വഫ ഫിറോസിന്റെ വാദം പൊളിയുന്നു; വിവാഹമോചനം തേടി ഭര്‍ത്താവ് ഫിറോസ്

729 20/08/2019 admin
img

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കാറിടിച്ച്‌ മരിച്ച സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ്സിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് വഫ ഫിറോസില്‍നിന്ന് വിവാഹമോചനം തേടി ഭര്‍ത്താവ് ഫിറോസ് വക്കീല്‍ നോട്ടീസയച്ചു. വഫയുടെ സ്വദേശമായ നവായികുളത്തെ മഹല്ല് കമ്മിറ്റിയായ വെള്ളൂര്‍കോണം മുസ്‌ലിം ജമാഅത്തിനും വഫയുടെ മാതാപിതാക്കള്‍ക്കും വക്കീല്‍ നോട്ടീസിന്റെ പകര്‍പ്പ് അയച്ചിട്ടുണ്ട്. കാര്‍ അപടത്തിനുശേഷം വഫ ഫിറോസ് സ്വകാര്യചാനലിന് നല്‍കിയ അഭിമുഖത്തില്‍ തനിക്ക് പിന്തുണയുമായി ഭര്‍ത്താവും കുടുംബവുമുണ്ടെന്ന വാദഗതികള്‍ പൂര്‍ണമായും തള്ളിക്കളയുന്നതാണ് വക്കീല്‍ നോട്ടീസിലെ വിവരങ്ങള്‍. ഇസ്‌ലാമികമല്ലാത്ത ജീവിതരീതി, പരപുരുഷ ബന്ധം, തന്റെ വാക്കുകള്‍ മുഖവിലയ്‌ക്കെടുക്കാതെയും പരസ്പരം ആലോചിക്കാതെയും കുടുംബകാര്യങ്ങളില്‍ തീരുമാനമെടുക്കല്‍, അനുമതിയില്ലാതെയുള്ള വിദേശയാത്രകള്‍, തന്റെ ചെലവില്‍ വാങ്ങിയ കാര്‍ സ്വന്തംപേരില്‍ രജിസ്റ്റര്‍ ചെയ്ത് ഇഷ്ടാനുസരണം രഹസ്യയാത്രകള്‍ നടത്തല്‍ തുടങ്ങി നിരവധി ആരോപണങ്ങളാണ് ഏഴുപേജുള്ള വക്കീല്‍ നോട്ടീസിലുള്ളത്. വഫയുടെ വഴിവിട്ട ജീവിതരീതികള്‍ ചോദ്യംചെയ്യുന്ന ഘട്ടങ്ങളില്‍, തനിക്ക് കേരളത്തില്‍ ഉന്നതബന്ധങ്ങളുണ്ടെന്നും തന്റെ കാര്യങ്ങളില്‍ ഇടപെട്ടാല്‍ പാഠം പഠിപ്പിക്കുമെന്നും പലവട്ടം ഭീഷണിപ്പെടുത്തിയിരുന്നതായും ഫിറോസ് അയച്ച വക്കീല്‍ നോട്ടീസില്‍ പറയുന്നു. കഴിഞ്ഞ ഏഴിന് തിരുവനന്തപുരത്തെത്തിയ ഫിറോസ് വിവാഹമോചനത്തിനുള്ള പ്രാഥമികനടപടികളുമായി മുന്നോട്ടുപോവുകയായിരുന്നു. വക്കീല്‍ നോട്ടീസിന്റെ പകര്‍പ്പ് മഹല്ല് കമ്മിറ്റി ഓഫിസില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ലഭിച്ചതെന്ന് ഭാരവാഹികള്‍ സ്ഥിരീകരിച്ചു. നോട്ടീസ് ലഭിച്ച്‌ 14 ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വിവാഹജീവിതം ആരംഭിച്ചത് മുതല്‍ അപകടം നടന്ന ദിവസം വരെയുള്ള, വഫയുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ നോട്ടീസില്‍ വിശദീകരിക്കുന്നുണ്ട്.


കേരളത്തിലെത്തുന്ന അമിത് ഷായെ 'കറുത്ത മതില്‍' കെട്ടി സ്വീകരിക്കുമെന്ന് യൂത്ത് ലീഗ്; ഒരുലക്ഷംപേരെ അണിനിരത്തും.... ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ വി​ചാ​ര​ണ 28 മു​ത​ല്‍; ദി​ലീ​പ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി.... തിരുവനന്തപുരത്തെ ഞെട്ടിച്ച്‌ വീണ്ടും അരും കൊല.... ഇ​ന്ധ​ന​വി​ല വീ​ണ്ടും കൂ​ട്ടി; പു​തു​വ​ര്‍​ഷ​ത്തി​ലെ അ​ഞ്ചാം​ദി​ന​ത്തി​ലും വ​ര്‍​ധ​ന​വ്.... ജെഎന്‍യു അക്രമം; റിപ്പോര്‍ട്ട് തേടി അമിത് ഷാ.... രാജ്യത്തെ നിയമങ്ങളില്‍ എല്ലാവര്‍ക്കും തുല്യാവകാശമെന്ന് ജസ്റ്റിസ് കെമാല്‍ പാഷ.... ജെ​എ​ന്‍​യു​വി​ലെ സം​ഭ​വ​ങ്ങ​ള്‍ ആ​സൂ​ത്രി​ത​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍.... ആണവ നിയന്ത്രണങ്ങള്‍ പാലിക്കില്ല -നിലപാട്​ കടുപ്പിച്ച്‌​ ഇറാന്‍.... മാംസാഹാരം കഴിക്കില്ലെന്ന് വിദ്യാര്‍ത്ഥികളെ കൊണ്ട് പ്രതിജ്ഞ ചെയ്യിപ്പിച്ച്‌ ബിജെപി നേതാവ്.... രാ​ജ​സ്ഥാന്‍ - കോ​ട്ട ശി​ശു​മ​ര​ണം : മ​ര​ണ​സം​ഖ്യ100 പിന്നിട്ടു ; അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ള്‍ തയ്യാറാക്കാതെ അധികൃതര്‍.... കേരള ഹൗസ് ജീവനക്കാരിയുടെ മൃതദേഹത്തോട് അനാദരവ് ; പൊതുദര്‍ശനം തടഞ്ഞ് റസിഡന്റ് കമ്മീഷണര്‍.... ബസുകളില്‍നിന്ന്‌ പണം കവരുന്നയാള്‍ അറസ്റ്റില്‍.... 'പ്രതിഷേധക്കാരെ നേരിടുമ്ബോഴും കേരള പൊലീസ് സംയമനം പാലിക്കുന്നു, ഇത് മാതൃക' ; പ്രശംസിച്ച്‌ ഗവര്‍ണര്‍.... ഇന്ത്യ-ശ്രീലങ്ക ആദ്യ ടി20 കനത്ത സുരക്ഷയില്‍; പോസ്റ്ററും ബാനറും അനുവദിക്കില്ല.... ചൈനയില്‍ അജ്ഞാത വൈറസ്; 44 പേരില്‍ വൈറസ്, 11 പേരുടെ നില ഗുരുതരം.... മുതിര്‍ന്ന എന്‍.സി.പി നേതാവും രാജ്യസഭാ അംഗവുമായിരുന്ന ത്രിപാഠി അന്തരിച്ചു.... പുതുവര്‍ഷത്തില്‍ ചൈനയെ കടത്തിവെട്ടി ഇന്ത്യ: ഐക്യരാഷ്ട്ര സംഘടനയുടെ കണക്ക് പുറത്ത്, നാലാമതായി പാകിസ്ഥാന്‍.... തുടക്കം ഒരു കള്ളത്തില്‍ നിന്ന്...റോയിയുടെ മരണം മക്കള്‍ അറിയുന്നത് മുറ്റത്ത് പന്തല്‍ ഉയരുമ്ബോള്‍.... പുതുവത്സരത്തിലും റെക്കോര്‍ഡ് മദ്യവില്‍പ്പന, വിറ്റഴിച്ചത് 89.12 കോടിയുടെ മദ്യം; തിരുവനന്തപുരം മുന്നില്‍.... മൂടല്‍മഞ്ഞ് കാരണം ട്രെയിനുകള്‍ വൈകിയോടുന്നു; ഡല്‍ഹിയില്‍ മഴയ്ക്ക് സാധ്യത....
FLASH NEWS