വി​ക്ഷേ​പ​ണ​ത്തി​ന് 29 ദി​വ​സ​ങ്ങ​ള്‍​ക്കു ശേ​ഷ​മാ​ണ് ച​ന്ദ്ര​യാ​ന്‍-2 ച​ന്ദ്ര​ന്‍റെ ഭ്ര​മ​ണ​പ​ഥ​ത്തി​ല്‍ എ​ത്തി​യ​ത്. ച​ന്ദ്ര​നി​ല്‍​നി​ന്ന് 118 കി​ലോ​മീ​റ്റ​ര്‍ അ​ടു​ത്ത ദൂ​ര​വും 18,078 കി​ലോ​മീ​റ്റ​ര്‍ എ​റ്റ​വും കൂ​ടി​യ ദൂ​ര​വു​മാ​യ ഭ്ര​മ​ണ​പ​ഥ​ത്തി​ലാ​ണ് പ്ര​വേ​ശി​ച്ചി​രി​ക്കു​ന്ന​ത്. ഇ​നി അ​ഞ്ചു ത​വ​ണ​ക​ളി​ലാ​യി ഭ്ര​മ​ണ​പ​ഥം കു​റ​ച്ച്‌ ച​ന്ദ്ര​നു​മാ​യു​ള്ള അ​ക​ലം കു​റ​യ്ക്കും. സെ​പ്റ്റം​ബ​ര്‍ ഒ​ന്നു വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ലാ​ണ് ഭ്ര​മ​ണ​പ​ഥം മാ​റ്റു​ക. സെ​പ്റ്റം​ബ​ര്‍ ഒ​ന്നി​ന് ച​ന്ദ്ര​നി​ല്‍​നി​ന്ന് 100 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള ഭ്ര​മ​ണ​പ​ഥ​ത്തി​ല്‍ ഉ​പ​ഗ്ര​ഹം എ​ത്തും. സെ​പ്റ്റം​ബ​ര്‍ ര​ണ്ടി​ന് ലാ​ന്‍​ഡ​റും ഓ​ര്‍​ബി​റ്റ​റും വേ​ര്‍​പെ​ടും. സെ​പ്റ്റം​ബ​ര്‍ ഏ​ഴി​നാ​യി​രി​ക്കും സോ​ഫ്റ്റ് ലാ​ന്‍​ഡിം​ഗ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. സെ​പ്റ്റം​ബ​ര്‍ ഏ​ഴി​ന് പു​ല​ര്‍​ച്ചെ 1:30നും 2.30​നും ഇ​ട​യി​ലാ​യി​രി​ക്കും സോ​ഫ്റ്റ് ലാ​ന്‍​ഡിം​ഗ് ന​ട​ത്തു​ക​യെ​ന്നാ​ണ് ഐ​എ​സ്‌ആ​ര്‍​ഒ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ജൂ​ലൈ 22നാ​യി​രു​ന്നു ച​ന്ദ്ര​യാ​ന്‍-2 പേ​ട​കം വി​ക്ഷേ​പി​ച്ച​ത്. സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ള്‍ മൂ​ലം നേ​ര​ത്തെ തീ​രു​മാ​നി​ച്ച​തി​ലും ഒ​രാ​ഴ്ച​യോ​ളം വി​ക്ഷേ​പ​ണം വൈ​കി​യി​രു​ന്നു.


കന്നിമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും.... സമയപരിധി അവസാനിച്ചു; മരട് ഫ്‌ളാറ്റുകളില്‍ നിന്നും ആരും ഒഴിഞ്ഞില്ല.... 'ഹൗഡി മോദി'യില്‍ ട്രംപ് പങ്കെടുക്കും; ചരിത്രപരമെന്ന് ഇന്ത്യന്‍ അംബാസഡര്‍.... വിമാനത്താവളത്തില്‍വെച്ച്‌ തന്റെ ശരീരത്തില്‍ ബോംബ് ഒളിപ്പിച്ചുവെച്ചിട്ടുണ്ടെന്ന് സുരക്ഷാ ഉദ്യോ​ഗസ്ഥരോട് കളിയാക്കി പറഞ്ഞു: പത്തനംതിട്ട സ്വദേശി അറസ്റ്റില്‍.... 100 കലാരൂപങ്ങള്‍, 10 സംസ്ഥാനങ്ങളിലെ കലാകാരന്മാര്‍; ഓണം ഘോഷയാത്ര പൊടിപൊടിക്കും.... പാലാരിവട്ടം മേല്‍പ്പാലം അറ്റകുറ്റപ്പണി ; മുഖ്യമന്ത്രി വിളിച്ച നിര്‍ണായകയോഗം ഇന്ന്.... അമ്മയോടൊപ്പം ഉറങ്ങിക്കിടക്കിടന്ന രണ്ടര വയസ്സുകാരന്‍ പാമ്ബിന്റെ കടിയേറ്റു മരിച്ചു.... ഹരിയാനയില്‍ എംഎല്‍എയടക്കം അഞ്ച് നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.... ഗതാഗത നിയമലംഘനം; പിഴയില്‍ ഇളവ് ഒറ്റത്തവണ മാത്രം.... മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുന്ന വിഷയത്തില്‍ നിലപാട് വ്യക്തമാക്കി നടന്‍ ഷമ്മി തിലകന്‍.... തൃശൂര്‍ നഗരം പു​ലി​ക​ളും പു​ലി​ക്കു​ട്ടി​ക​ളും കീ​ഴ​ട​ക്കും.... വിദേശ ബാങ്കില്‍ നിക്ഷേപം; അംബാനി കുടുംബത്തിന് ആദായവകുപ്പിന്റെ നോട്ടീസ്.... മോഡിക്ക് ലഭിച്ച സമ്മാനങ്ങള്‍ ലേലം ചെയ്യുന്നു.... തുഷാര്‍ വെള്ളാപ്പള്ളി ഇന്ന് കേരളത്തിലെത്തും.... പിഴയില്‍ നിന്ന് രക്ഷപെടാന്‍ വാ​ഹ​ന​ത്തി​ന്‍റെ രേ​ഖ​ക​ളെ​ല്ലാം ഹെ​ല്‍​മ​റ്റി​ല്‍ ഒട്ടിച്ച്‌ രാംപാല്‍.... ദുല്‍ഖര്‍ സല്‍മാനെ അഭിനന്ദിച്ച്‌ സച്ചിന്‍!.... ഫ്ലാറ്റുകള്‍ പൊളിക്കല്‍ : രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സങ്കട ഹര്‍ജിയുമായി താമസക്കാര്‍..... മോഹന്‍ ഭാഗവതിന്റെ അകമ്ബടി വാഹനമിടിച്ച്‌ ആറുവയസ്സുകാരന് ദാരുണാന്ത്യം.... കോഴിക്കോട് ബീച്ചില്‍ കാണാതായ 15കാരന്‍റെ മൃതദേഹം കണ്ടെത്തി.... ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ പി​ഴ​യി​ല്‍ കി​ഴി​വു​മാ​യി സ​ര്‍​ക്കാ​ര്‍; പി​ഴ​ത്തു​ക നേ​ര്‍​പ​കു​തി​യാക്കും....
FLASH NEWS