പോലീസിനെ നിയമം പഠിപ്പിച്ച യുവാവിനെതിരെ പരാതി

112 20/08/2019 admin
img

പോലീസ് വാഹനം തടഞ്ഞുനിര്‍ത്തി പോലീസുകാരനോട് സീറ്റ് ബെല്‍റ്റിടാന്‍ ആവശ്യപ്പെട്ട യുവാവിനെതിരേ പരാതി. പോലീസ് വാഹനം തടഞ്ഞെന്നും ഗതാഗത തടസം ഉണ്ടാക്കിയെന്നും കാണിച്ച്‌ കൊല്ലം സ്വദേശി അനീഷാണ് പരാതി നല്‍കിയത്. ഈപരാതിയില്‍ കേസടുക്കാനും സാധ്യതയുണ്ട്‌. ഓഗസ്റ്റ് 15-നാണ് സംഭവം നടക്കുന്നത്. പോലീസ് വാഹനത്തിന് പിന്നാലെ ബൈക്കിലെത്തിയ യുവാവ് പോലീസ് ഡ്രൈവറോട് സീറ്റ് ബെല്‍റ്റ് ഇടാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതേതുടര്‍ന്ന് സീറ്റ് ബെല്‍റ്റിടാതെ പോലീസ് ഡ്രൈവര്‍ വാഹനമോടിക്കുന്നതിന്റെയും അത് ചോദ്യം ചെയ്യുന്നതിന്റെയും വീഡിയോ അയാള്‍ ചത്രീകരിച്ചിരുന്നു. സീറ്റ് ബെല്‍റ്റൊക്കെ ഇടാം സാറെ എന്നാണ് ബൈക്കിലെത്തിയ യുവാവ് പോലീസിനോട് പറഞ്ഞത്. എന്നാല്‍, ബെല്‍റ്റിടാതിരുന്നാല്‍ തനിക്കെന്താണെന്നായിരുന്നു പോലീസുകാരന്റെ മറുപടി. സാധാരണക്കാരന്‍ ബെല്‍റ്റിടാതിരുന്നാല്‍ നിങ്ങള്‍ എന്താണ് ചെയ്യുകയെന്ന് ചോദിച്ച്‌ യുവാവ് പോലീസ് വാഹനത്തിന് കുറകെ ബൈക്ക് നിര്‍ത്തുകയായിരുന്നു. ഈ സംഭവം ചൂണ്ടിക്കാട്ടിയാണ് അനീഷ് പരാതി നല്‍കിയിരിക്കുന്നത്. പോലീസിന്റെ വാഹനം തടഞ്ഞതിലൂടെ ഇയാള്‍ പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നും നിരത്തില്‍ ഗതാഗത തടസ്സമുണ്ടാക്കിയെന്നുമാണ് പരാതിയില്‍ പറയുന്നത്. ഇതിനുപുറമെ, വാഹനം തടഞ്ഞ ജിതിന്‍ നായര്‍ ഇത് ക്യാമറയില്‍ ചിത്രീകരിക്കുകയും സമൂഹമാധ്യമത്തില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തതിലൂടെ പോലീസ് സേനയെ പൊതുസമൂഹത്തില്‍ അപകീര്‍ത്തിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നുണ്ട്. പരാതിയില്‍ ജിതിന്റെ വാഹനം സംബന്ധിച്ച വിവരങ്ങളും നല്‍കിയിട്ടുണ്ട്. പോലീസ് വാഹനം തടഞ്ഞുനിര്‍ത്തി പോലീസ് ഡ്രൈവറിനോട് സീറ്റ് ബെല്‍റ്റിടാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പോലിസ് ഉദ്യോഗസ്ഥന്‍ സീറ്റ് ബെല്‍റ്റിട്ട ശേഷമാണ് വാഹനവുമായി പോയത്. എന്നാല്‍, പിന്നീട് യുവാവിനെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി ആളുകള്‍ രംഗത്തെത്തിയിരുന്നു. അരൂര്‍ പോലീസ് സ്‌റ്റേഷനിലെ കെ.എല്‍.01.കെ.ആര്‍.9471 എന്ന പോലീസ് വാഹനമാണ് ഡ്രൈവര്‍ സീറ്റ് ബെല്‍റ്റില്ലാതെ ഓടിച്ചത്. ഡ്യൂക്ക് ബൈക്കിലെത്തിയ യുവാവ് ആലപ്പുഴ കളക്ടേറ്റിന് സമീപത്തുവെച്ചാണ് പോലീസ് വാഹനം തടഞ്ഞത് https://www.facebook.com/100007965498806/videos/2420071791601647/?t=0


കന്നിമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും.... സമയപരിധി അവസാനിച്ചു; മരട് ഫ്‌ളാറ്റുകളില്‍ നിന്നും ആരും ഒഴിഞ്ഞില്ല.... 'ഹൗഡി മോദി'യില്‍ ട്രംപ് പങ്കെടുക്കും; ചരിത്രപരമെന്ന് ഇന്ത്യന്‍ അംബാസഡര്‍.... വിമാനത്താവളത്തില്‍വെച്ച്‌ തന്റെ ശരീരത്തില്‍ ബോംബ് ഒളിപ്പിച്ചുവെച്ചിട്ടുണ്ടെന്ന് സുരക്ഷാ ഉദ്യോ​ഗസ്ഥരോട് കളിയാക്കി പറഞ്ഞു: പത്തനംതിട്ട സ്വദേശി അറസ്റ്റില്‍.... 100 കലാരൂപങ്ങള്‍, 10 സംസ്ഥാനങ്ങളിലെ കലാകാരന്മാര്‍; ഓണം ഘോഷയാത്ര പൊടിപൊടിക്കും.... പാലാരിവട്ടം മേല്‍പ്പാലം അറ്റകുറ്റപ്പണി ; മുഖ്യമന്ത്രി വിളിച്ച നിര്‍ണായകയോഗം ഇന്ന്.... അമ്മയോടൊപ്പം ഉറങ്ങിക്കിടക്കിടന്ന രണ്ടര വയസ്സുകാരന്‍ പാമ്ബിന്റെ കടിയേറ്റു മരിച്ചു.... ഹരിയാനയില്‍ എംഎല്‍എയടക്കം അഞ്ച് നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.... ഗതാഗത നിയമലംഘനം; പിഴയില്‍ ഇളവ് ഒറ്റത്തവണ മാത്രം.... മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുന്ന വിഷയത്തില്‍ നിലപാട് വ്യക്തമാക്കി നടന്‍ ഷമ്മി തിലകന്‍.... തൃശൂര്‍ നഗരം പു​ലി​ക​ളും പു​ലി​ക്കു​ട്ടി​ക​ളും കീ​ഴ​ട​ക്കും.... വിദേശ ബാങ്കില്‍ നിക്ഷേപം; അംബാനി കുടുംബത്തിന് ആദായവകുപ്പിന്റെ നോട്ടീസ്.... മോഡിക്ക് ലഭിച്ച സമ്മാനങ്ങള്‍ ലേലം ചെയ്യുന്നു.... തുഷാര്‍ വെള്ളാപ്പള്ളി ഇന്ന് കേരളത്തിലെത്തും.... പിഴയില്‍ നിന്ന് രക്ഷപെടാന്‍ വാ​ഹ​ന​ത്തി​ന്‍റെ രേ​ഖ​ക​ളെ​ല്ലാം ഹെ​ല്‍​മ​റ്റി​ല്‍ ഒട്ടിച്ച്‌ രാംപാല്‍.... ദുല്‍ഖര്‍ സല്‍മാനെ അഭിനന്ദിച്ച്‌ സച്ചിന്‍!.... ഫ്ലാറ്റുകള്‍ പൊളിക്കല്‍ : രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സങ്കട ഹര്‍ജിയുമായി താമസക്കാര്‍..... മോഹന്‍ ഭാഗവതിന്റെ അകമ്ബടി വാഹനമിടിച്ച്‌ ആറുവയസ്സുകാരന് ദാരുണാന്ത്യം.... കോഴിക്കോട് ബീച്ചില്‍ കാണാതായ 15കാരന്‍റെ മൃതദേഹം കണ്ടെത്തി.... ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ പി​ഴ​യി​ല്‍ കി​ഴി​വു​മാ​യി സ​ര്‍​ക്കാ​ര്‍; പി​ഴ​ത്തു​ക നേ​ര്‍​പ​കു​തി​യാക്കും....
FLASH NEWS