News


Posted 14/09/2019

മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുന്ന വിഷയത്തില്‍ നിലപാട് വ്യക്തമാക്കി നടന്‍ ഷമ്മി തിലകന്‍

നിയമം ലംഘിച്ച്‌ കെട്ടിപ്പൊക്കിയ മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുന്ന വിഷയത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നിലപാട് വ്യക്തമാക്കി നടന്‍ ഷമ്മി തിലകന്‍. മൂലമ്ബള്ളിയിലെ ദരിദ്രരോട് കാണിക്കാത്ത അനുകമ്ബ മരടിലെ ഫ്‌ളാറ്റുകാരോട് എന്തിനാണെന്ന് ഷമ്മി തിലകന്‍ ചോദിക്കുന്നു.തീരദേശ നിയമലംഘനം നടത്തിയവര്‍ അതിന്റെ ഫലം അനുഭവിക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഷമ്മി തിലകന്റെ കുറിപ്പ് വായിക്കാം- 'മൂലമ്ബള്ളിയിലെ ദരിദ്രരോട് കാണിക്കാത്ത അനുകമ്ബ മരടിലെ സമ്ബന്ന ഫ്ലാറ്റുടമകളോട് കാട്ടണോ..? തീരദേശ പരിപാലന നിയമം ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത് പാലിക്കാനാണ്..! 'സമ്ബന്നരെന്നോ, ദരിദ്രരെന്നോ ഇല്ലാതെ ഇനിവരുന്ന തലമുറയ്ക്ക് ഇവിടെ വാസം സാധ്യമാക്കാനാണ്..! അതിനു തുരങ്കം വയ്ക്കുന്ന ഇത്തരം റിയല്‍ എസ്റ്റേറ്റ് മാഫിയകളേയും, യാതൊരു ഉളുപ്പുമില്ലാതെ ഇത്തരം ഫ്രോഡുകളെ സപ്പോര്‍ട്ട് ചെയ്യുന്ന നഗരസഭകളേയും, ഇത്തരക്കാര്‍ക്ക് ഓശാന പാടി കൊണ്ട് നിയമത്തില്‍ വരെ ഇളവുകള്‍ ഒപ്പിച്ചു നല്‍കുന്ന രാഷ്ട്രീയ കോമരങ്ങളേയും മറ്റും എന്ത് പേര് ചൊല്ലിയാണ് വിളിക്കേണ്ടത്..? ഇത്തരം സാമൂഹ്യദ്രോഹികളുടെ നിര്‍മാണ അനുമതിക്കും, ഒക്യുപന്‍സിക്ക് വേണ്ടിയുമൊക്കെ ബഹു ഹൈക്കോടതിയിലും മറ്റും വീറോടെ വാദിച്ച്‌ സ്വയം തോറ്റ് കൊടുത്ത്, കാലാകാലങ്ങളായി നിയമനിഷേധികളെ മാത്രം വിജയിപ്പിച്ചു കൊണ്ടിരിക്കുന്ന നഗരസഭകളുടെ വക്കീലേമാന്മാരെ എന്താ ചെയ്യേണ്ടത്..?ഒന്നും ചെയ്യാനാവില്ലെന്നറിയാം..! കാരണം, നിയമമെന്ന കൈയാമം നമ്മുടെ കൈകളെ ബന്ധിച്ചിരിക്കുന്നു. 'പക്ഷേ ഇങ്ങനെ പോയാല്‍..; ആ കൈയാമം ആയുധമാക്കി ആഞ്ഞടിക്കുന്ന സമയം വിദൂരമല്ല എന്ന് എല്ലാവരും അറിയേണ്ടതുണ്ട് എന്നുമാത്രം തല്‍കാലം പറയുന്നു.'
Views: 276
Create Date: 14/09/2019
SHARE THIS PAGE!

News

തമിഴ്‌നാട്ടിൽ 827 പേർക്ക് കൂടി കൊവിഡ്; ആകെ രോഗബാധിതർ 19,372 ആയിread more


ഏറ്റവും അധികം പേർ ചികിത്സയിലുള്ളത് പാലക്കാട് ജില്ലയിൽread more


വെട്ടുകിളികളുടെ വ്യാപനം ചെറുക്കാൻ ഡ്രോണുകൾ വിന്യസിക്കുംread more


ആദ്യദിനം മദ്യം വാങ്ങിയത് 2.25 ലക്ഷം പേര്‍read more


42 വിദ്യാർഥികൾക്ക് ഹയർസെക്കൻഡറി പരീക്ഷ എഴുതാനായില്ലread more


ഇനി അവശ്യസാധനങ്ങൾ നിങ്ങളുടെ വീട്ടുപടിക്കലെത്തും;read more


മലപ്പുറത്ത് എട്ട് പേർക്ക് കൊവിഡ്read more


കൊല്ലം ജില്ലയിൽ ഇന്ന് കൊവിഡ് ഒരാൾക്ക് മാത്രംread more


സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷകൾ അവസാനിച്ചുread more


ഇതുവരെയുള്ളതിലെ ഏറ്റവും ഉയർന്ന കണക്ക്read more


ഹരിയാനയിൽ മലയാളി നഴ്‌സ് ആത്മഹത്യയ്ക്ക് ശ്രമിച്ചുread more


Bev Q App / വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവിന്റെ പരാതിread more


കേരളത്തില്‍ കാലവര്‍ഷം ജൂണ്‍ ഒന്നിന് എത്തുംread more