സംഗീതസംവിധായകന്‍ മുഹമ്മദ്‌ സഹൂര്‍ ഖയ്യാം വിടവാങ്ങി

71 20/08/2019 admin
img

മുംബൈ പ്രശസ്‌ത ബോളിവുഡ്‌ സംഗീതസംവിധായകന്‍ മുഹമ്മദ്‌ സഹൂര്‍ ഖയ്യാം അന്തരിച്ചു. 92 വയസ്സായിരുന്നു. ശ്വാസകോശസംബന്ധമായ അസുഖത്തെ തുടര്‍ന്ന്‌ ചികിത്സയിലിരിക്കെ ഹൃദയാഘാതംമൂലം മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ തിങ്കളാഴ്‌ച രാത്രി 9.30ഓടെയായിരുന്നു അന്ത്യം. പത്മഭൂഷണും (2011) മികച്ച സംഗീത സംവിധായകനുള്ള ദേശീയ പുരസ്‌കാരവും (1982) സംഗീത നാടക അക്കാദമി പുരസ്‌കാരവും (2007)ഉള്‍പ്പെടെ നിരവധി പുരസ്‌കാരം നേടിയിട്ടുണ്ട്‌. ആറു പതിറ്റാണ്ടു നീണ്ട സംഗീതജീവിതത്തില്‍ നിരവധി പ്രശസ്‌ത ഗാനങ്ങള്‍ക്ക്‌ ഖയ്യാം ഈണമിട്ടു. കഭീ... കഭീ...(ചിത്രം: കഭീ... കഭീ...), ദില്‍ ചീസ്‌ ക്യാഹെ.., ഇന്‍ ആംഖോം കീ മസ്‌തീ... (ഉംറാവുജാന്‍) മൊഹബ്ബത്ത്‌ ബഡേ കാം കീ(തൃശൂല്‍) തുടങ്ങി എക്കാലത്തെയും ഹിറ്റ്‌ ഗാനങ്ങള്‍ ഇദ്ദേഹത്തിന്റെ സംഭാവനയാണ്‌. സഹീര്‍ ലുധിയാന്‍വി എഴുതിയ കഭീ... കഭീ... ഇന്നും ഇന്ത്യക്കാരുടെ ചുണ്ടുകളില്‍ നിലനില്‍ക്കുന്ന ഗാനമാണ്‌. ഹിന്ദുസ്ഥാനി സംഗീതത്തില്‍ പാട്ടുകളൊരുക്കുമ്ബോഴും ഗസലിന്റെ സ്‌പര്‍ശമുള്ളവയായിരുന്നു ഖയ്യാമിന്റെ മിക്ക പാട്ടും. കിഷോര്‍കുമാര്‍, ആശ ഭോസ്‌ലെ, ലത മങ്കേഷ്‌കര്‍, യേശുദാസ്‌ തുടങ്ങി ഒട്ടേറെപ്പേര്‍ ഖയ്യാമിന്റെ സംഗീത സംവിധാനത്തിനു കീഴില്‍ ഗാനങ്ങള്‍ ആലപിച്ചു. 17-ാം വയസ്സില്‍ ബാബാ ചിഷ്‌തിയുടെ സഹായിയായാണ്‌ സംഗീതസംവിധാനരംഗത്തേക്ക്‌ ഖയാം ചുവടുവച്ചത്‌. 1927ല്‍ പഞ്ചാബില്‍ റാഹോണിലാണ്‌ ഖയ്യാം ജനിച്ചത്‌. പണ്ഡിറ്റ്‌ അമര്‍നാഥിനു കീഴിലാണ്‌ സംഗീതം അഭ്യസിച്ചത്‌. നടനാകാന്‍ ആഗ്രഹിച്ച അദ്ദേഹം പിന്നീട്‌ സംഗീതത്തിലേക്ക്‌ തിരിയുകയായിരുന്നു. രണ്ടാംലോക മഹായുദ്ധകാലത്ത്‌ സൈനികസേവനവും അനുഷ്‌ഠിച്ചു. രാജ്യത്ത്‌ ഉയര്‍ന്നുവരുന്ന കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിന്‌ ഖയ്യാം ജഗജീത്‌ കൗര്‍ കെപിജി ചാരിറ്റബിള്‍ ട്രസ്‌റ്റ്‌ രൂപീകരിച്ച്‌ തന്റെ മുഴുവന്‍ സ്വത്തും കൈമാറാന്‍ ഇദ്ദേഹം തീരുമാനിച്ചിരുന്നു. ഗായികയായിരുന്ന പരേതയായ ജഗജിത്‌ കൗറാണ്‌ ഭാര്യ. പരേതനായ നടന്‍ പ്രദീപ്‌ ഖയ്യാമാണ്‌ മകന്‍.


കന്നിമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും.... സമയപരിധി അവസാനിച്ചു; മരട് ഫ്‌ളാറ്റുകളില്‍ നിന്നും ആരും ഒഴിഞ്ഞില്ല.... 'ഹൗഡി മോദി'യില്‍ ട്രംപ് പങ്കെടുക്കും; ചരിത്രപരമെന്ന് ഇന്ത്യന്‍ അംബാസഡര്‍.... വിമാനത്താവളത്തില്‍വെച്ച്‌ തന്റെ ശരീരത്തില്‍ ബോംബ് ഒളിപ്പിച്ചുവെച്ചിട്ടുണ്ടെന്ന് സുരക്ഷാ ഉദ്യോ​ഗസ്ഥരോട് കളിയാക്കി പറഞ്ഞു: പത്തനംതിട്ട സ്വദേശി അറസ്റ്റില്‍.... 100 കലാരൂപങ്ങള്‍, 10 സംസ്ഥാനങ്ങളിലെ കലാകാരന്മാര്‍; ഓണം ഘോഷയാത്ര പൊടിപൊടിക്കും.... പാലാരിവട്ടം മേല്‍പ്പാലം അറ്റകുറ്റപ്പണി ; മുഖ്യമന്ത്രി വിളിച്ച നിര്‍ണായകയോഗം ഇന്ന്.... അമ്മയോടൊപ്പം ഉറങ്ങിക്കിടക്കിടന്ന രണ്ടര വയസ്സുകാരന്‍ പാമ്ബിന്റെ കടിയേറ്റു മരിച്ചു.... ഹരിയാനയില്‍ എംഎല്‍എയടക്കം അഞ്ച് നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.... ഗതാഗത നിയമലംഘനം; പിഴയില്‍ ഇളവ് ഒറ്റത്തവണ മാത്രം.... മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുന്ന വിഷയത്തില്‍ നിലപാട് വ്യക്തമാക്കി നടന്‍ ഷമ്മി തിലകന്‍.... തൃശൂര്‍ നഗരം പു​ലി​ക​ളും പു​ലി​ക്കു​ട്ടി​ക​ളും കീ​ഴ​ട​ക്കും.... വിദേശ ബാങ്കില്‍ നിക്ഷേപം; അംബാനി കുടുംബത്തിന് ആദായവകുപ്പിന്റെ നോട്ടീസ്.... മോഡിക്ക് ലഭിച്ച സമ്മാനങ്ങള്‍ ലേലം ചെയ്യുന്നു.... തുഷാര്‍ വെള്ളാപ്പള്ളി ഇന്ന് കേരളത്തിലെത്തും.... പിഴയില്‍ നിന്ന് രക്ഷപെടാന്‍ വാ​ഹ​ന​ത്തി​ന്‍റെ രേ​ഖ​ക​ളെ​ല്ലാം ഹെ​ല്‍​മ​റ്റി​ല്‍ ഒട്ടിച്ച്‌ രാംപാല്‍.... ദുല്‍ഖര്‍ സല്‍മാനെ അഭിനന്ദിച്ച്‌ സച്ചിന്‍!.... ഫ്ലാറ്റുകള്‍ പൊളിക്കല്‍ : രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സങ്കട ഹര്‍ജിയുമായി താമസക്കാര്‍..... മോഹന്‍ ഭാഗവതിന്റെ അകമ്ബടി വാഹനമിടിച്ച്‌ ആറുവയസ്സുകാരന് ദാരുണാന്ത്യം.... കോഴിക്കോട് ബീച്ചില്‍ കാണാതായ 15കാരന്‍റെ മൃതദേഹം കണ്ടെത്തി.... ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ പി​ഴ​യി​ല്‍ കി​ഴി​വു​മാ​യി സ​ര്‍​ക്കാ​ര്‍; പി​ഴ​ത്തു​ക നേ​ര്‍​പ​കു​തി​യാക്കും....
FLASH NEWS