ജമ്മു കശ്മീരില്‍ വീണ്ടും കല്ലേറും അക്രമവും

68 20/08/2019 admin
img

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ നിശാനിയമത്തില്‍ ഇളവു നല്‍കിയ ചില സ്ഥലങ്ങളില്‍ വീണ്ടും നിയമം കര്‍ശനമാക്കി. ചിലയിടങ്ങളില്‍ കല്ലേറും അക്രമങ്ങളുമുണ്ടായതായാണ് റിപ്പോര്‍ട്ട്. കശ്മീരില്‍നിന്ന് സുരക്ഷാ സേന ഒഴിവാക്കിയ പെല്ലറ്റ് തോക്കുകള്‍ വീണ്ടും ഉപയോഗിച്ചതായും റിപ്പോര്‍ട്ടുണ്ട്. മുഹമ്മദ് സിദ്ദിഖ് ദലാല്‍ (78), സമീര്‍ ഹുസൈന്‍ ഖുദ്‍രി (46) എന്നിവരെ പെല്ലറ്റ് ഏറ്റ് പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്രീനഗറില്‍ കല്ലേറു നടത്തിയവരെ പിരിച്ചു വിടുന്നതിനിടെയാണു സമീപത്തുണ്ടായിരുന്ന ഇവര്‍ക്കു പരിക്കേറ്റതെന്നാണ് റിപ്പോര്‍ട്ട്. കാശ്മീരില്‍ നിര്‍ത്തിവച്ചിരുന്ന ഇന്റര്‍നെറ്റ് സേവനം ഞായറാഴ്ചയോടെ ഭാഗികമായി പുനഃസ്ഥാപിച്ചെങ്കിലും അക്രമ സംഭവങ്ങളെത്തുടര്‍ന്നു വീണ്ടും നിരോധിച്ചു. താഴ്‍വരയിലെ‍ 190 സ്കൂളുകള്‍ ഇന്നലെ തുറന്നുവെങ്കിലും അധികം വിദ്യാര്‍ഥികളെത്തിയില്ല. പലയിടത്തും അധ്യാപകര്‍ എത്തിയിരുന്നു. ശ്രീനഗറിലും താഴ്‍വരയുടെ മറ്റു ഭാഗങ്ങളിലും കടകമ്ബോളങ്ങള്‍ അടഞ്ഞു കിടന്നു. അപൂര്‍വം വാഹനങ്ങളാണു നിരത്തിലിറങ്ങിയത്. അതേസമയം, അതിര്‍ത്തി ജില്ലകളിലെ സ്കൂളുകളുടെ പ്രവര്‍ത്തനം പൂര്‍ണമായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. കോളേജുകളും ഹയര്‍ സെക്കന്‍ഡറി സ്കൂളുകളും പ്രവര്‍ത്തിച്ചതായി ഡപ്യൂട്ടി കമ്മിഷണര്‍ ഐജാസ് ആസാദ് പറഞ്ഞു. രജൗരി, പൂഞ്ച്, റംബാന്‍, ദോഡ, കിഷ്ത്വാര്‍ എന്നിവിടങ്ങളില്‍ സ്കൂളുകള്‍ പ്രവര്‍ത്തിച്ചു. മേഖലയില്‍ സ്ഥിതി ശാന്തമാണെന്നും രജൗരിയില്‍ കട കമ്ബോളങ്ങള്‍ പ്രവര്‍ത്തിച്ചതായും അധികൃതര്‍ പറഞ്ഞു. ജമ്മു, കത്വ, സംബ, ഉധംപുര്‍, റിയാസി എന്നിവിടങ്ങളിലെ സ്കൂളുകള്‍ 10നു തുറന്നിരുന്നു. ബാരാമുള്ള, സോപോര്‍, സിങ്പുര, പല്‍ഹാലന്‍, പഠാന്‍ എന്നിവിടങ്ങളില്‍ ഇളവുകളൊന്നും നല്‍കിയിട്ടില്ല. മറ്റിടങ്ങളില്‍ നിശാനിയമത്തില്‍ ഇളവു നല്‍കിയെങ്കിലും അതീവ ജാഗ്രത തുടരുന്നുണ്ട്. ഇന്റര്‍നെറ്റ് സേവനം ലഭ്യമല്ലാത്തതിനാല്‍ ജിഎസ്ടി റിട്ടേണുകള്‍ നല്‍കാനുളള സമയം കശ്മീരില്‍ നീട്ടണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടു.


കന്നിമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും.... സമയപരിധി അവസാനിച്ചു; മരട് ഫ്‌ളാറ്റുകളില്‍ നിന്നും ആരും ഒഴിഞ്ഞില്ല.... 'ഹൗഡി മോദി'യില്‍ ട്രംപ് പങ്കെടുക്കും; ചരിത്രപരമെന്ന് ഇന്ത്യന്‍ അംബാസഡര്‍.... വിമാനത്താവളത്തില്‍വെച്ച്‌ തന്റെ ശരീരത്തില്‍ ബോംബ് ഒളിപ്പിച്ചുവെച്ചിട്ടുണ്ടെന്ന് സുരക്ഷാ ഉദ്യോ​ഗസ്ഥരോട് കളിയാക്കി പറഞ്ഞു: പത്തനംതിട്ട സ്വദേശി അറസ്റ്റില്‍.... 100 കലാരൂപങ്ങള്‍, 10 സംസ്ഥാനങ്ങളിലെ കലാകാരന്മാര്‍; ഓണം ഘോഷയാത്ര പൊടിപൊടിക്കും.... പാലാരിവട്ടം മേല്‍പ്പാലം അറ്റകുറ്റപ്പണി ; മുഖ്യമന്ത്രി വിളിച്ച നിര്‍ണായകയോഗം ഇന്ന്.... അമ്മയോടൊപ്പം ഉറങ്ങിക്കിടക്കിടന്ന രണ്ടര വയസ്സുകാരന്‍ പാമ്ബിന്റെ കടിയേറ്റു മരിച്ചു.... ഹരിയാനയില്‍ എംഎല്‍എയടക്കം അഞ്ച് നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.... ഗതാഗത നിയമലംഘനം; പിഴയില്‍ ഇളവ് ഒറ്റത്തവണ മാത്രം.... മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുന്ന വിഷയത്തില്‍ നിലപാട് വ്യക്തമാക്കി നടന്‍ ഷമ്മി തിലകന്‍.... തൃശൂര്‍ നഗരം പു​ലി​ക​ളും പു​ലി​ക്കു​ട്ടി​ക​ളും കീ​ഴ​ട​ക്കും.... വിദേശ ബാങ്കില്‍ നിക്ഷേപം; അംബാനി കുടുംബത്തിന് ആദായവകുപ്പിന്റെ നോട്ടീസ്.... മോഡിക്ക് ലഭിച്ച സമ്മാനങ്ങള്‍ ലേലം ചെയ്യുന്നു.... തുഷാര്‍ വെള്ളാപ്പള്ളി ഇന്ന് കേരളത്തിലെത്തും.... പിഴയില്‍ നിന്ന് രക്ഷപെടാന്‍ വാ​ഹ​ന​ത്തി​ന്‍റെ രേ​ഖ​ക​ളെ​ല്ലാം ഹെ​ല്‍​മ​റ്റി​ല്‍ ഒട്ടിച്ച്‌ രാംപാല്‍.... ദുല്‍ഖര്‍ സല്‍മാനെ അഭിനന്ദിച്ച്‌ സച്ചിന്‍!.... ഫ്ലാറ്റുകള്‍ പൊളിക്കല്‍ : രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സങ്കട ഹര്‍ജിയുമായി താമസക്കാര്‍..... മോഹന്‍ ഭാഗവതിന്റെ അകമ്ബടി വാഹനമിടിച്ച്‌ ആറുവയസ്സുകാരന് ദാരുണാന്ത്യം.... കോഴിക്കോട് ബീച്ചില്‍ കാണാതായ 15കാരന്‍റെ മൃതദേഹം കണ്ടെത്തി.... ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ പി​ഴ​യി​ല്‍ കി​ഴി​വു​മാ​യി സ​ര്‍​ക്കാ​ര്‍; പി​ഴ​ത്തു​ക നേ​ര്‍​പ​കു​തി​യാക്കും....
FLASH NEWS