ഫ്ലാറ്റുകള്‍ പൊളിക്കല്‍ : രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സങ്കട ഹര്‍ജിയുമായി താമസക്കാര്‍.

88 12/09/2019 admin
img

കൊച്ചി : മരടിലെ ഫ്ലാറ്റ് പൊളിക്കുന്നതിനെതിരെ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ഫ്ലാറ്റ് ഉടമകള്‍ സങ്കട ഹര്‍ജി നല്‍കും. ഫ്ലാറ്റിലെ താമസക്കാര്‍ ഒപ്പിട്ട ഹര്‍ജി ഇ-മെയില്‍ ആയിട്ടാകും അയക്കുക. ഇതോടൊപ്പം സംസ്ഥാനത്തെ 140 എംഎല്‍എമാര്‍ക്കും നിവേദനം നല്‍കാനും ഫ്ലാറ്റ് ഉമടകള്‍ തീരുമാനിച്ചു. അഞ്ചു ദിവസത്തിനകം ഫ്ലാറ്റ് ഒഴിയണമെന്ന് കാണിച്ച്‌ ചൊവ്വാഴ്ച മരട് ന​ഗരസഭ താമസക്കാര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. ഈ മാസം 20 നകം മരടിലെ അഞ്ച് ഫ്ലാറ്റുകള്‍ പൊളിച്ചുനീക്കണമെന്ന് സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ റിപ്പോര്‍ട്ട് 23 ന് കേസ് പരി​ഗണിക്കുമ്ബോള്‍ ഹാജരാക്കാനും, കേരള ചീഫ് സെക്രട്ടറി കോടതിയില്‍ നേരിട്ട് ഹാജരാകാനും സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഫ്ലാറ്റുകള്‍ പൊളിക്കാനുള്ള നടപടികളുമായി ന​ഗരസഭ മുന്നോട്ടുപോകുന്നത്. ന​ഗരസഭ നടപടിയില്‍ പ്രതിഷേധിച്ച്‌ തിരുവോണ ദിനത്തില്‍ ഫ്ലാറ്റുടമകള്‍ ന​ഗരസഭയ്ക്ക് മുന്നില്‍ നിരാഹാര സമരം നടത്തിയിരുന്നു. ഇതിനിടെ മരട് നഗരസഭയുടെ കുടിയൊഴിപ്പിക്കല്‍ നോട്ടീസ് ചോദ്യം ചെയ്ത് ഫ്‌ളാറ്റുടമകള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. കുടിയൊഴിപ്പിക്കല്‍ സാമാന്യ നീതിക്കെതിരാണെന്നും മനുഷ്യാവകാശ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി ഫ്‌ളാറ്റുടമകള്‍ അടുത്ത തിങ്കളാഴ്ച ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി സമര്‍പ്പിക്കും. അതിനിടെ നിലവിലെ നടപടി വിവരങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് നഗരസഭ സെക്രട്ടറി സംസ്ഥാന സര്‍ക്കാരിന് കൈമാറി. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ഉത്തരവാദിത്വമുള്ളവര്‍ തന്നെ നീതി നിഷേധം കാണിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഫ്‌ളാറ്റുടമകള്‍ ഹൈക്കോടതിയെ സമീപിക്കുക. ഫ്‌ളാറ്റ് ഒഴിയാന്‍ മതിയായ ദിവസം അനുവദിച്ചിട്ടില്ല. അഞ്ച് ദിവസത്തിനകം ഒഴിയണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും പുനരധിവാസ നടപടികളെ പറ്റി വ്യക്തതയില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടും. ഹര്‍ജി സമര്‍പ്പിക്കുന്നതിന്റെ ഭാഗമായി ഫ്‌ളാറ്റ് ഉടമകള്‍ തിങ്കളാഴ്ച നഗരസഭയിലെത്തി നോട്ടീസ് കൈപ്പറ്റും. കഴിഞ്ഞ ദിവസം നഗരസഭ നോട്ടീസ് നല്‍കാന്‍ എത്തിയിരുന്നെങ്കിലും ഭൂരിഭാഗം പേരും കൈപ്പറ്റാന്‍ വിസമ്മതിച്ചിരുന്നു.


ഇന്ത്യയില്‍ ഇപ്പോള്‍ മതത്തിന്റെ അടിസ്ഥാനത്തിലാണ് വ്യക്തിത്വം നിശ്ചയിക്കുന്നത് ". സംവിധായകന്‍ കമല്‍..... മഞ്ജുവിന്റെ കത്ത് കിട്ടി; ക്രിമിനല്‍ കേസായതിനാല്‍ സംഘടനയ്ക്ക് ഇടപെടാനാകില്ല; ബി ഉണ്ണിക്കൃഷ്ണന്‍.... 'ഇത് പണ്ടത്തെ ഫ്യൂഡലിസമാണ്'; സംവിധായകനെതിരായ മഞ്ജുവിന്റെ പരാതിയില്‍ പ്രതികരണവുമായി ഭാഗ്യലക്ഷ്മി.... ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി എ പി അബ്ദുള്ളക്കുട്ടിയെ നിയമിച്ചു.... സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ മൊഴി പ്രത്യേക സംഘം രേഖപ്പെടുത്തും.... കളഞ്ഞു കിട്ടിയ യുവതിയുടെ ഫോണില്‍ നിന്നും ലഭിച്ച വിവരം പോലീസിനെ ഞെട്ടിച്ചു.... വിവാദ പോസ്റ്റുമായി ഹൈബി ഈഡന്റെ ഭാര്യ.... കണ്ണൂരില്‍ കുഞ്ഞുമായി യുവതി കിണറ്റില്‍ ചാടി; പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം.... റാഞ്ചിയില്‍ കസറി കൊഹ്‌ലിപ്പട: പരമ്ബര തൂത്തുവാരി, ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്‌റ്റിലും ജയം.... ഇന്ന് ബാങ്ക് പണിമുടക്ക്‌.... കേരളത്തില്‍ ഇന്നും ശക്തമായ മഴ; ജാഗ്രതാ നിര്‍ദേശം.... അക്ഷര ഭയം: മാധ്യമ നിയന്ത്രണത്തിനെതിരെ പ്രതിഷേധവുമായി പത്രമാധ്യമങ്ങള്‍ രംഗത്ത്.... ' സിലി അവസാനമായി ഭക്ഷണം കഴിച്ചത് ജോളിയുടെ വീട്ടില്‍ നിന്ന്'; ജോളിക്കെതിരെ സിലിയുടെ മകന്റെ മൊഴി.... വിവാഹ സദ്യ കഴിഞ്ഞ് വസ്ത്രംമാറാന്‍ പോയ വധു തിരിച്ചുവന്നില്ല; ഓഡിറ്റോറിയത്തിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ കണ്ടത്.... വെള്ളക്കെട്ടിന്റെ പേരില്‍ ഉദ്യോഗസ്ഥരെ പഴിചാരി മേയര്‍ സൗമിനി ജെയ്ന്‍.... കൊച്ചിയിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ നടപടികള്‍ ആരംഭിച്ചുവെന്ന് ജില്ലാകളക്ടര്‍.... മഞ്ജുവിന് മറുപടിയുമായി ശ്രീകുമാര്‍ മേനോന്‍.... പാകിസ്ഥാനെ ഭയപ്പെടുത്തി പാക് അധിനിവേശ കശ്മീരില്‍ ഇന്ത്യയുടെ മൂന്നാം സര്‍ജിക്കല്‍ സ്‌ട്രൈക്ക്.... ഹൂ​ബ്ലി റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ സ്ഫോ​ട​നം.... സിസ്റ്റര്‍ ലൂസി കളപ്പുര നല്‍കിയ പരാതി വനിതാ കമ്മിഷന്‍ ഉപേക്ഷിച്ചു....
FLASH NEWS